
ചെമ്മണ്ണൂരിലെ പാര്‍ട്ടിയുടെ സ്ഥാപകനും, പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ള സഖാവുമാണ് സൊസൈറ്റി ഗോപാലന്(നെടുമുടി വേണു). അദ്ദേഹത്തിന്റെ മകനും വിപ്ലവപാതയില്‍ തന്നെയാണ്, പേര് ക്യൂബ മുകുന്ദന്(ശ്രീനിവാസന്). പേരു സൂചിപ്പിക്കുമ്പോലെ ക്യൂബയും ചൈനയും മുകുന്ദന്റെ ദൌര്‍ബല്യങ്ങളാണ്. മുകുന്ദനോടൊപ്പമുള്ള ചെറുപ്പക്കാരില്‍ പ്രധാനിയാണ് പാര്‍ട്ടിയിലെ തീവ്രവാദിയായ അന്‍വര്‍(ഇന്ദ്രജിത്ത്). പ്രായോഗിക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന, രാഷ്ട്രീയമെന്നാല്‍ സ്വയംസേവയാണെന്നു കാഴ്ചപ്പാടുള്ള സ. കരുണന്, ഫാക്ടറിയുടമ കുഞ്ഞുണ്ണി മുതലാളി(ജഗതി ശ്രീകുമാര്‍) എന്നിവരാണ് ചെമ്മണ്ണൂരില്‍ പാര്‍ട്ടിയെ വഴിതെറ്റിക്കുന്നതില്‍ പ്രധാനികള്‍. ഇവരുടെ ഒത്തുകളിയുടെ ഫലമായി മുകുന്ദന് പണമുണ്ടാക്കുവനായി ഗള്ഫിലെത്തേണ്ടിവരുന്നു. അവിടെ സഹായത്തിനെത്തുന്നത് കരുണന്റെ അനന്തിരവന് സിദ്ധാര്ത്ഥന്(ജയസൂര്യ). നല്ല മനസുള്ള ഒരുകൂട്ടം പ്രവാസിമലയാളികളേയും മുകുന്ദന് കണ്ടുമുട്ടുന്നു.
ചിത്രത്തിന്റെ ആദ്യഘട്ടം സഞ്ചരിക്കുന്നത് ഇടതുപക്ഷ വിമര്‍ശനത്തിലൂടെയും ന്യായീകരണങ്ങളിലൂടെയുമാണ്, എന്നാല്‍ മുകുന്ദന് ഗള്‍ഫിലെത്തുന്നതോടെ സിനിമയുടെ വിഷയം പ്രവാസികളേയും അവരുടെ ദുരിതങ്ങളേയും ചുറ്റിപ്പറ്റിയായി. ഈയൊരു വ്യതിയാനം വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു സംവിധായകന്. ഇടതുപക്ഷത്തെക്കുറിച്ചായാലും പ്രവാസി മലയാളികളെക്കുറിച്ചായാലും; രണ്ടിലേയും നന്മതിന്മകളെ എടുത്തുകാട്ടുന്നുണ്ട് ഈ സിനിമ, ഏകപക്ഷീയമല്ല എന്നു സാരം.
ക്യൂബ മുകുന്ദന് എന്ന പാര്‍ട്ടിയില്‍ അടിയുറച്ചു വിശ്വസിക്കുന്ന സാധാരണക്കാരനായ പാര്‍ട്ടിപ്രവര്‍ത്തകനെ ശ്രീനിവാസന് മനോഹരമാക്കി. ‘സൂത്തി’ എന്ന ചൈനീസുകാരിയെ അവതരിപ്പിക്കുന്നത് ഴാങ്-ഷു-മിന്, തുടക്കക്കാരിയെങ്കിലും അന്യഭാഷചിത്രമെങ്കിലും കഥാപാത്രത്തെ സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു അവര്‍. മറ്റ് അഭിനേതാക്കളായ സംവൃത സുനില്‍, ജഗതി ശ്രീകുമാര്‍, ജയസൂര്യ, ഇന്ദ്രജിത്ത്, സലിം കുമാര്‍, സുരാജ്, നെടുമുടി വേണു തുടങ്ങിയവരെല്ലാവരും തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ട്. തുടക്കക്കാരായ അനില്‍ പനച്ചൂരാന്, ബിജി ബാല്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയിരിക്കുന്ന ഗാനങ്ങളും ആകര്‍ഷകമായി. ‘ചോര വീണ മണ്ണില്‍’ എന്നു തുടങ്ങുന്ന വിപ്ലവഗാനം ചിത്രത്തിന് ഒരു വല്ലാത്ത ഭാവം നല്‍കുന്നുണ്ട്, ആ ഭാഗത്തെ ചിത്രീകരണവും നന്നായി. തുടക്കത്തില്‍ ടൈറ്റിലെഴുതിക്കാണിക്കുന്നതിനായി സമയവും ഫിലിമും പാഴാക്കിക്കളഞ്ഞിട്ടില്ല എന്നതും ആശ്വാസകരമായി.
ഇവിടെ നോക്കുകൂലിയും കേട്ടുകൂലിയും വാങ്ങുന്ന മലയാളി തൊഴിലാളികള്‍ തന്നെ, വിദേശത്ത് യാതൊരു മാനുഷിക പരിഗണനയുമില്ലാത്ത സാഹചര്യങ്ങളില്‍ കഠിനമായി തൊഴിലെടുക്കുന്നു. അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്നതിനൊപ്പം കടമകള്‍ നിര്‍വ്വഹിക്കുവാനുള്ള ആഹ്വാനവും പാര്‍ട്ടികളില്‍ നിന്നുണ്ടാവണം എന്ന ശക്തമായ ഒരു സന്ദേശം ഈ ചിത്രം നല്‍കുന്നുണ്ട്. വികസനത്തിലേക്കും സമത്വത്തിലേക്കുമുള്ള പാത അതുമാത്രമാണെന്ന തിരിച്ചറിവോടെയാണ്, പ്രവാസിജീവിതം കഴിഞ്ഞ് സ. മുകുന്ദന് ചെമ്മണ്ണൂരില്‍ തിരികെയെത്തുന്നത്. വിനോദമെന്ന മാധ്യമധര്‍മ്മം നിറവേറ്റിക്കൊണ്ടുതന്നെ, കാലികപ്രസക്തിയുള്ള ഇത്തരം ചിന്തകളെ ഉദ്വീപിപ്പിക്കുന്ന ലാല്‍ ജോസിന്റെ സംവിധാനശൈലിക്കൊരു മുതല്‍കൂട്ടാണ് ഈ ചലച്ചിത്രം.
പട്ടാളം, മീശ മാധവന്, ചാന്ത്പൊട്ട്, ക്ലാസ്മേറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ സ്വന്തമായൊരു ശൈലിയും സ്ഥാനവും കണ്ടെത്തിയ സംവിധായകനാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് അറബിക്കഥ. ഇടതുപക്ഷ രാഷ്ട്രീയവും, പ്രവാസി മലയാളികളുടെ ജീവിതവും ഇടകലരുന്ന ഈ ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ടിവിയില്‍ ക്ലിപ്പിംഗ്സ് കണ്ടപ്പോള്‍ തോന്നി നന്നായിരിക്കും എന്ന്. നായകന് ശ്രീനിവാസന് ആകുമ്പോള്‍ ഇമേജ് നോക്കാതെയുള്ള സിനിമയായിരിക്കും എന്നുറപ്പ്. എന്നാണാവോ ഇതൊന്ന് കാണാന്‍ പറ്റുക.
ReplyDeleteനന്ദി ഹരി,
ReplyDeleteഅറബികഥ എങ്ങനെയുണ്ടാവും എന്ന ഒരു ആകാംഷ ഉണ്ടായിരുന്നു. ഹരിയുടെ റിവ്യൂ വായിച്ചിട്ട് മാത്രം ഞാന്‍ പല സിനിമകളും 'ധൈര്യമായി' കാണാന്‍ പോയിട്ടുണ്ട്.
ബാംഗ്ളൂരില്‍ ഇത് എന്നാണ് വരിക എന്നറിയില്ല .
എന്തായാലും കാണണം .
ഹരി 'പരുത്തി വീരന്' കണ്ടുവോ?
അതിനെ കുറിച്ച് ഒരു റിവ്യൂ എഴുതേണ്ടതായിരുന്നു.
മലയാളി തമിഴനെ കണ്ടു പഠിക്കട്ടെ
ദോഹയില്‍ വരുമ്പോള്‍ കാണാന്‍ ധൈര്യം തോന്നുന്നു...ഇതു വായിച്ചപ്പോള്‍
ReplyDeletehi Dear Mr. Haree,
ReplyDeletealways reading you review before watching the movie, because you review not "budhi jeevi" type, you are one of us, telling direct, good work haree.
i am working in dubai here you know now ticket charge is Dhs. 30 (approximate Rs. 330 so i am watching the movie after your review came out.
thank a lot
mansoor
Very Good Movie
ReplyDelete:)
ReplyDeleteകാണാം, ഹരിയുടെ ഉറപ്പില്‍.
ReplyDeleteപടം റിലീസായ ദിവസം തന്നെ ഹരിയുടെ അവലോകനം പ്രതീക്ഷിച്ചു. അല്‍പ്പം വൈകിയെങ്കിലും കൊള്ളാം.
ReplyDeleteചിത്രത്തിന്റെ സൗദിയിലെ റിലീസിനായി(വ്യാജസീഡി) കാത്തിരിക്കുന്നു.
ഹരി, നിരൂപണങള് മുടങാതെ വായിക്കാറുണ്ടെങ്കിലും അഭിപ്രായം പറയാന്‍ കഴിയാറില്ല.
ReplyDeleteഅനില്‍ പനച്ചൂരാന് (പാച്ചൂരാന്‍ അല്ല) സിനിമയില്‍ പുതിയ ആള് ആണെങ്കിലും ഭാഷയില്‍ ഈയിടെയായി ഏറെ ശ്രദ്ധിക്കപ്പെടുന്ന കവിയാണ്. അറബിക്കഥയിലെ രന്ട് പാട്ടുകള്‍ ടി.വി യില്‍ കന്ടത് എന്തോ അത്ര സുഖം തോന്നിയില്ല.
ശാലിനിയോട്,
ReplyDeleteകുറേയായല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട്, അപ്പോള്‍ ശാലിനിയും പ്രവാസിയാണോ!
മുംസിയോട്,
വളരെ നന്ദി :)
പരുത്തിവീരന് കണ്ടിരുന്നില്ല. മാധ്യമത്തില്‍ ചാരുനിവേദിതയുടെ നിരൂപണം വായിച്ചിരുന്നു. അദ്ദേഹത്തിന് ആറേഴ് പ്രാവശ്യം കണ്ടിട്ടും മതിയായില്ലത്രേ! പക്ഷെ, ‘ക്രൌഡ്’ ഇഷ്ടപ്പെടില്ല അത്തരം പരീക്ഷണങ്ങള്‍.
മുരളി വാളൂരിനോട്,
തീര്‍ച്ചയായും കാണൂ.
മന്സൂറിനോട്,
വളരെ ശരിയാണ്, ഞാന്‍ ഒരു സാധാരണ പ്രേക്ഷകന് മാത്രം, എഴുതുവാനുള്ള ആഗ്രഹം നിമിത്തം എഴുതുന്നു. നിരൂപണം എന്നൊന്നും ഞാനിതിനെ കാണുന്നില്ല, എന്റെ ആസ്വാദനം ചുരുക്കിപ്പറയുന്നു എന്നുമാത്രം. അത് പ്രയോജനപ്പെടുന്നു എന്നറിയുന്നത് വളരെ സന്തോഷം നല്കുന്നു. :)
വിബു പി.യോട് (അങ്ങിനെതന്നെയല്ലേ?),
നന്ദി :)
സുനീഷ് തോമസിനോട്,
എന്തേ ഒരു ചിരിമാത്രം? :)
കൈതമുള്ളിനോട്,
തീര്‍ച്ചയായും കാണൂ. (സിനിമ നല്ലതാണെന്നു പറയാനാണ് എനിക്ക് സ്വല്പം പേടിയുള്ളത്. എന്നാലും കാണൂ... :)
പതാലിയോട്,
രണ്ടുമൂന്നു ദിവസമായി കുറച്ചധികം തിരക്കുകളിലായിപ്പോയി, ഇനിയും കിടക്കുന്നു രണ്ടെണ്ണം കൂടി... സമയം ഒരു വലിയ പ്രശ്നമാണ്. :) ദുബായില്‍ വ്യാജസിഡി വില്പനക്കാരിയാണ് ചിത്രത്തിലെ നായികയും, കേട്ടോ... ;)
കണ്ണൂസിനോട്,
വളരെ നന്ദി :) ‘താരകമലരുകള്‍ വിരിയും പാടം’ അതും ‘തിരികെ ഞാന്‍ വരുമെന്ന’ പിന്നെ, ‘ചോര വീണ മണ്ണില്‍ നിന്ന്’ ഇതൊക്കെയും എനിക്കിഷ്ടമായി...
റിവ്യൂവിനൊടുവില് നല്‍കിയിരിക്കുന്ന സിഫി, ഇന്‍ഡ്യഗ്ലിറ്റ്സ് ലിങ്കുകള്‍ ശ്രദ്ധിക്കൂ... രണ്ടിടത്തും പാച്ചൂരാന്‍ (Pachooran) എന്നാണ് നല്‍കിയിരിക്കുന്നത്. അനുഭവം ഗുരു, ഞാന്‍ പനച്ചൂരാന് ആക്കിയിട്ടുണ്ട്. :) തിരുത്തിന് സ്പെഷ്യല്‍ നന്ദി. (വക്കാരിമാഷേ, പാച്ചൂരാന്‍ ആണോ പനച്ചൂരാന് ആണോ? ഗൂഗിള്‍ സേര്‍ച്ച് എന്തു പറയുന്നു? :)
ശ്രദ്ധിക്കുക: ചിത്രത്തില്‍ സ.കരുണന്റെ വേഷം ചെയ്ത നടന്റെ പേര് ആര്‍ക്കെങ്കിലും അറിയുമോ? അറിയുമെങ്കില്‍ കമന്റായി ഇടുമെന്നു കരുതുന്നു. നന്ദി.
--
ചിത്രവിശേഷം വയിച്ചപ്പോള്‍ കാണാന്‍ തീരുമാനിച്ചു.
ReplyDeleteഇനി ഇതിന്റെ ഒറിജിനല്‍ സി.ഡി ഇറക്കാന്‍ എത്രകാലമെടുക്കുമോ ആവോ?
Cool ..
ReplyDeleteWe had already planned to watch this. Now feel more confident .Thanks Haree
ഹരീ, ദുബായ് എന്നല്ലല്ലോ പതാലി പറഞത് :):))
ReplyDeleteസൌദിയും ദുബായും വെവ്വേറെ ആണ്. പൊതുവെ നാട്ടുകാര്‍ക്കെല്ലാം ദുബായ് ആണ് അല്ലെങ്കില്‍ എല്ലാം ഗള്‍ഫ് ആണ്. സൌദി ഒരു രാജ്യം യു.എ.ഈ വേറൊരു രാജ്യം. യു.എ.ഈയിലെ ഒരു ദേശമാണ് ദുബായ്.
എന്റെ ഓപ്പോളോടടക്കം എത്ര തവണയായ് ഞാനിത്പറയുന്നു!
(സീരിയസ്സാക്കല്ലേ)
പിന്നെ, സൌദി ടൈംസിന്റെ അപ്ഡേറ്റഡ് സൈറ്റ് കണ്ടുവൊ? സൈറ്റില്‍ ഒന്നുമില്ലെങ്കിലും എഴുത്തുകാരുടെ പട്ടികയില്‍ ഹരിയുടെ ഫോട്ടോ ഉണ്ട്. കേമന്മാരുടെ ഒപ്പം തന്നെ. അഭിനന്ദനങള്‍ ഹരീ.
-സു-
കരീം മാഷിനോട്,
ReplyDeleteനന്ദി. :)
ഇടിവാളിനോട്,
ധൈര്യമായി കാണൂന്നേ :) (അല്ലേലും ധൈര്യത്തിനെവിടാ കുറവ്, അല്ലേ? ;)
സുനിലിനോട്,
ഹെന്റമ്മേ! പതാലി സൌദിയിലെ വ്യാജസിഡിയുടെ കാര്യം ചോദിച്ചു എന്നുകരുതി, നായിക വ്യജസിഡി ദുബായില്‍ വില്‍ക്കുന്നു എന്നു പറഞ്ഞു കൂടെന്നുണ്ടോ? :)
സൌദി ടൈംസിന്റെ കാര്യം ആ ഞെട്ടലില്‍ നിന്നും ഞാനിനിയും മുക്തനായിട്ടില്ല... ;) കാണുന്നവരൊക്കെ വിചാരിക്കുന്നുണ്ടാവും, ഇവനാരെടാ, എന്ന്...
--
ഹരീ ഞങ്ങള്‍ കുവൈറ്റിലാണ്. അതുകൊണ്ട് സിനിമകളോക്കെ വളരെ നാളുകള്‍ കഴിഞ്ഞാണ് കാണുന്നത്, അതും നല്ല പ്രിന്റുകളുമല്ല. സിനിമ കണ്ടാലല്ലേ അതിന്റെ അഭിപ്രായം ഇവിടെ വന്നു പറയാന്‍ കഴിയൂ, അതുകൊണ്ടാണ് ഇപ്പോള്‍ ഈ വഴി കാണാത്തത്. കൈയ്യൊപ്പ് ഇതുവരെ കാണാന്‍ പറ്റിയില്ല. ഈ സിനിമയും കാണണം എന്നാഗ്രഹിക്കുന്നു.
ReplyDeleteസൌദി ടൈംസില്‍ പേരുവന്നതിന് അഭിനന്ദനങ്ങള്‍.
കുറച്ചു നാളായി ഈ വഴിക്ക് വന്നിട്ട്..
ReplyDeleteകാണാനുള്ള സിനിമകളുടെ ലിസ്റ്റിലേക്ക് ഹലോയും അറബിപൊന്നും..
ഈ സൗദി ടൈംസ് എന്താ പരിപാടി..
ഞാനിത് കഴിഞ്ഞാഴ്ചയാ കണ്ടത്... ഏകദേശം 6-7 മാസത്തിനു ശേഷം കണ്ട മലയാള സിനിമ....
ReplyDeleteഒരു ഒന്നൊന്നര പടം....
കാണാത്തോരൊണ്ടേല്, വേഗം കണ്ടൊ...
ഹരീ അറബികഥ കണ്ടു. തിയേറ്റര്‍ കോപ്പിയായിരുന്നു. പകുതി കഥ ഊഹിക്കണമായിരുന്നു. ഒത്തിരി ചെറിയ കാര്യങ്ങള്‍(പ്രവാസികളുടെ വലിയ കാര്യങ്ങള്‍) നന്നായി പറഞ്ഞിരിക്കുന്നു. ഹരി എഴുതിയിരിക്കുന്നതുപോലെ ഇതിലെ സന്ദേശം ജനങ്ങള്ക്കുള്ക്കൊള്ളാനായാല് നല്ലത്. മാറ്റം അനിവാര്യമാണ്.
ReplyDelete