തകരച്ചെണ്ട (Thakarachenda)

Published on: 8/10/2007 09:06:00 AM

നൌഷാദ്, സേവി മനോ എന്നിവര്‍ നിര്‍മ്മിച്ച് അവേര റബേക്ക സംവിധാനം ചെയ്ത ചിത്രമാണ് തകരച്ചെണ്ട. സംവിധായകന്‍, നാഗരാജ് എന്നിവര്‍ ഒരുമിച്ചാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്. കുടിയേറ്റക്കാരായ ഒരു കൂട്ടം ചേരി നിവാസികളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.

ചക്രപാണി(ശ്രീനിവാസന്‍) ഒറ്റക്കാലനായ ഒരു ചേരിനിവാസിയാണ്. ഭിക്ഷയാചിക്കലാണ് മുഖ്യതൊഴില്‍. കൂടാതെ, ചേരി നിവാസികള്‍ക്ക് പണം പലിശക്കു കൊടുക്കല്‍, ജോലികള്‍ കോണ്‍‌ട്രാക്ട് വ്യവസ്ഥയില്‍ ഏറ്റെടുക്കല്‍ ഇങ്ങിനെ സൈഡ് ബിസിനസുകളുമുണ്ട്. ലത(ഗീതു മോഹന്‍‌ദാസ്) സമ്പന്നരുടെ വീടുകളില്‍ ജോലിക്കു പോയി രണ്ടു മക്കളെ വളര്‍ത്തുവാന്‍ പാടുപെടുന്ന, ഭര്‍ത്താവുപേക്ഷിക്കപ്പെട്ട ഒരു സ്ത്രീയാണ്. അവരും ചേരിയില്‍ തന്നെയാണ് അന്തിയുറങ്ങുന്നത്. മറ്റൊരു ചേരി നിവാസിയായ വാസന്തി(സീമ ജി. നായര്‍), കെട്ടിടനിര്‍മ്മാണ തൊഴിലാണിയാണ്. കുടിയനായ ഭര്‍ത്താവും വിവാഹപ്രായമെത്തിയ മകളും ഒരു മകനും അടങ്ങുന്ന കുടുംബമാണ് അവരുടേത്. ഇവരെക്കൂടാതെ കുറേയധികം ആളുകള്‍ ആ പ്രദേശത്ത് കുടിയേറി പാര്‍ത്തുവരുന്നുണ്ട്. ആയിടയ്ക്ക്, ഗവണ്മെന്റ് നഗരവികസനത്തിന്റെ ഭാഗമായി ചെരിപ്രദേശങ്ങള്‍ ഒഴിപ്പിക്കുവാനെത്തുന്നു. ഒരുവിധം തട്ടിമുട്ടി നീങ്ങിയിരുന്ന ചേരിനിവാസികളുടെ ജീവിതത്തെ ഗവണ്മെന്റിന്റെ ഈ തീരുമാനം പെരുവഴിയിലാക്കുന്നു.

കാര്യമായ കഥയോ, ഘടനയോ ഒന്നും ചിത്രത്തിനില്ല. ചേരി നിവാസികളുടെ ജീവിതത്തിന്റെ ചില നേര്‍ക്കാഴ്ചകള്‍ മാത്രമാണ് ഈ സിനിമ. അവരുടെ ജീവിതത്തിലെ യാതനകളുടേയും കഷ്ടപ്പാടുകളുടേയും ഒരു ചെറിയ അംശം പ്രതിഫലിപ്പിക്കുവാന്‍ ഈ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ഭരണവര്‍ഗത്തിന്റേയും രാഷ്ട്രീയപാര്‍ട്ടികളുടേയും കൈയൊഴിയല്‍ മനോഭാവവും ചിത്രത്തിലുണ്ട്. എന്നാല്‍ എന്തിനു വേണ്ടി സംവിധായകന്‍ ഇങ്ങിനെയൊരു ചിത്രമെടുത്തു എന്നത് സിനിമകഴിഞ്ഞാലും പ്രേക്ഷകര്‍ക്ക് മനസിലാവില്ല. ചേരി നിവാസികളുടെ കഷ്ടപ്പാടുകളും, ചേരി ഒഴിപ്പിക്കുമ്പോള്‍ ആ നിവാസികള്‍ എങ്ങിനെ പിച്ചക്കാരാവുന്നു എന്നതും പ്രേക്ഷകര്‍ക്ക് കാട്ടിക്കൊടുക്കുക എന്നതായിരുന്നോ സംവിധായകന്റെ ഉദ്ദേശം? അതിനായി ഒരു സിനിമ എടുക്കേണ്ടതുണ്ടോ? നല്ലൊരു ഡോക്യുമെന്ററി മതിയാവുമായിരുന്നല്ലോ!

കമല്‍ സംവിധാനം ചെയ്ത ‘കറുത്തപക്ഷികള്‍’ ഒരു നല്ല സിനിമയായിരുന്നു, ചേരിനിവാസികളുടെ ജീവിതസമരങ്ങള്‍ ഒട്ടൊക്കെ പ്രേക്ഷകരിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമ എന്ന നിലയില്‍ തകരച്ചെണ്ട അഭിനന്ദനമര്‍ഹിക്കുന്നില്ല. പ്രത്യേകിച്ചൊരു കഥയുമില്ലാതെ, കുറേയധികം സന്ദര്‍ഭങ്ങള്‍ ഒന്നിനു പിറകേ ഒന്നായി കാണിച്ചിരിക്കുക മാത്രമാണിവിടെ. എങ്കിലും ഒന്നിരുത്തി ചിന്തിപ്പിക്കുന്ന ചില ഏടുകള്‍ ചിത്രത്തിലുണ്ടെന്നത് ഒട്ടൊരാശ്വാസം നല്‍കുന്നു.

തകരച്ചെണ്ടയോടൊപ്പം പ്രദര്‍ശിപ്പിക്കുന്നത്, ‘എ.കെ.ജി’ എന്ന ഡോക്യുമെന്ററിയാണ്. പുരോഗമന കലാസാഹിത്യ സംഘം നിര്‍മ്മിച്ച് ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ഹൃസ്വചിത്രമാണിത്. എ.കെ.ജിയുടെ ജീവിതത്തിലെ ചില സുപ്രധാന ഏടുകളും, അദ്ദേഹത്തെക്കുറിച്ചുള്ള പ്രമുഖരുടെ വിലയിരുത്തലുകളുമൊക്കെയാണ് ഇതിലെ പ്രതിപാദ്യം. പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാത്ത ഇത്, എ.കെ.ജി.യെക്കുറിച്ച് പ്രാഥമികമായുള്ള വിവരങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്പെട്ടേക്കാം. ഒരു ടിക്കറ്റില്‍ രണ്ടു സിനിമ, ടാക്സ് ഒഴിവാക്കിയിരിക്കുന്നതിനാല്‍ മൂല്യം കുറഞ്ഞ ടിക്കറ്റ് എന്നിങ്ങനെ പരസ്യത്തില്‍ പറഞ്ഞിട്ടുള്ള ആകര്‍ഷണീയതയൊക്കെയേ ഈ സംരംഭങ്ങള്‍ക്കുള്ളൂ. മൊത്തത്തില്‍, ഇതു രണ്ടിനുമായി രണ്ടരമണിക്കൂറോളം ചിലവാക്കുന്നതിനു തക്കതായ ഒരുമെച്ചവും പ്രേക്ഷകര്‍ക്ക് ലഭിക്കുന്നില്ല.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
എ.കെ.ജി. + തകരച്ചെണ്ട - മലയാളം മൂ‍വി റിവ്യൂസ്
തകരച്ചെണ്ട - ഇന്ദുലേഖ

Read More:Keywords: Thakarachenda, Sreenivasan, Geethu Mohandas, Avare Rebecca, Shaji N. Karun, AKG, A.K.G., Documentary, Film, Malayalam Movie Review, Cinema

7 comments :

 1. തകരച്ചെണ്ട, എ.കെ.ജി. - രണ്ടു ചിത്രങ്ങള്‍ ഒരു ടിക്കറ്റില്‍ എന്ന വാഗ്ദാനവുമായി പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. ഈ ചിത്രങ്ങളുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. nalloru theme avar naSippichchu alle Hari....

  ReplyDelete
 3. ivaney kulippichittu oru karyavum illa, DRY CLEAN THANNEY cheyyanam ennu Sreenivaasan parayunna oru dialouge tv il innu raaviley kandu. appol thanney ee padathinte quality enthayirikkum ennu manassilaayi. ooham thettiyittilla.

  ReplyDelete
 4. സിനിമ മോശമാണേലും ഹരീടെ എഴുത്ത് ജോറായിട്ടുണ്ട്. :)

  ReplyDelete
 5. dear haree, valare predeekshayaayirunnu ee randu cinema yodeyum relaeasing arincha muthal, athukondu innu (saturday) raavile thanne ella situm thappi, onnilum aru vivaravum kandilla, haree ithra nerathe ezhumennu pradeekshichumilla, eethaayalum aa pradeekshayum vifalamaayi..... dubai-il ithu release aaakaan sadhyatha illa, baghyam.....thak haree

  ReplyDelete
 6. I saw the film Thakarachenda, very well made film. good one.

  ReplyDelete
 7. മനുവിനോട്,
  പാവപ്പെട്ടവരേയും അവരുടെ കഷ്ടതകളും ചിത്രീകരിച്ചാല്‍ ഒരു സിനിമ മഹത്തരമാവുമോ? നന്നായി ചിത്രീകരിക്കുക എന്നതും കൂടിയില്ലേ?

  വിന്‍സിനോട്,
  നന്ദി. :)

  സുനീഷ് തോമസിനോട്,
  വളരെ നന്ദി. :)

  മന്‍സൂറിനോട്,
  സിനിമ എത്രനാള്‍ തിയേറ്ററിലുണ്ടാവുമെന്നറിയുവാന്‍ വയ്യല്ലോ, അതുകൊണ്ട് ആദ്യ ദിവസം തന്നെ പോയി കണ്ടു. :)

  അരുണിനോട്,
  എന്തുകൊണ്ട് സിനിമ നല്ലതായി എന്നുകൂടി പറഞ്ഞാല്‍ നന്നായിരുന്നു. കമന്റിന് നന്ദി. :)
  --

  ReplyDelete