
‘കീര്‍ത്തിചക്ര’യെന്ന പ്രഥമചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് മേജര്‍ രവി. അദ്ദേഹം കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘മിഷന് 90 ഡേയ്സ്’. മേജര്‍ രവി, എസ്.തിരു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടി നായകവേഷത്തെ അവതരിപ്പിക്കുന്ന ഈ പട്ടാളചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശശി അയ്യാഞ്ചിറ.
രാജീവ്ഗാന്ധിയുടെ വധത്തിനു പിന്നിലുള്ളവരെ കണ്ടെത്തുവാനായി കേന്ദ്രത്തില്‍ നിന്നും ഒരു Special Investigation Team(SIT)-നെ നിയോഗിക്കുന്നു. ചാവേര്‍ പോരാളികളായതിനാല്, അവരെ ജീവനോടെ പിടികൂടുക ദുഷ്കരം. അതിനാല്‍ തന്നെ National Security Guard(NSG)വിഭാഗത്തിലുള്ള കമാന്‍ഡോകളെ ആ ദൌത്യം ഏല്‍പ്പിക്കുന്നു. അതിന്റെ തലവനാണ് മേജര്‍ ശിവറാം(മമ്മൂട്ടി). അവര്‍ ഓപ്പറേഷന് ആസൂത്രണം ചെയ്യുന്നതും, പിന്നീടത് നടപ്പാക്കുവാന്‍ ശ്രമിക്കുന്നതും, ബ്യൂറോക്രസിയുടെ അനാവശ്യ ഇടപെടലുകളുമൊക്കെ ചിത്രത്തിന്റെ വിഷയമാവുന്നു. കൂടാതെ കമാന്‍ഡോകളുടേയും ചാവേറുകളുടേയും ജീവിതത്തിലെ ചില ഏടുകളും ചിത്രത്തിലുണ്ട്.
രാജീവ്ഗാന്ധിയുടെ വധവും കമാന്‍ഡോ ഓപ്പറേഷനുകളും നന്നായി ചിത്രീകരിച്ചിട്ടുണ്ട്. വളരെ വേഗത്തിലുള്ള സീന്‍ സീക്വന്‍സുകള്‍ ചിത്രത്തിന് ഒരു നല്ല മൂഡ് സമ്മാനിക്കുന്നു. ഛായാഗ്രാഹകന്‍ എസ്. തിരു, എഡിറ്റര്‍ ജയശങ്കര്‍, സ്പെഷ്യല്‍ ഇഫക്ടുകള്‍ കൈകാര്യം ചെയ്ത EFX, ശബ്ദലേഖനം നിര്‍വ്വഹിച്ച ഗോപി സുന്ദര്‍ എന്നിവര്‍ ആ കാര്യത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നു. യാഥാര്‍ത്ഥ്യബോധത്തോടെ സംഭവങ്ങള്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുവാനുള്ള സംവിധായകന്റെ ശ്രമവും പ്രശംസനീയമാണ്. മേജര്‍ ശിവറാം എന്ന തന്റെ കഥാപാത്രത്തെ മമ്മൂട്ടി മികച്ചതാക്കിയിരിക്കുന്നു. ലാലു അലക്സ്, കൊച്ചിന് ഹനീഫ, ടുലീപ് ജോഷി, ഇന്നസെന്റ്, സലിം കുമാര്‍, കലാശാല ബാബു, വിജയരാഘവന് തുടങ്ങിയവരും, രാജീവ് വധക്കേസിലെ പ്രതികളായ ശിവരസന്, ശുഭ, തനു, മുരുകന്, നളിനി തുടങ്ങിയവരെ അവതരിപ്പിച്ച അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിരിക്കുന്നു.
‘മിഷന് 90 ഡേയ്സ്’ എന്ന ചിത്രത്തിന്റെ ഗുണങ്ങള്‍ തന്നെയാണ് അതിന്റെ ദോഷങ്ങളും. ഇഫക്ടുകള്‍ പലയിടത്തും അനാവശ്യമായി ഉപയോഗിച്ചിരിക്കുന്നു. അധികമായാല്‍ ഇഫക്ടുകള്‍ അതുകൊണ്ടുദ്ദേശിക്കുന്ന ഫലം നല്‍കില്ല എന്നു സംവിധായകന് മനസിലാക്കുന്നത് നന്നായിരിക്കും. ചിത്രം യാഥാര്ത്ഥ്യബോധത്തോടടുത്തു നില്ക്കുന്നതാകയാല്, ഒരുപക്ഷെ എല്ലാ പ്രേക്ഷകര്‍ക്കും ഈ സിനിമയെ ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞുവെന്നു വരില്ല. സി.ബി.ഐ., പോലീസ്, കമാന്‍ഡോകള്‍ക്ക് ഒപ്പം തന്നെയുള്ള ഡോക്ടര്‍ എന്നിവരെ ഇത്രയും കഴിവുകെട്ടവരാക്കിയത് അപഹാസ്യമായി തോന്നി. രാജീവ്ഗാന്ധിയെപ്പോലെയുള്ള ഒരു വി.വി.ഐ.പിയുടെ കൊലപാതകം അന്വേഷിക്കുവാന്‍ ഏതായാലും ഇത്രയും കഴിവുകെട്ടവരെ ഉപയോഗിക്കുമെന്ന് കരുതുവാന്‍ വയ്യ. ഈ കാര്യങ്ങളൊക്കെയും കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി മികച്ചതാക്കാമായിരുന്നു ഈ ചിത്രം.
ഏഴു ദിവസത്തോളം ചീഫിന് ഒരു ബന്ധവും സ്ഥാപിക്കുവാന്‍ അവസരം നല്‍കാതെ പട്ടാളക്കാരന് വീട്ടിലെത്തുന്നു, കൂട്ടുകാരനുമായി ചിലവഴിക്കുവാനും സമയം കണ്ടെത്തുന്നു. അവസാനം ഭാര്യയെ ഒന്നു തൊടാനാവുമ്പോഴേക്കും മുകളില്‍ നിന്നുള്ള വിളി വരുന്നു. ഒരു ഉമ്മ പോലും നല്‍കാതെ പെട്ടിയും പൂട്ടി ഇറങ്ങുകയായി അയാള്‍. എല്ലാ പട്ടാളചിത്രങ്ങളിലും ഈ വിരഹം ഒരു സബ്ജക്ടാണല്ലോ! ഇനി ഒരു പട്ടാളച്ചിത്രം എടുക്കുകയാണെങ്കില്‍ മേജര്‍ രവി ഇതൊന്ന് ഒഴിവാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. മറ്റൊന്നും കൊണ്ടല്ല, പറഞ്ഞ് പറഞ്ഞ് ആ ത്യാഗത്തിന്റെ വില പോവുന്നു എന്നൊരു തോന്നല്‍.
കമാന്‍ഡോ തോക്ക് വലിച്ചെറിഞ്ഞ് തീവ്രവാദിയുമായി ദ്വന്ദയുദ്ധത്തില്‍ ഏര്‍പ്പെടുക, അവസാനം അവശനായി കിടക്കുന്ന തീവ്രവാദിയുടെ സമീപം നിറയുള്ള തോക്കുപേക്ഷിച്ച് തിരിഞ്ഞു നടക്കുക, എന്നിങ്ങനെയുള്ള ആനമണ്ടത്തരങ്ങളായിരുന്നു കീര്‍ത്തിചക്രയുടെ പോരായ്മകളില്‍ പ്രധാനം. എന്നാലിവിടെ ഒരു സിനിമാറ്റിക് ക്ലൈമാക്സ് തിരുകിക്കയറ്റുവാന്‍ ശ്രമിച്ചില്ല എന്നത് എടുത്തു പറയേണ്ടതാണ്. യാഥാസ്ഥിതിക സിനിമ കാണുവാന്‍ താത്പര്യപ്പെടുന്ന പ്രേക്ഷകര്‍ക്ക് ഈ സിനിമ ആസ്വാദ്യകരമാവണമെന്നില്ലെങ്കിലും, മലയാള സിനിമയില്‍ പുതുമകള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ ഇതിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കും.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• മിഷന് 90 ഡേയ്സ് - ഇന്ദുലേഖ
• മിഷന് 90 ഡേയ്സ് - മലയാളം മൂവി റിവ്യൂസ്
Read More:
• IndiaGlitz
• Sify Movies
•
Keywords: Mission 90 Days, Mammootty, Majoar Ravi, S. Thiru, Tulip Joshy, Rajiv Gandhi, Rajeev, Assassination, LTTE, SIT, NSG, Malayalam Film Review, Cinema, Movie, July Release
--
കീര്‍ത്തിചക്രയുടെ സംവിധായകന് മേജര്‍ രവി കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് ‘മിഷന് 90 ഡേയ്സ്’. തന്റെ പട്ടാളജീവിതത്തിലെ അനുഭവങ്ങള്‍ മേജര്‍ രവിക്ക് പട്ടാളച്ചിത്രങ്ങളെടുക്കുന്നതില് ഒരു മുതല്‍ക്കൂട്ടാണ്. മമ്മൂട്ടി നായകനാവുന്ന ‘മിഷന് 90 ഡേയ്സ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteഓഫ്: ഇത് ചിത്രവിശേഷത്തിലെ അന്‍പതാമത്തെ പോസ്റ്റ്. ചിത്രവിശേഷം ഇതുവരെ വായിച്ചു പ്രോത്സാഹനം തന്ന ഏവര്‍ക്കും എന്റെ നന്ദി, നമസ്കാരം. :)
--
ഹരീ.. വളരെ വളരെ ആകാംക്ഷയോടെയാണ് ഞാന്‍ ഈ ചിത്രത്തെക്കുറിച്ചുള്ള വിശേഷം പ്രതീക്ഷിച്ചിരുന്നത്. പ്രധാന കാരണം, ഇതിന്റെ പ്രൊഡ്യൂസര്‍ അയ്യഞ്ചിറ ശശിയെട്ടന് നമുക്ക് വളരെ വേണ്ടപ്പെട്ടവനും, നാട്ടുകാരനുമാണ് എന്നതിനാലാകുന്നു.
ReplyDeleteശശിയേട്ടന്റെ കാശ് പോകില്ല എന്നറിഞ്ഞതില്‍ സന്തോഷം. :)
ഹരി, നന്നായിരിക്കുന്നു. ഞാന്‍ കാണാനുദ്ദേശിക്കുന്ന സിനിമകളുടെ റിവ്യു നേരത്തെ വായിക്കുന്ന പതിവില്ല. മിഷന് 90ഡെയ്സ് കാണുന്നില്ല എന്നു തീരുമാനിച്ചതായിരുന്നു. പക്ഷേ, ഇതുവയിച്ചപ്പം കാണണമെന്നു തോന്നി. നല്ല വിശകലനം.
ReplyDeleteഎന്‍എസ്ജി എന്നു വേണ്ടത് എന്‍സിജി എന്നാണു ബ്രായ്ക്കറ്റില്‍. അതൊന്നു ശരിയാക്കുമല്ലോ.
:-)
വിശാലാ, പ്രൊഡ്യൂസര്‍ക്കൊപ്പം മറ്റൊരു കൊടകരക്കാരന്റെ പേരുകൂടി പരസ്യത്തിലൊക്കെയുണ്ടല്ലോ. പ്രൊഡക്ഷന്‍ ഡിസൈനറോ മറ്റോ ആണെന്നു തോന്നുന്നു. അതുകണ്ടപ്പം നിങ്ങളുടെ നാട്ടുകാരാണല്ലോ എന്നു ഞാനോര്ത്തായിരുന്നു...
thnks u dear 4 review.. waiting for dubai release..
ReplyDeleteഹരിയേട്ടാ...
ReplyDeleteഅന്‍പതാമത്തെ പോസ്റ്റിനു അഭിനന്ദനങ്ങള്‍....കമന്റിടാറില്ല എന്നേയുള്ളു ചിത്രവിശേഷത്തിന്റെ സ്ഥിരം വായനക്കാരനാണു ഞാന്‍..ഇതു പോലെ സത്യസന്ധമായ റിവ്യൂകള്‍ കാശു മുടക്കി പണം കാണുന്നവര്‍ക്കു കിട്ടണം എന്ന അഭിപ്രായകാരനാണു ഞാന്‍..വെബ് സൈറ്റ്/ബ്ലോഗ് റിവ്യൂകളില്‍ ഏറിയ പങ്കും ഇത്തരത്തിലുള്ളതു തന്നെയാണു..നിര്‍ഭാഗ്യവശാല്‍ 10-12 മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഒന്നില്‍ പോലും ഇങ്ങനെയൊരു സംഭവം ഇല്ല.അവര്‍ക്ക് എല്ലാ ചിത്രങ്ങളും ബ്ലോക്ക് ബസ്റ്റര്‍ ആണു..സി.എന്‍.എന്‍-ഐ.ബി.ന് ചാനലിലെ രാജീവ് മസന്ദിന്റെ റിവ്യൂസ് പോലെയൊരെണ്ണം നമ്മുടെ ഏതെങ്കിലും ചാനലുകളില്‍ വന്നിരുന്നെങ്കില്‍ ആളുകള്‍ക്കു നല്ല പടങ്ങള്‍ മാത്രം കാണാന്‍ കഴിഞ്ഞേനേ..സിനിമയെന്ന പേരില്‍ എന്തും പടച്ചു വിടുന്നവര്‍ ഒന്നു പേടിക്കുകയും ചെയ്യുമായിരുന്നു...
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ ഹരീ...
Thanks for the effort. Nice review. Love to read your review before watching it . Good go brother
ReplyDeleteand Congrats for your 50th review on movies.
ReplyDeleteഹരീ .. ഇനി ധൈര്യമായി ഈ പടം കാണാന്‍ പോകാം. നന്ദി.
ReplyDeleteഅമ്പതാം പോസ്റ്റിന് ആശംസകള്‍. വായിക്കാറുണ്ട് ചിത്രവിശേഷങ്ങള്‍. :)
ReplyDeleteവിശാലമനസ്കനോട്, (അതൊരു ഒറ്റവാക്കല്ലേ? വിശാല മനസ്കന് എന്നല്ലല്ലോ!)
ReplyDeleteഅപ്പോള്‍ ധൈര്യായിട്ട് ‘ശശിയേട്ടനെ’ വിളിച്ച് കാച്ചിക്കോളൂ, “പടം കണ്ടൂട്ടോ, സൂപ്പര്‍!” എന്നൊക്ക... :)
സുനീഷ് തോമസിനോട്,
:) തിരുത്തിനു നന്ദീട്ടോ... അതാരപ്പാ, ഞാന്‍ കണ്ടീല്ലല്ലോ!
ഫാരിസിനോട്,
നന്ദി :)
മൃദുലിനോട്,
വളരെ നന്ദി... :)
ശരിയാണ്, ഇവിടെ എല്ലാ ചാനലുകാരും പറയുക എല്ലാ സിനിമകളും ബ്ലോക്ക് ബസ്റ്ററുകളാണെന്നാണ്. കാണുന്നവര്‍ക്കുമറിയാം, പറയുന്നവര്‍ക്കുമറിയാം, ചിത്രത്തിന്റെ സൃഷ്ടാക്കള്ക്കുമറിയാം, ഇതൊന്നും സത്യമല്ലെന്ന്; പിന്നാര്ക്കുവേണ്ടിയാണാവോ ഈ കള്ളങ്ങളെല്ലാം.
ഹാലോഡിനോട്,
വളരെ നന്ദി :) ഇപ്പോള്‍ പുതിയ പോസ്റ്റുകളൊന്നും കാണാറില്ലല്ലോ...
അപ്പുവിനോട്,
ധൈര്യമായി പോവൂ... :)
സുവിനൊട്,
വളരെ നന്ദി... :)
--
ഹരീ..
ReplyDeleteഅന്‍പതാമത്തെ പോസ്റ്റിന് അഭിനന്ദനങ്ങള്‍!
ഇപ്പോള്‍ പുതിയ മലയാള സിനിമകളെപ്പറ്റി അറിയുന്നത് ഹരിയുടെ പോസ്റ്റുകളിലൂടെയാണ്.
ചവറാണെന്ന് 101% ഉറപ്പുള്ള സിനിമകള്‍ പോലും കാശു മുടക്കി പോയി കാണുന്ന ഹരീയുടെ 'ചങ്കൂറ്റത്തിനെയും' 'മഹാമനസ്കതയെയും' സമ്മതിച്ചേ പറ്റൂ!
അന്പതിനഭിനന്ദനങ്ങള് ഹരീ. :-)
ReplyDeleteകീര്‍ത്തിചക്രക്ക് ബ്ലോഗില്‍ കണ്ട സൂപ്പര്‍ നിരൂപണം വായിച്ചാണ് ആ അബദ്ധത്തിന് മുതിര്‍ന്നത്.(നിരൂപണം ഹരി എഴുതിയതല്ല). അതോടെ മേജര്‍ രവിയെ കാണുന്ന സമ്വിധായകരുടെ ലിസ്റ്റില്‍ നിന്ന് വെട്ടിയതാണ്.ഇത്രയും വൃത്തികെട്ട ഒരു പടം ഞാന്‍ കണ്ടിട്ടില്ല. ആകെ കൂടി ബഡ്ഡി ഫയര്‍ എന്നൊരു വാക്കും അത് നാഴികക്ക് നാല്പത് വട്ടവും. അല്ല, എനിക്ക് പറയാന്‍ അധികാരമില്ല, പടം പകുതിയായപ്പഴേ ഞാന്‍ എഴുന്നേറ്റ് പോയി.ഒട്ടും ശക്തിയില്ലായിരുന്നു.
ഇനി ഏതായാലും മിഷന് കൂടി ഒന്ന് കണ്ടു നോക്കാം. ഹരിയുടെ വാക്കില്‍ മാത്രം.
കീര്‍ത്തി ചക്ര മോഡലാണേല്..ഇടിയാണ്.
:-)
i saw ther film from kottayam amidat a huge crowd. the film is good . eventhough it is less interesting, it is shot well. mammoottyynikka is super in it. the audience must admit t6ha fact that it is a historic event based film.
ReplyDeleteഹരീ,
ReplyDeleteഅന്പതിന് അഭിനന്ദനങ്ങള്‍.
സസ്നേഹം
ദൃശ്യന്‍
വളരെ പ്രതീക്ഷയോടെ സി.ഡി എടുത്തു കണ്ട ഒരു ചിത്രമാണ് 'മിഷന് 90 ഡേയ്സ്'. സത്യം പറയാമല്ലോ കണ്ടപ്പോള്‍ കാണേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോയി. കാരണം അത്ര കണ്ട് അബദ്ധങ്ങളും, തെറ്റായ കാര്യങ്ങളും ആണ് അതില്‍ കാണിച്ചിരിക്കുന്നത്.
ReplyDeleteഡി.ആര് കാര്ത്തികേയന് എന്ന സി.ബി.ഐ ഓഫീസര്‍ ആണ് രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ചത്. സി.ബി.ഐ-ല്‍ തന്നെ "സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം" രൂപികരിച്ച് അവരാണ് ഈ കേസ് തെളിയിച്ചത്. 90 ദിവസത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കി പിടികൂടാന്‍ കഴിന്‍ഞ്ഞ പ്രതികളെ ശിക്ഷിക്കാന്‍ കഴിഞ്ഞു എന്നത് ഈ ടീമിന്റെ കഴിവു തന്നെയാണ്.
മേജര്‍ രവി നയിച്ചിരുന്ന 'നാഷണല്‍ സെക്ക്യൂരിറ്റി ഗാര്‍ഡ്സ്' (എന്‍.എസ്.ജി) എന്ന വിഭാഗം തീവ്രവാദികളെ അടിച്ചൊതുക്കാനുള്ള ഒരു വിഭാഗം ആണ്. എന്നാല്‍ പോലീസിനെ പണിയായ കേസ് അന്വേഷണം ഒരിക്കലും ഇവരെ ഏല്‍പ്പിക്കാറില്ല. കാരണം, കേസ് അന്വേഷിക്കേണ്ടത് എങ്ങിനെ എന്നവര്‍ക്ക് അറിയില്ല എന്നു തന്നെ. അവര്‍ പോലീസിന്റെയോ സി.ബി.ഐ-ടേയൊ പോലെയുള്ള ഒരു സേനയല്ല. അപ്പോള്‍ സിനിമയില്‍ മമ്മൂട്ടി കാണിച്ചു കൂട്ടുന്ന പല കാര്യങ്ങളും, ശരിയായ എന്‍.എസ്.ജി കമാണ്ടര്‍ക്ക് ചെയ്തു കൂട്ടാന്‍ സാധിക്കില്ല. സിനിമയില്‍ മേജര്‍ ശിവറാം ആണ് കേസ് അന്വേഷിക്കുന്നതില്‍ മുന്‍പന്തിയില്‍. ഒരു സൈനിക ഓഫീസര്‍ എങ്ങിനെയാണ് ഒരു പോലീസ് കേസ് അന്വേഷിക്കുന്നത് എന്ന് മേജര്‍ രവി എവിടേയും പറഞ്ഞു കണ്ടില്ല.
ശിവരശനേയും ശുഭയേയും പിടികൂടാനുള്ള പദ്ധതികള്‍ പൊളിഞ്ഞതിനു പക്ഷെ സി.ബി.അയുടേയും, കര്‍ണാടക പോലീസിന്റെയും ഭാഗത്തും നിന്നു ധാരാളം വീഴ്ച്ചകള്‍ പറ്റിയിട്ടുണ്ട്. ഇതെല്ലാം തന്നെ കാര്ത്തികേയന് സമ്മതിക്കുന്നുമുണ്ട്. കുറച്ചു കൂടി നന്നായി കാര്യങ്ങള്‍ നീക്കിയെങ്കില്‍, എന്‍.എസ്.ജിക്ക് ഒരു പക്ഷെ ഇവരെ ജീവനോടെ പിടികൂടാന്‍ കഴിന്ഞ്ഞേനെ. പക്ഷെ ആ ഒരു സംഭവം മാത്രം ഉണ്ടായതു കൊണ്ട്, മൊത്തം കേസ് അന്വേഷണം നടത്തിയത് കഴിവു കെട്ട ഓഫീസര്‍മാര്‍ ആയിരുന്നു, അവസാനം കേസ് അന്വേഷിച്ചു ഒരു പരിചയവും ഇല്ലാത്ത ഒരു സൈനിക ഓഫീസര്‍ കേസ് അന്വേഷിച്ചിപ്പിച്ച് വിജയിച്ചു എന്നു പറയുന്നത് ശുദ്ധമായ മണ്ടത്തരമാണ്.
കീര്‍ത്തി ചക്രയില്‍ കാണിച്ചിട്ടുള്ള പല കാര്യങ്ങളും സത്യം തന്നെ, അവിടെ സൈന്യത്തിന് പല പ്രത്യേക അധികാരങ്ങളും കൊടുത്തിട്ടുണ്ട്. അതു കൊണ്ട് തന്നെ ആ സിനിമ യാഥാര്‍ത്ഥ്യങ്ങളുമായി കൂടുതല്‍ അടുത്തു നില്ക്കുന്നു.
എന്നാല്‍ 'മിഷന് 90 ഡേയ്സില്‍' കാണാന്‍ കഴിയുന്നത് മേജര്‍ രവിയുടെ തന്നെ മറ്റു യൂണീഫോം വിഭാഗങ്ങളോടുള്ള പുച്ഛം മാത്രമാണ്. പല സൈനിക ഓഫീസര്‍മാരിലും കണ്ടു വരുന്ന "വണ്‍-അപ്പ് മാന്‍ ഷിപ്പ്" (ഞാന്‍ മാത്രം കേമന്‍) എന്ന മനോഭാവം മാത്രമാണ് രവി ഈ ചിത്രത്തിലൂടെ കാണിച്ചു തരുന്നത്. കൂടാതെ ആവര്‍ത്തിച്ചു കാണിക്കുന്ന "പട്ടാളക്കാരന്റെ വിരഹ ദുഖങ്ങളും". താങ്കള്‍ ബ്ലോഗില്‍ എഴുതിയ പോലെ തന്നെ ഇത്തരം ദ്ര്ശ്യങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും എടുത്ത് ഉപയോഗിച്ച് സൈനിക സേവനം എന്ന മഹത്തായ ഒരു ജോലിയുടെ വില കളഞ്ഞു കുളിക്കരുത് മേജര്‍ രവി.
എല്‍.ടി.ടി.ഇ-കാര്‍ പിടികൂടും എന്ന് ഉറപ്പായാല്‍ സയനൈഡ് കഴിച്ച് ആത്മഹത്യം ചെയ്യും. അന്ന് അതിനുള്ള മറുമരുന്ന് ഉള്ളത് എന്‍.എസ്.ജി വിഭാഗത്തിനു മാത്രമാണ്. അതു പോലെ വളരെ പെട്ടന്നു തന്നെ താവളങ്ങള്‍ വളന്ഞ്ഞു ആളുകളെ പിടിക്കാനും, കൊല്ലാനും ഉള്ള ട്രെയിനിംഗ് കിട്ടിയതും എന്‍.എസ്.ജി-കാര്‍ക്കു തന്നെ. അതു കൊണ്ടു തന്നെയാണ് എസ്.ഐ.ടി. ഇവരുടെ സേവനം ആവശ്യപ്പെട്ടത്. അല്ലാതെ കേസ് അന്വേഷണത്തിനും, പ്രതികളെ ചോദ്യം ചെയ്യാനും അല്ല.
ശ്രീ. കാര്ത്തികേയന് എഴുതിയ 'രാജീവ് ഗാന്ധി അസ്സാസിനേഷന്‍ - ദി. ഇന്‍വെസ്റ്റിഗേഷന്‍ - ദി ട്രയംഫ് ഓഫ് ട്രൂത്ത്' എന്ന ബുക്കില്‍ ഈ അന്വേഷണത്തിന്റെ ചരിത്രം മുഴുവന്‍ വിവരിച്ചിട്ടുണ്ട്. ഈ സിനിമ കണ്ടവര്‍ ആ ബുക്കു കൂടി വായിച്ചാല്‍ നന്നായിരിക്കും.
ഇങ്ങനൊരു തല്ലിപൊളി പടത്തിനും കിട്ടിയല്ലൊ 7 മാര്‍ക്ക്! ഉമ്മ വെക്കാന്‍ നേരം ഫോണ്‍ വന്നപ്പം ഇത്രയും unromantic ആയ ആള്‍ടെ അടുത്തുന്ന് പാവം ഭാര്യ രക്ഷപ്പെട്ടുന്നാ തോന്നിയെ. റോബോട്ട് മമ്മൂട്ടി കാണിച്ചുകൂട്ടുന്ന സീനല്ലേ അതൊക്കെ.
ReplyDeleteപിന്നെ മേജര്‍ രവീടേ ഒരു trend മനസ്സിലായ കാരണം കുരുക്ഷേത്രയുടെ വഴിയേം പോവാതിരിക്കുന്നതാവും നല്ലത്. ഇയാളൊക്കെ എങ്ങനാണാവോ ഇത്രെം hyped ആവുന്നെ! [മലയാളത്തിന് പട്ടാളക്കാരന്റെ യൂണീഫോമും തോക്കും പിന്നെ കുറച്ച് സെന്റിയും കൊടുക്കുന്നുണ്ടോവും!!]
@ arun,
ReplyDeleteനന്ദി. :-)
@ അരവിന്ദ് :: aravind,
നന്ദി. എന്നിട്ട് എന്നെ ഇടിക്കാന്‍ തോന്നിയോ? ;-)
@ mathews,
താങ്ക്യൂ... :-)
@ ദൃശ്യന്‍ | Drishyan,
നന്ദി. :-)
@ sachin,
ചിത്രത്തിലെ പട്ടാളം ഓഫീസര്‍ ‘ഔദ്യോഗിക’മായി കേസ് അന്വേഷണത്തില്‍ ഏര്‍പ്പെടുന്നില്ല. ‘മിഷന് 90 ഡേയ്സ്’-ന്റെ കഥയത്രയും 'ഇങ്ങിനെയായിരുന്നെങ്കില്‍ എങ്ങിനെയാവുമായിരുന്നു' എന്ന രീതിയിലാണ് മുന്നോട്ടു പോവുന്നത്; അല്ലാതെ, രാജീവ് ഗാന്ധി വധത്തിന്റെ അന്വേഷണം അതുപോലെ കാണിക്കുകയല്ല. പിന്നെ, കേസ് അന്വേഷിച്ചവര്‍ കഴിവുകെട്ടവരായിരുന്നു എന്ന് ചിത്രം പറയുന്നില്ല. മേലധികാരുടെ (അത് ഇന്‍.എസ്.ജി-യുടെ തന്നെ) ഈഗോ പ്രശ്നം കാരണം, അവര്‍ക്ക് വേണ്ട സമയത്ത് ആക്ഷന്‍ തുടങ്ങുവാന്‍ സാധിച്ചില്ല എന്നതല്ലേ?
@ പൊടിക്കുപ്പി,
നാളുകളേറെ കഴിഞ്ഞു പിന്നോട്ടു നോക്കിയാല്‍ പല ചിത്രങ്ങളും ബോറായി തോന്നും. :-) ഇന്നു ഞാനും കൊടുക്കില്ലായിരുന്നു 7 മാര്‍ക്ക്! :-D
--
Haree,
ReplyDeleteKaalangalkku sesham aanu thangalude comment roopathil ulla reply kandathu. Mission 90 days 'Ingine aayirunnengil engine aakumaayirunnu' enna type oru cinema aayirunnengil... athu kurachu koode visadamaayi cinema-il kanikkendiyirunnu.
Ee sambhavam (Rajiv Gandhi kola-case) nadanna oru sambhavam aanu. Pinne nammude naatile 'prabudharaaya' janangal Mamooty kaanichu kootiyathokke aanu anweshanam ennu thetti dharikkanum mathi. Major Ravi-ude complex (inferioty/superiority ??) allathe onnum thanne illa ee cinema-il.
In Major Ravi (and NSG) oru kolapathaka case anweshichal engine irikkum enokke theliyikkan aanu ee cinema eduthatnengil.. Adutha kaalathonnum India-il nadakkatha oru kaaryam aayirikkum athu. Pattalam/NSG-karude joli vere, police/CBI-de joli vere ;).
Any ways.. let us leave it at that :)).