അലിഭായ് (Alibhai)

Published on: 8/16/2007 07:13:00 PM
Alibhai, Alibai, Ali Bhai, Ali Bai, Mohanlal, Shaji Kailas, Siddique, Innocent, Gopika, Navya Nair, Sai Kumar, Aryaman, Asirvad Cinemas, Antony Perumbavur, Perumpavur, T.A. Shahid, Onam Release, August, Malayalam Movie Review, Film, Cinema
ബാബ കല്യാണി’ എന്ന ചിത്രത്തിനു ശേഷം ഷാജി കൈലാസ്, മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിക്കുന്ന 2007-ലെ മോഹന്‍ലാലിന്റെ ഓണച്ചിത്രമാണ് ‘അലിഭായ്’. ‘ഛോട്ടാ മുംബൈ’ എന്ന അന്‍‌വര്‍ റഷീദിന്റെ ചിത്രത്തില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല ഇതിന്റെ കഥയും. അവിടെ ‘തല’യെങ്കില്‍ ഇവിടെ ‘അലി’, അവിടെ കൊച്ചിയെങ്കില്‍ ഇവിടെ കോഴിക്കോട്; അത്രതന്നെ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍, ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ-തിരക്കഥ-സംഭാഷണം ടി.എ. ഷാഹിദ്.

പരമ്പരാഗതമായി ഉരുനിര്‍മ്മാണത്തില്‍ മേല്‍ക്കൊയ്മയുള്ള അഹമ്മദ് സാഹിബിന്റെ(ഇന്നസെന്റ്) മകനാണ് അലി; തന്നെ ചതിയിലൂടെ കള്ളനാക്കിയ, അച്ഛന്റെ എതിരാളി കരുണാകരന്‍ തമ്പി(രാജന്‍ പി. ദേവ്)യുടെ മകന്,‍ സുന്ദരന്‍ തമ്പിയുടെ വലതു കൈ വെട്ടിമാറ്റി നാടുവിടുന്ന അലി എത്തിപ്പെടുന്നത് കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍. കളം വരച്ച് എബ്രാഹി(സായി കുമാര്‍)മെന്ന ബഡാഭായിയെ മലര്‍ത്തി മാര്‍ക്കറ്റിന്റെ നിയന്ത്രണം അലി ഏറ്റെടുക്കുന്നു, അങ്ങിനെ മാര്‍ക്കറ്റിന്റെ സംരക്ഷകനായ അലിഭായ്(മോഹന്‍ലാല്‍) ആയി മാറുന്നു. ബഡാഭായിയുടെ മകന്‍, അച്ഛന്റെ പതനത്തോടെ നാടുവിടുന്നു. ബഡാഭായിയേയും ഭാര്യയേയും അലി സംരക്ഷിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം സുന്ദരന്‍ തമ്പി(സിദ്ദിഖ്)യും, ബഡാഭായിയുടെ നാടുവിട്ട മകന്‍ ഡാന്‍ എബ്രഹാമും(ആര്യാമന്‍) തിരിച്ചെത്തുന്നു. ഇവരുടെ കൂട്ടുകെട്ടിന്റെ ഉദ്ദേശം, അലിയുടെ പതനം മാത്രമല്ല; കോഴിക്കോട് നഗരത്തെ വിദേശീയര്‍ക്ക് തീറെഴുതി, മറ്റൊരു അധോലോക താവളമാക്കി മാറ്റുക എന്നതും കൂടിയാണ്.

ചിത്രത്തിന്റെ ചിത്രീകരണത്തില്‍ ശരവണന്റേതായുള്ള ചെറിയ ചില വ്യത്യസ്തതകള്‍, ഡോണ്മാക്സിന്റെ പലപ്പോഴും ഏച്ചുകെട്ടല്‍ അനുഭവപ്പെടുന്നെങ്കിലും മോശമല്ലാത്ത എഡിറ്റിംഗ് കസര്‍ത്തുകള്‍, ആരാധകര്‍ക്ക് കൈയടിക്കാന്‍ പാകത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ചില ഡയലോഗുകള്‍, പൊടിപാറ്റിയെന്ന പേരിലെത്തുന്ന സുറാജ് വെഞ്ഞാറമ്മൂടിന്റെ പുട്ടിനു പീരയിടുന്ന അളവിലുള്ള തമാശകള്‍, വാരിവലിച്ചുള്ള ആക്ഷന്‍ രംഗങ്ങളിലെ ചില പുതുമയുള്ള ചുവടുകള്‍, ഗാനരംഗങ്ങളിലെ നാടന്‍ നൃത്തച്ചുവടുകള്‍; ഇത്രയുമൊക്കെയാണ് ഈ ചിത്രത്തില്‍ കൊള്ളാവുന്നതായി പറയുവാനുള്ളത്. രാജാമണിയുടെ പശ്ചാത്തല സംഗീതം വല്ലാതെ ബുദ്ധിമുട്ടിച്ചു; ഗിരീഷ് പുത്തഞ്ചേരിയെഴുതി അലക്സ് പോള്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഒരു പ്രയോജനവും ചിത്രത്തിന് ചെയ്യുന്നില്ല. കഥയില്ല, തിരക്കഥയുണ്ട്, സംഭാഷണങ്ങളും മോശമായില്ല. ടി.എ. ഷാഹിദിന് പറഞ്ഞു നില്‍ക്കാം.

അഭിനേതാക്കള്‍ എണ്ണിയാല്‍ തീരാത്തത്രയുമുണ്ട്. പ്രധാന കഥാപാത്രങ്ങളെക്കൂടാതെ കൊച്ചിന്‍ ഹനീഫ, ടി.ജെ. രവി, ഷമ്മി തിലകന്‍, സുധീഷ്, ഗണേഷ് കുമാര്‍, വിജയകുമാര്‍, കെ.പി.എ.സി. ലളിത, ജഗദീഷ്, ബാബുരാജ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സുറാജ് വെഞ്ഞാറമ്മൂട് അങ്ങിനെ പോവുന്നു ആ നിര. ഒരു നായികയെ തന്നെ പ്രാധാന്യം നല്‍കി അവതരിപ്പിക്കുവാന്‍ മലയാള സിനിമയിലെ സംവിധായകര്‍ക്കാവുന്നില്ല; അപ്പോഴാണ് ഇതില്‍ ഇരട്ട നായികമാര്‍ - നവ്യ നായരും ഗോപികയും. മോഹന്‍ലാല്‍ ചോരക്കുഞ്ഞായിരിക്കുമ്പോള്‍‍ എടുത്തു വളര്‍ത്തുന്ന കിങ്ങിണിയും ഇവരും തമ്മില്‍ പറയത്തക്ക പ്രായവ്യത്യാസമൊന്നും കാഴ്ചയിലില്ല. കഥയില്‍ ചോദ്യമില്ലല്ലോ! എങ്കിലും ഈ കിങ്ങിണിയെന്നൊരു എടുത്തുവളര്‍ത്തിയ മകളില്ലാതെയും കഥ മുന്നേറും, പിന്നെ അലിഭായിയുടെ ഹൃദയവിശാലത കുറയാതിരിക്കാനാവും അങ്ങിനെയൊന്ന്.

താനൊരു ഹിന്ദുത്വവാദിയാണെന്ന് വാദിക്കുന്നവര്‍ക്കുള്ള മറുപടി പറയുവാനാണെന്നു തോന്നുന്നു ഷാജി കൈലാസ് ഈ ചിത്രമെടുത്തത്. ഇസ്ലാമില്‍ വിശ്വസിക്കുന്ന അലിഭായ് പാവങ്ങളുടെ പടത്തലവനാണ്, രക്ഷകനാണ്. അവരെ ഉന്മൂലനം ചെയ്യുവാനായെത്തുന്ന വില്ലന്മാരോ, ഹിന്ദു-കൃസ്ത്യന്‍ മതലേബലുകളിലുള്ളവരും. ഷാജി ആരോപണത്തിന് മറുപടി നല്‍കി, പ്രേക്ഷകര്‍ക്ക് മിണ്ടാതെ കണ്ടു മടങ്ങാം. ഷാജി കൈലാസ് സംവിധാനം ചെയ്ത, മോഹന്‍ലാല്‍ മീശ പിരിക്കുന്ന മറ്റ് ചിത്രങ്ങള്‍; ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബ കല്യാണി - ഗ്രാഫ് താഴൊട്ടുതന്നെ, അവസാനമായി ഇതും. ‘ഇനിയെങ്ങോട്ട് താഴാന്‍?’ എന്നുള്ള ചോദ്യത്തിനുള്ള മറുപടിയാവാതിരിക്കട്ടെ ഷാജി കൈലാസ്-മോഹന്‍ലാല്‍ ടീമിന്റെ അടുത്ത ചിത്രമെങ്കിലും!
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
അലിഭായ് - മലയാളം മൂവി റിവ്യൂസ്
അലിഭായ് - ഇന്ദുലേഖ

Read More:
IndiaGlitz
Sify Movies


Keywords: Alibhai, Alibai, Ali Bhai, Ali Bai, Mohanlal, Shaji Kailas, Siddique, Innocent, Gopika, Navya Nair, Sai Kumar, Aryaman, Asirvad Cinemas, Antony Perumbavur, Perumpavur, T.A. Shahid, Onam Release, August, Malayalam Movie Review, Film, Cinema
--

27 comments :

 1. ഓണച്ചിത്രങ്ങളുടെ വരവായി. പ്രഥമചിത്രം മോഹന്‍ലാല്‍ - ഷാജി കൈലാസ് ടീമിന്റെ ‘അലിഭായ്’. Universal Star Mohanlal എന്നൊക്കെ ആദ്യമായി ലാലിനെ സ്ക്രീനില്‍ കാണിക്കുമ്പോള്‍ എഴുതിക്കാട്ടുന്നുണ്ട്. ആരാധകര്‍ക്ക് ആനന്ദലബ്ദിക്കിനിയെന്തു വേണം! ലാല്‍ രജനിയല്ലെന്നുള്ള, കേരളം തമിഴ്നാടല്ലെന്നുള്ള ബോധം പോലും പോയെന്നു തോന്നുന്നു, ഇവിടെയുള്ളവര്‍ക്ക്.

  അലിഭായുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഹരീയേ, അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പടച്ചട്ട, ടിപ്പു സുല്‍‌ത്താന്റെ വാള്‍, പ്രഥ്വിരാജ് ചൌഹാന്റെ പരിച, ആരുടെയെങ്കിലും ഹെല്‍‌മറ്റ് ഇവയൊക്കെ കരുതിയിട്ടുണ്ടല്ലോ അല്ലേ :)

  (പഴയ ലാലേട്ടനെ തിരിച്ചു കിട്ടി എന്നാരോ പറഞ്ഞത് കേട്ട് ഓടിപ്പോയി ഹല്ലോ ഹല്ലേല്ലുയ്യയ്യാ കണ്ട് പകുതിയായപ്പോള്‍ ചെകിടിപ്പ് മാറ്റാന്‍ ലാല്‍‌സലാം ഒന്നുകൂടി കണ്ടു- ലാലേട്ടന്‍ നല്ല ഒന്നാന്തരം നടനാണെന്ന് ഒന്നുകൂടി ഉറപ്പിച്ചു. ഇനി ഹല്ലോ ബാക്കി കൂടി കാണണം...) :)

  ReplyDelete
 3. //മോശമല്ലാത്ത എഡിറ്റിംഗ് കസര്‍ത്തുകള്‍, ആരാധകര്‍ക്ക് കൈയടിക്കാന്‍ പാകത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ചില ഡയലോഗുകള്‍, പൊടിപാറ്റിയെന്ന പേരിലെത്തുന്ന സുറാജ് വെഞ്ഞാറമ്മൂടിന്റെ പുട്ടിനു പീരയിടുന്ന അളവിലുള്ള തമാശകള്‍, വാരിവലിച്ചുള്ള ആക്ഷന്‍ രംഗങ്ങളിലെ ചില പുതുമയുള്ള ചുവടുകള്‍, ഗാനരംഗങ്ങളിലെ നാടന്‍ നൃത്തച്ചുവടുകള്‍; ഇത്രയുമൊക്കെയാണ് ഈ ചിത്രത്തില്‍ കൊള്ളാവുന്നതായി പറയുവാനുള്ളത്. //

  പിന്നെ താന്‍ എന്തു കോപ്പു ഈ പടത്തില്‍ കാണും എന്നു കരുതി കൊണ്ടാണു ഈ പടം കാണാന്‍ പോയതു? തന്മാത്ര പോലെ ഒരു പടം അല്ലെങ്കില്‍ ഉള്ളടക്കം പോലെ, അല്ലെങ്കില്‍ വരവേല്‍പ്പ് പോലെ ഉള്ള പടം ആണെന്നു കരുതിയോ? എന്നാലും ഈ തിരക്കിനിടയില്‍ 2.0 കൊടുക്കാന്‍ ആയി ഇടി കൊണ്ടു ഈ പടം കണ്ടല്ലോ. ഭയങ്കരം.


  /Universal Star Mohanlal എന്നൊക്കെ ആദ്യമായി ലാലിനെ സ്ക്രീനില്‍ കാണിക്കുമ്പോള്‍ എഴുതിക്കാട്ടുന്നുണ്ട്. ആരാധകര്‍ക്ക് ആനന്ദലബ്ദിക്കിനിയെന്തു വേണം! ലാല്‍ രജനിയല്ലെന്നുള്ള, കേരളം തമിഴ്നാടല്ലെന്നുള്ള ബോധം പോലും പോയെന്നു തോന്നുന്നു, ഇവിടെയുള്ളവര്‍ക്ക്.
  /Universal Star Mohanlal എന്നൊക്കെ ആദ്യമായി ലാലിനെ സ്ക്രീനില്‍ കാണിക്കുമ്പോള്‍ എഴുതിക്കാട്ടുന്നുണ്ട്. ആരാധകര്‍ക്ക് ആനന്ദലബ്ദിക്കിനിയെന്തു വേണം! ലാല്‍ രജനിയല്ലെന്നുള്ള, കേരളം തമിഴ്നാടല്ലെന്നുള്ള ബോധം പോലും പോയെന്നു തോന്നുന്നു, ഇവിടെയുള്ളവര്‍ക്ക്./

  ആരാധകര്‍ക്ക് ഇതു മാത്രം ആണു വേണ്ടത്. കേരളത്തില്‍ മോഹന്‍ ലാലിനു മുകളില്‍ ഒരു നടനും വേണ്ട, അല്ലെങ്കില്‍ ഇല്ല എന്നു തെളിയിക്കാന്‍ വേണ്ടി മാത്രം ആണു നിങ്ങള്‍ കണ്ട ഈ കോലാഹലങ്ങള്‍ മൊത്തം. പന്നന്‍ രജനിക്കു കൊടുത്ത പബ്ലിസിറ്റി പത്രക്കാരും റ്റി വിക്കാരും കൊടുത്തില്ല എന്നുള്ളത് സത്യം. അതു പിന്നെ മുറ്റത്തെ മുല്ലക്ക് മണമില്ലല്ലൊ. എങ്കിലും നാനൂറില്‍ പരം ഷൊ ആണു ഒന്നാം ദിവസം നടന്നത്. ഇതു കേരളത്തിലെ സര്‍വകാലാ റിക്കൊഡ് ആണു. ഇതിനി ആരും തകര്‍ക്കാനും പോവുന്നില്ല.

  ReplyDelete
 4. ലാലേട്ടന്റെ പടമിറങ്ങിയാല്‍ ഇവിടെ അടി തുടങ്ങും! ലാലേട്ടന്‍ പൊട്ടപ്പടങ്ങളില്‍ അഭിനയിക്കുന്നതിന്‌ ഹരീ ഇപ്പോ എന്തു ചെയ്യാന്‍?? കാശു മുടക്കി സിനിമ കാണുന്നത് പുണ്യം കിട്ടാനൊന്നുമല്ലല്ലോ.. സിനിമയെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം പറയാനും പറ്റില്ലേ??

  ലാലേട്ടന്‍ തന്നെയാണ്‌ ഇപ്പോഴും എപ്പോഴും മലയാളത്തിന്റെ മികച്ച നടന്‍.. അതു തെളിയിക്കാന്‍ ഏതായാലും യൂണിവേഴ്സല്‍ സ്റ്റാര്‍ എന്ന പദവിയുടെയൊന്നും ആവശ്യമില്ല..

  ഞാന്‍ കാണാനേ പോവുന്നില്ലേ.. :)

  ReplyDelete
 5. mele commentiya chettanu, cinema enthennariyaatha thangaleppolullavaraanu ere nilavaaram pularthiyirunna malayala cinemayude anthakar. malabaril- mammottiyudeyum mohanlalinyteyum cinema posterum, cutout-um vaykunnathilppolum oru malsaram undu. thikachum vargeeyachuvayulla oru avesham. "iniyarum thakarkilla" ennu paranjathu mammoottiyekurichannennu vyaktham. itharam chitrangale vimarshikkendathum, "kollendathum", nammude samoohathinite aaswaadana nilavarathe uyarthendathinu aavashyamaanu. lal kazhivulla nadanaanu, pakshe ayaal ithram thana nilavaramulla chitrangalil abhinayikkunnathu angeekarikkanavilla. oru "telent" ulla nadanu prekhsakarodum kadamayundu. "rajani" verum "star" aanu, lal nadanum. thmizh cinema-yum, bollywood cinema-yum, manushyante thaana tharaththilulla aaswaadanthe thripthipeduthan padachuvidunnathaanu, kazhinja 50 kollathil hindiyilum tamizzhilum ethra "standarad", oru athardesiya nilavaaramulla ethra chitrangal irangiyittundu? avideyaaanu, malayala cinema "score" cheyuunathu, athil gopi,thilakan, lal, mammootty, murali,nedumudi thudangiya mikacha ndanmarum addor, aravindan, padmarajan thudangiya samvidhayakarum panku vahichittundu. shaaji kaialas-um priyadarshan-um onnum ithu poloru lityil orikkalum varilla. mammootty midukkananu, ayal randu thoniyilum sancharikkunnu. pinne "thanmatra", "ulladakam" thudangiyavayodulla pucham, cinema aaradhakar ennu paranjal pora, cinema oru nadinte valarchayile oro khattathe enganokke "represent" cheyunnu ennathinekkurichu oru dhaaranayokke venam. pala pala "factors" undathjil. i dont want to elaborate. "hari"ye polulla "positive mindset" aalukal cheyyunna ithram "idapedalkal" kandittu avarekkurichu oru nalla vaakku plum parayathe ingane rosham prakadippikkunnathu nyayeekarikkanakilla. athenthinte perilaanenkilum. samskaaram ennoru vaakundu. shaaji kailasinte chitrathilenna pole "athinte artham" enthanennariyam. ennale ee idungiya chintha gathi maaroo.

  ReplyDelete
 6. da...chekka..
  2 / 10 maarkidaan .. nee aaraa school teacher oo??

  this is not a good attittude. giving mammootty full mark and giving lalettan zero mark. its sure u are a mammootty fan.

  many peopels said that..its a god movie.

  hari...U gave Veeralipattu of prithvi and alibhai of lalettan same (2) mark??????

  ReplyDelete
 7. ahaa.nammude fan chettanmar ivideyum ethiyo...?enthanu udhesam..ellavarum alibai e mahathaya chitramanennu parayanam alle....nadakkilla machooos...e jathi padangal aswadhikkanulla kazhivu daivam nangalkku thannittilla...Enthayalum fans chettanmarkk ath undallo..athu mathi... poyi aswadichu nirvrithi anayooooo.....

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. kazhinja fifty years edukkunnathil yaathoru arthavum illa. Malayalikalkku paranju nadakkaam njangal aanayaanu theengayanu ennokkey film makingil. keralam oru kooppum alla in the last 15 yearsil. Ippol Tamil FILMS are way better than any malayalam film in the last 10 years. Bollywoodil manoharamaya films varunnundu, athu kannu thurannu nookkanam. Malayala cinema oru kooppum alla compare to other regional films in India.

  pinney MELETHIL paranja THANMATHRA, ULLADAKKAM ennivayodulla pucham......... hahahaha edo mandan kunaappi.... Thanmathra moonnu vattam kandittu mathiyaavathey anju DVD aanu vaangiyathu njan, naalennam friends and familykku koduthu. orennam ennennum cherish cheyyan veendi ente collectionil. Ulladakkam, dasaratham, thanmathra enninganey ulla oru film aano SHAJI KAILAS enna verum thalli poli directoril ninnum HARI udheshikkunnathu ennanu njan chodhichathu.

  SHAJI KAILAS enna directorudey padathil abhinayikkunnathu LALETTANTE aaradharkku ishttam alla ennu koodi paranju kollattey.

  Hari oru unnaakkan aanu especially when it comes to mohan lal films review ennullathu pakal pooley vyktham aanu.

  7 marks kodutha mission pathu divasam thikachoo??? thikachillaa........ athaaanu.

  ReplyDelete
 10. pinney VARGEEYA CHUVA parathunnathu aaranennu manassilaakkan thaankal Mammunni yude last 15 padathinte producers and distributorsiney eduthaal mathi. Mammunnikku kittiya last 10 awards (MIKKATHUM DUFAAI) eduthu nookku. mikkathinteyum chairman eethelum SHUKKOOR, GAFOOR ennivarokkey aayirikkum.

  ReplyDelete
 11. ലാലേട്ടന്റെ ഒരു മെച്ചമില്ലാത്ത പടങ്ങള്‍ പോലും വലിയ കുഴപ്പമില്ല എന്നു പറയുന്ന ഒരു ഡൈ ഹാര്‍ട്ട് ഫാനാണു ഞാന്‍..അതു ഹരിയേട്ടനു നന്നായി അറിയാം...

  പക്ഷേ അലിഭായ് കണ്ടിറിങ്ങയപ്പോ അങ്ങനെ പറയാനേ തോന്നീല്ല.ലാലേട്ടന്റെ ചില പടങ്ങള്‍ വച്ചു നോക്കിയാല്‍ ഇത് അത്ര മോശവുമല്ല..പക്ഷേ എന്തിനു ഇങ്ങനെയൊരു സിനിമ???പടം കണ്ടു കൊണ്ടിരുന്നപ്പോഴും കണ്ടു കഴിഞ്ഞും ഞാന്‍ എന്നോട് തന്നെ ചോദിച്ച ചോദ്യമിതാണു...ഒരു പുതുമയുമില്ലാത്ത വളരെ പ്രെഡിക്ക്റ്റബിളായ കഥ..ആവശ്യമില്ലാത്ത ഒരു കൂട്ടം ആളുകള്‍..നവ്യയുടെ തികച്ചും അരോചകമായ അഭിനയം...ആകെ കൊള്ളാവുന്നതു ലാലേട്ടന്റെ പെര്‍ഫോര്‍മന്‍സും ഡൊണിന്റെ എഡിറ്റിംഗ്...

  ഈ ടി.എ.ഷാഹിദ് എന്നു പറയുന്നവനെ ഒരു ദിവസം എന്റെ കൈയ്യില്‍ കിട്ടും...

  ReplyDelete
 12. സിനിമ കാണല്‍ നിര്‍ത്തിയതുകൊണ്ട് രക്ഷപ്പെട്ടു പോകുന്നു.:)എന്നാലും മുന്നറിയിപ്പിനു നന്ദി...

  നല്ല സിനിമ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ബേബി പ്രസ്താവിച്ചിട്ടുണ്ട്..
  qw_er_ty

  ReplyDelete
 13. വക്കാരിമഷ്ടായോട്,
  :) ഞാനൊരു ചാവേറാണ്. ഹി ഹി ഹി

  വിന്‍സിനോട്,
  തന്മാത്രയും ഉള്ളടക്കവും വരവേല്‍പ്പുമൊക്കെ അവിടെ നില്‍ക്കട്ടെ; ഐ.വി. ശശിയുടെ ദേവാസുരം, ഷാജിയുടെ തന്നെ ആറാം തമ്പുരാന്‍ എന്നിവയും മോഹന്‍ലാലിന്റെ മീശപിരിപ്പന്‍ പടങ്ങളാണ്. (ഓഫ്: വലിയ തിരക്കൊന്നുമുണ്ടായിരുന്നില്ല.)

  നന്ദനോട്,
  ഓണം - മോഹന്‍ലാല്‍ - ഷാജി കൈലാസ്(?). ഇതൊക്കെക്കൊണ്ടു തന്നെ പടമോടും, മുടക്കുമുതല്‍ തിരിച്ചുകിട്ടും. ഈയൊരു ധൈര്യമല്ലേ ഇത്തരം ചിത്രങ്ങള്‍ പടച്ചുവിടുന്നതിന്റെ പിന്നില്‍? വെറും ബിസിനസ്. ലാഭം മാത്രം നോക്കിയാല്‍ മതിയോ മലയാള സിനിമയില്‍? വിഷു - മോഹന്‍ലാല്‍ - അന്‍‌വര്‍ റഷീദ്; ഇതു വിറ്റു ലാഭമുണ്ടാക്കിയതുപോലെ മറ്റൊന്ന്. പൈസമുടക്കി കാണുന്ന നമ്മള്‍ മണ്ടന്മാര്‍.

  മേലേതിലിനോട്,
  നന്ദി. :) ഒരു ചെറിയ വിയോജിപ്പുള്ളത്; ഹിന്ദി/തമിഴ് സിനിമകളില്‍ പുതിയ പ്രമേയങ്ങളൊക്കെ പരീക്ഷിക്കപ്പെടുന്നുണ്ട്. തട്ടുപൊളി ചിത്രങ്ങള്‍ മാത്രമല്ല അവിടെനിന്നും അടുത്ത കാലത്ത് ഇറങ്ങുന്നത്.

  മമ്മു‌‌‌_ഫാന്‍‌_ഹരിയോട്,
  ഇതിനായി ഒരു ഐ.ഡിയുണ്ടാക്കിയോ!!! ഞാനൊരു ഫാനാണോ എന്ന ചര്‍ച്ചയൊക്കെ കുറേ കഴിഞ്ഞതല്ലേ, ഇനിയും അതു തന്നെ പറയണോ!

  അരുണിനോട്,
  :) നന്ദി. ആ‍രാധകര്‍ക്ക് ഇതാവും ആവശ്യം; ചുമ്മാതല്ല ഷാജിയും ലാലും ഇതൊക്കെ തന്നെ പിന്നെയും പിന്നെയും എടുക്കുന്നത്! അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ജീവിച്ചു പോവണ്ടേ!!!

  ഫാനിനോട്,
  ഹ ഹ ഹ, ആളു കൊള്ളാമല്ലോ!
  പ്രിയ സുഹൃത്തേ; വര്‍ഗീയത വിളമ്പുകയാണെങ്കില്‍, ടാജ്-ടെമ്പിള്‍ പക്ഷെ ഫാന്‍-മമ്മൂട്ടി, ഇതെങ്ങിനെ ശരിയാവും? ഒരു ലോജിക് ഒക്കെ വേണ്ടേ എന്തിനും ഏതിനും!

  മൃദുലിനോട്,
  ശരിയാണ്. പ്രിന്‍സ്, പ്രജ, താണ്ഡവം ഒക്കെ വെച്ചു നോക്കിയാല്‍ ആദ്യഭാഗങ്ങളൊക്കെ അല്പം മെച്ചമാണെന്നു കാണാം. മോഹന്‍ലാല്‍ അല്ലായിരുന്നു ഈ ചിത്രത്തിലെങ്കില്‍, റിവ്യൂ ചെയ്യേണ്ട കാര്യം പോലും വരില്ലായിരുന്നു. ടി.എ. ഷാഹിദ് എന്തു പിഴച്ചു? കഥയില്ലാതെ തിരക്കഥയും സംഭാഷണവും എഴുതുവാന്‍ പറഞ്ഞു, എഴുതി! :)

  മൂര്‍ത്തിയോട്,
  ബെസ്റ്റ്! എ.കെ.ജിയും തകരച്ചെണ്ടയുമാവും നല്ല ചിത്രങ്ങള്‍!

  ആത്മഗതന്‍: ‘ഹലോ’ ഒരു മോഹന്‍‌ലാല്‍ ചിത്രമായി ആരാധകരാരും കരുതുന്നില്ലേ? മിഷനും വീരാളിപ്പട്ടുമൊക്കെ ചികഞ്ഞു കൊണ്ടുവന്നുവല്ലോ!
  ‌‌‌‌‌--

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. hi dears, enthinaa hariye kuttam parayunne, angaadiyil thottathinu ammayodo? please try to read all the reviews for alibai, just look www.malaylamamovierevies.com, athu vaazhichlla pans (fans) avane kayyil kittiyaal adikkum, haree athrayonnum ezhuthiyillallo, veruthe athumithum parayalla makkaley, ente Dirham 30 veendum laabhamaayi, thank haree good work, by mansoor dubai

  ReplyDelete
 16. ഹരീ വറ്ഗീയ വാദിയോ? ഏതെങ്കിലും ഹിന്ദു വര്ഗീയവാദി മമ്മൂട്ടി ഫാന്‍ ആയാല്‍ അയാള്‍ വറ്ഗീയവാദി അല്ലാതാവുമോ, പിന്നെ താജ് മഹല്‍ അത് അമ്പലമാണെന്ന് ലോകത്തിലെ ഒരു പൊക്കനും വിശ്വസിക്കാന്‍ സാധ്യതയില്ല, താജ് ഒരു മുസ്ലിമിന്റെയും പുണ്യസ്തലവുമല്ല, കബര്‍ (ശവക്കല്ല്) കെട്ടിപൊക്കുന്നത് വിലക്കിയ മതമാണ്‍ ഇസ്ലാമ്, തജ് മഹല്‍ ഒരു ദൂര്തനും സുഖിയനുമായ ഒരു രാജാവിന്റെ മറ്റൊരു ധൂര്ത് മാത്രം

  ReplyDelete
 17. //തജ് മഹല്‍ ഒരു ദൂര്തനും സുഖിയനുമായ ഒരു രാജാവിന്റെ മറ്റൊരു ധൂര്ത് മാത്രം //

  aa dhoorthu kondu Indiakku eettavum valiya lookam ariyunna valiyoru smarakam undaayi. India ye ariyillatha eevarkkum Taj Mahal enthanennariyam. enthu cheythalum kuttam kandu pidikkunna kureey lavanmar irangum veerey paniyonnum illathey.

  ReplyDelete
 18. Priya sukurtha....ente oru kootukaran paranjannu thangala patti njan ariyunnathu...ee blog vaichappol thoniyathu entu kondanu njan pageukalil ethan ithrem kalam vaykiyathu ennannu
  Alibahi kandu...Thankaluda review paranjathilathikamayi onnu kootti cherkanilla..thnks for the brilliant reviews

  ReplyDelete
 19. ഈയടുത്ത സമയത്ത് മോഹന്‍ലാലിന്റെ നല്ല ഒന്നുരണ്ട് പഴയ പടങ്ങള്‍ കണ്ടു. എന്തിനാണ് അദ്ദേഹം ബാബാകല്യാണി പോലുള്ള ബോറന്‍ പടങ്ങളില്‍ അഭിനയിക്കുന്നത് എന്നു തോന്നി. ഇതിലും ഭേദം അഭിനയം നിര്‍ത്തുന്നതാണ്. നല്ല പേരോടുകൂടി മടങ്ങുന്നതല്ലേ നല്ലത്. വക്കാരി, ഹലോയുടെ ബാക്കി കണ്ടിട്ട് ദേവാസുരം കാണണം.

  യൂണിവേഴ്സല്‍ സ്റ്റാറോ, ഇനി മമ്മൂട്ടിക്ക് എന്തുപേരാണാവോ കൊടുക്കുന്നത്, വേള്‍ഡ് സ്റ്റാര്‍ എന്നോ? ഇവരെല്ലാവരും കൂടി നല്ല കഴിവുള്ള രണ്ടുനടന്മാരെ നശിപ്പിക്കും.

  ReplyDelete
 20. ഈ ബഹളങ്ങളൊക്കെ കാണുമ്പോള്‍ നമ്മുടെ ശ്രീനിവാസനോട് ബഹുമാനം തോന്നുന്നു. എത്രകൂളായി സ്വയം വിഡ്ഡിയാക്കി സ്വന്തം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുന്നു.

  ReplyDelete
 21. മന്‍സൂറിനോട്,
  നന്ദി മന്‍സൂര്‍. :) പിന്നെ, ഞാന്‍ വര്‍ഗീയവാദിയൊന്നുമല്ലാട്ടോ. ടാജെന്തുതന്നെയായാലും, അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ മാറ്റണമെന്നേ എനിക്കാഗ്രഹമുള്ളൂ; മാറ്റിയില്ലാച്ചാലും ഒന്നുമില്ല. :)

  ശ്യാമിനോട്,
  വളരെ നന്ദി. എല്ലാത്തിനും അതിന്റേതാ‍യ ഒരു സമയമുണ്ടെന്ന് ഇപ്പോള്‍ മനസിലായില്ലേ? :)

  ശാലിനിയോട്,
  തിരികെ വന്ന്, ഓരോ ചിത്രത്തിനും കമന്റിയതില്‍ പ്രത്യേകം നന്ദി. :)
  ഹലോ സാങ്കേതികമായി പെര്‍ഫെക്ട് അല്ലായിരുന്നെങ്കിലും, വിനോദം എന്ന നിലയില്‍ തൃപ്തികരമായിത്തോന്നി. മമ്മൂട്ടി സ്വയം അങ്ങിനെ സ്റ്റാര്‍ പദവിയില്‍ അവരോധിക്കുന്നില്ല എന്നു തോന്നുന്നു; ഇത്തരം പടങ്ങള്‍ക്കിടയിലും കൈയ്യൊപ്പുപോലെയുള്ള ചിത്രങ്ങളിലും അഭിനയിക്കുന്നു അദ്ദേഹം. മോഹന്‍ലാലിന് അതിനുള്ള അവസരങ്ങള്‍ കിട്ടാഞ്ഞിട്ടാണോ, അതദ്ദേഹം വേണ്ട എന്നു വെച്ചിട്ടാണോ എന്ന് മനസിലാവുന്നില്ല. ‘പരദേശി’യാണ് ഇനി പ്രതീക്ഷയുള്ള ഒരു ചിത്രം.

  ചിത്രവിശേഷത്തിന്റെ എല്ലാവായനക്കാര്‍ക്കും
  ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
  --

  ReplyDelete
 22. ഓ... കുറേ ഫാനുകളും ലൈറ്റുകളുമൊക്കെ കൂടി ഇവിടെ എന്താ പുകില്?? താരങ്ങളെ കാണാതെ സിനിമ കാണാന്‍ ഇവരൊക്കെ ഇനി എന്നാണാവോ പഠിക്കുക??

  ഒരു മിഷന്‍ 90 ഡേയ്സ് ഇറങ്ങിയിരുന്നു, കുറച്ച് നാള്‍ മുമ്പ്.. എല്ലാരും കൂടെ പറഞ്ഞ് അതിനൊരു തറപ്പടമെന്ന ഇമേജ് കൊടുത്തു!

  ഇപ്പോ ദേണ്ടേ വന്നിരിക്കുന്നു ഒരു അലിഭായ്. പോസ്റ്റര്‍ ഒക്കെ കണ്ടപ്പോള്‍ ഒരു ആറാം തമ്പുരാന്‍ + നരസിംഹം + നാട്ടുരാജാവ് പ്രതീക്ഷിച്ചു. പക്ഷെ എന്റെ ഹോസ്റ്റലില്‍ പടം കണ്ടവര്‍ വന്ന് അഭിപ്രായം പറഞ്ഞപ്പോള്‍ മനസിലായി സിനിമയുടെ നിലവാരം. ആദ്യദിവസം തന്നെ സിനിമ ഞാന്‍ കൈയ്യൊഴിഞ്ഞതാണ്.

  ഇനിയെങ്കിലും പ്രേക്ഷകര്‍ താരത്തെ കാണാതെ സിനിമ കാണണമെന്ന് ആഗ്രഹിച്ച് പോകുന്നു. ഇല്ലെങ്കില്‍ ഇനി മലയാളം സിനിമ കാണാന്‍ തീയറ്ററില്‍ പോകേണ്ട എന്ന കഠിന തീരുമാനമെടുക്കാ‍ന്‍ നിര്‍ബന്ധിതനാവും..

  ReplyDelete
 23. ഹരീ, മോഹന്‍‌ലാലും വാനപ്രസ്ഥം മുതലായ സിനിമയില്‍ അഭിനയിച്ചിരുന്നു. മാത്രമല്ല ആ സിനിമ നിര്‍മ്മിച്ചതും മോഹന്‍‌ലാലായിരുന്നു. മമ്മൂട്ടി അത്തരത്തില്‍ എന്തെങ്കിലും സിനിമ നിര്‍മ്മാണം നടത്തിയിട്ടുണ്ടോ എന്നറിയില്ല. അതുകൊണ്ട് “നല്ല” സിനിമയ്ക്ക് വേണ്ടി മോഹന്‍‌ലാലും എന്തൊക്കെയോ ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അങ്ങിനെ കാണുന്നില്ല. എവിടെയോ വായിച്ചിരുന്നു, വാനപ്രസ്ഥം പുള്ളിക്ക് വന്‍‌നഷ്ടം വരുത്തിവെച്ചെന്ന്. അത് വീട്ടുവാനായിരിക്കും മീശ ആവോ‍ളം പിരിച്ചും ആളെ കൂട്ടി പരമാവധി കാശുണ്ടാക്കുന്നത്.

  അതുപോലെ സ്റ്റാര്‍ പട്ടം രണ്ടണ്ണന്മാരും ഉപയോഗിച്ചിട്ടുണ്ട്. മോഹന്‍‌ലാല്‍ സൂപ്പര്‍ സ്റ്റാറായി പ്രൊമോട്ട് ചെയ്യപ്പെട്ടപ്പോള്‍ മമ്മൂട്ടിയെ മെഗാസ്റ്റാറാക്കി. അപ്പോള്‍ പിന്നെ ലാലേട്ടന്റെ യൂണിവേഴ്‌സല്‍ സ്റ്റാറാക്കാതെ പറ്റില്ലല്ലോ. ഇനി ഇതുപോലൊരു തട്ടുപൊളിപ്പന്‍ പടത്തില്‍ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത് മള്‍ട്ടിവേഴ്‌സല്‍ സ്റ്റാറെന്നോ മറ്റോ ആയിരിക്കും (അങ്ങിനെയാണെങ്കില്‍ മമ്മൂട്ടിയുടെ “മ” ചേരുകയും ചെയ്യും) :)

  സാഗരങ്ങളെ പാട്ട് പാടിയാല്‍ ഓട്ടോമാറ്റിക്കായി ഡും ഡും എന്ന തബലസംഗീതം വരുന്നതുപോലെ മോഹന്‍‌ലാലിനെപ്പറ്റി പറയുമ്പോള്‍ ഈക്വല്‍ എമൌണ്ട് മമ്മൂട്ടിയെപ്പറ്റിയും പറയണമെന്ന ലോ ഓഫ് ബാലന്‍സിംഗ് പ്രകാരമാണ് രണ്ടുപേരെയും ഒരേ അളവില്‍ പറഞ്ഞിരിക്കുന്നത് :)

  മോഹന്‍‌ലാലിന്റെ പഴയ പടങ്ങളൊക്കെ മമ്മൂട്ടിപ്പടങ്ങളെക്കാളും ഇഷ്ടത്തോടെ കണ്ട/കണ്ടുകൊണ്ടിരിക്കുന്ന ഒരു പങ്ക :)

  ReplyDelete
 24. ബാലുവിനോട്,
  നന്ദി. ഇത്തവണത്തെ തല്ല് ഇവിടെയല്ല, മലയാളം മൂവി റിവ്യൂസിലാണ് നടക്കുന്നത്. കണ്ടില്ലായിരുന്നോ?

  വക്കാരിയോട്,
  തീര്‍ച്ചായായും, പൂര്‍ണ്ണമായും യോജിക്കുന്നു. മമ്മൂട്ടി സിനിമയ്ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും പലപ്പോഴും കേട്ടിട്ടുള്ളതുമാണ്. മോഹന്‍ലാല്‍ കുറച്ച് നോണ്‍-കൊമേഴ്സ്യല്‍ സിനിമകള്‍ എടുത്തിട്ടുമുണ്ട്. പക്ഷെ, കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷത്തിനിടയില്‍ ഈ രണ്ടുപേരുടേയും നയത്തില്‍ കാര്യമായ വ്യത്യാസം വന്നിട്ടുണ്ടെന്നു തോന്നുന്നു. അതൊന്നും നമ്മെ ബാധിക്കുന്ന കാര്യങ്ങളല്ല. നല്ല ചിത്രങ്ങളില്‍ നല്ല വേഷങ്ങളുമായെത്തുവാന്‍ ഇരുവര്‍ക്കും അവസരം ലഭിക്കട്ടെ എന്നുതന്നെ ഞാന്‍ ആഗ്രഹിക്കുന്നു. ബാലു മുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ, താരത്തെക്കാണാതെ നമുക്ക് സിനിമകാ‍ണാം. നന്നായെങ്കില്‍ കൈയ്യടിക്കാം, ബോറായെങ്കില്‍ കൂവി വിളിക്കാം. :)
  ഓഫ്: ഞാന്‍ ഒരാളുടേയും പങ്കയല്ലേ... മോഹന്‍ലാലിന്റെ ചിത്രങ്ങളില്‍ എനിക്ക് പ്രീയപ്പെട്ടവയുടെ നീണ്ട നിരതന്നെയുണ്ട്, മമ്മൂട്ടി ചിത്രങ്ങളുമുണ്ട്. അതിന്റെ എണ്ണമെടുത്ത് താരതമ്യം ചെയ്താല്‍, ആരുടെ പങ്കയാണെന്ന് തിരിച്ചറിയുവാനൊക്കുമോ? :D
  --

  ReplyDelete
 25. നല്ല സിനിമകള്‍ നടന്മാര്‍ തന്നെ നിര്മിക്കുന്നത് നല്ല കാര്യം തന്നെ പക്ഷെ അതു ചുളുവില്‍ ഒരു അവാര്ഡ് തരപ്പെടുതിക്കളയാം എന്നു മോഹിചാവരുതെന്നു മാത്രമ്, അങനെ ഒരു നടന്‍ മുന്പ് ടി വി ചന്ദ്രനെ കൊണ്ട് സിനിമ സം വിധാനം ചെയ്യിച കഥ നമുക്കറിയാവുന്നതല്ലെ, അതിലും ഭേതം നല്ല സിനിമ എടുക്കുന്നവരോട് സഹകരിക്കുന്നതല്ലെ? എന്നു വചാല്‍ അതരം സിനിമകളില്‍ സൂപര്‍ സ്റ്റാര്‍ ഇമേജും തന്റെ കോടി പ്രതിഫലവും മാറ്റി വചു അഭിനയിക്കുക

  ReplyDelete
 26. One question Mr Shaji Kailas... Will u ever be able to make a neat movie with out any gimmicks. Dont think audience are fools by stating they want action /comedy/sentiments etc.. Malayalees are always welcomed good movies irrespective of stars / banners/ directors...

  First search for a good story then make movies.

  ReplyDelete
 27. Lets stop the arguments..as far as this film is concerned, there is no need for that ,, everybody could have predicted what kind of movie was this..so one can make decision on his own whether see it or not ..Kandu kazhinjittu kuttam prayanda aavshyamilla....even the Mohan lal fans wold never expect this would be a quality movie..what we can do is to ask the Director Shaji kailas together " Why didn'you go to Gulf after your movie dr.pasupathy as you were intending to do ? "

  ReplyDelete