
ആല്വിന് ആന്റണി, സുകു നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്, മലയാള സിനിമയില്‍ ധാരാളം ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജോഷി സംവിധാനം ചെയ്തതാണ് ‘ജൂലൈ 4’ എന്ന ഈ ചിത്രം. സിബി കെ. തൊമസ്, ഉണ്ണികൃഷ്ണന് എന്നിവരുടേതാണ് കഥ, തിരകഥ, സംഭാഷണം. ‘വിനോദയാത്ര’യിലൂടെ ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്ന് സ്വന്തം പേരിലാക്കിയ ദിലീപാണ് ചിത്രത്തിലെ നായകന്. കഴിഞ്ഞ വര്‍ഷത്തെ ജനപ്രിയ ചിത്രങ്ങളിലൊന്നായ ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റോമ ഇതിലെ നായികയാവുന്നു. ഇവരൊക്കെ ഇതില്‍ ഒന്നിക്കുന്നെങ്കിലും, മൊത്തത്തില്‍ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുവാന്‍ ചിത്രത്തിനു കഴിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്.
പി. രാമചന്ദ്രന്(സിദ്ദിഖ്) എന്ന എ.എസ്.ഐ. തന്റെ സ്വാധീനമുപയോഗിച്ച് സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടായി ചാര്‍ജെടുക്കുന്നു. ജയിലിലെ മര്യാദക്കാരനായി, ജുലൈ നാലിന് വിടുതല്‍ കാത്തു കഴിയുകയാണ് ദാസെന്ന ഗോകുല്‍ ദാസ്(ദിലീപ്). പുതിയ ജയില്‍ സുപ്രണ്ടായ രാമചന്ദ്രനെ മൂന്നു വര്‍ഷത്തിനു മുന്‍പ് കുത്തി പരിക്കേല്പിച്ചതിനാണ് ദാസ് ജയിലിലായതെന്നറിയുന്ന നാരായണന് പോറ്റി(ഇന്നസെന്റ്), എന്താണ് സംഭവിച്ചതെന്നന്വേഷിക്കുന്നു. കഷ്ടതകള്‍ നിറഞ്ഞ ബാല്യത്തിന്റേയും ഗുണ്ടയായുള്ള പരിവര്‍ത്തനത്തിന്റേയും കഥ ദാസ് പോറ്റിയോടു പറയുന്നു. പ്രിയ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ പിന്മുറക്കാരിയായ ശ്രീപ്രിയ(റോമ)യുമായുള്ള പരിചയത്തിന്റേയും, അവളുടെ രണ്ടാനച്ഛന് വിശ്വനാഥന്റേയും(ദേവന്) സുഹൃത്ത് രാമചന്ദ്രന്റേയും, ശ്രീയുടെ സ്വത്തിനായുള്ള ചതികളുടേയും കഥ അങ്ങിനെ ചുരുളഴിയുന്നു.
ചിത്രത്തിന്റെ കഥപറച്ചിലിന് നല്ല വേഗമുണ്ടെന്നതും; വിരളമായുള്ള നര്‍മ്മങ്ങളില്‍ ചിലത് ചിരിപ്പിക്കുമെന്നതും; ചിത്രത്തിന് ആവശ്യമുള്ളതല്ലെങ്കിലും, ഷിബു ചക്രവര്‍ത്തി എഴുതി ഔസേപ്പച്ചന് സംഗീതം നല്‍കിയിരിക്കുന്ന കേള്‍ക്കുവാന്‍ ഇമ്പമുള്ള രണ്ടു ഗാനങ്ങളുണ്ടെന്നതും ഒഴിച്ചു നിര്‍ത്തിയാല്‍ ഈ ചിത്രത്തില്‍ കാര്യമായൊന്നുമില്ല. ഭീമമായ സ്വത്തിന് അവകാശമുള്ള മകള്‍, സ്വത്തുകള്‍ തന്റെ പേരിലാക്കുവാന്‍ കൊല്ലുവാന്‍ തീരുമാനിച്ചിരിക്കുന്ന വളര്ത്തച്ഛന്, സഹായത്തിന് ഉറ്റ സുഹൃത്തായ ക്രിമിനല്‍ ബുദ്ധിയുള്ള പോലീസുദ്യോഗസ്ഥന്, കൊല്ലാനെത്തി ഒടുവില്‍ രക്ഷകനാവുന്ന നായകന് - യാതൊരു പുതുമയില്ലാത്ത പ്രമേയം, മലയാളത്തിലും മറ്റു ഭാഷകളിലുമുണ്ടായിട്ടുള്ള പല ചിത്രങ്ങളുടെ ഒരു സംഗ്രഹം, അതാണ് ജൂലൈ 4.
ആക്ഷന്‍ ചിത്രങ്ങള്‍ ദിലീപിനു ചേരില്ലെന്ന് ‘ദി ഡോണ്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ മനസിലാക്കിയതാണ്, പക്ഷെ മലയാള സിനിമയിലെ പിന്നണിപ്രവര്‍ത്തകര്‍ക്ക് അത് മനസിലായിട്ടില്ലെന്നു തോന്നുന്നു. നര്‍മ്മമില്ലാത്ത, ആന്റി-ഹീറോയായ ദിലീപിന്റെ കഥാപാത്രം പ്രേക്ഷകരെ നിരാശപ്പെടുത്തും. നോട്ട്ബുക്കിലെ സൈറ എന്ന കഥാപാത്രം റോമയ്ക്ക് യോജിച്ചതായിരുന്നു, എന്നാല്‍ ശ്രീപ്രിയ റോമയ്ക്ക് തീരെയിണങ്ങുന്നില്ല. സിദ്ദിഖിന്റേയും ദേവന്റേയും കഥാപാത്രങ്ങള്‍, അവരുടെതന്നെ പഴയ പല കഥാപാത്രങ്ങളുടേയും ആവര്‍ത്തനമായിത്തോന്നി. ഇന്നസെന്റ്, ജനാര്ദ്ദനന്, ഷമ്മി തിലകന്, വിജയരാഘവന് തുടങ്ങിയവരെ വേണ്ടവിധത്തില്‍ ഉപയോഗിച്ചുമില്ല. കൊച്ചിന് ഹനീഫ, റിയാസ് ഖാന്, ശരത്, സലിം കുമാര്‍ തുടങ്ങിയവരാണ് മറ്റു ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലുകള്‍ കഥയോടൊപ്പം തുടങ്ങുന്നുണ്ട്, പക്ഷെ സംവിധായകന്റേതൊഴികെ ഒറ്റയൊരെണ്ണം വായിക്കുവാന്‍ കഴിഞ്ഞില്ല, അത്ര നല്ല കളര്‍ സെന്‍സായിരുന്നു ടൈറ്റിലുകള്‍ ചെയ്തയാള്‍ക്ക്.
1999-ലെ ‘പത്രം’ എന്ന ചലച്ചിത്രത്തിനു ശേഷം കാര്യമായൊന്നും ചെയ്യുവാന്‍ ജോഷിക്ക് കഴിഞ്ഞിട്ടില്ല. 2005-ല്‍ പുറത്തിറങ്ങിയ ‘നരന്’ മാത്രമാണ് ഇതിന് ചെറിയൊരു അപവാദം. ദിലീപ് നായകനാവുന്ന മുന്‍ ജോഷി ചിത്രങ്ങളായ; റണ്‍വേ, ലയണ്‍ എന്നിവയോടൊപ്പം ചേര്‍ക്കാം ജൂലൈ നാലിനേയും. ഇതിനേക്കാള്‍ മോശം ചിത്രങ്ങള്‍ തന്റേതായുണ്ടെന്ന് ദിലീപിനും, മലയാള സിനിമയില്‍ ഇതിലും മോശം ചിത്രങ്ങളിറങ്ങിയിട്ടുണ്ടെന്ന് ജോഷിക്കും ആശ്വസിക്കാം; പക്ഷെ, കാശുമുടക്കി ചിത്രം കണ്ട പ്രേക്ഷകനാശ്വസിക്കുവാന് പ്രത്യേകിച്ചൊന്നും ചിത്രത്തിലില്ല എന്നതാണ് ദുഃഖകരം.
--
കൂടുതല്‍ വായനയ്ക്ക്:
• ജൂലൈ 4 - മലയാളം മൂവി റിവ്യൂസ്
• ജൂലൈ 4 - ഇന്ദുലേഖ
Read More:
• Sify Movies
• IndiaGlitz
• NowRunning
--
Keywords: July Forth, July 4, Joshy, Joshi, Joshie, Dileep, Roma, Siddique, Devan, Innocent, July Release, Malayalam Movie Review, Film, Cinema
--
ലയണ്‍ എന്ന ചിത്രത്തിനു ശേഷം ജോഷിയും ദിലീപും ഒന്നിക്കുന്നു ഈ ചിത്രത്തില്‍. ദിലീപിന്റെ ഭാഗ്യദിനമാണത്രേ ജൂലൈ 4. അതില്‍കവിഞ്ഞൊരു പ്രാധാന്യം ചിത്രവും ഈ ഡേറ്റുമായില്ല. നോട്ട്ബുക്കിലെ സൈറ എന്ന കഥാപാത്രം അവതരിപ്പിച്ച റോമയാണ് ഇതിലെ നായിക. ജൂലൈ നാലിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഇതിനേക്കാള്‍ മോശം ചിത്രങ്ങള്‍ തന്റേതായുണ്ടെന്ന് ദിലീപിനും, മലയാള സിനിമയില്‍ ഇതിലും മോശം ചിത്രങ്ങളിറങ്ങിയിട്ടുണ്ടെന്ന് ജോഷിക്കും ആശ്വസിക്കാം
ReplyDeleteഅതൊരൊന്നൊന്നര ആശ്വാസം തന്നെ ഹരീ :)
എന്നാലും റോമാ...
ReplyDeleteനോട്ട്ബുക്ക് കണ്ട് എന്തൊക്കെ സ്വപ്നം കണ്ടതായിരുന്നു..
ഇതു കണ്ട് വെറുതെ കാശ് കളയാന്‍ ഞാനില്ല എന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു. ഈ റിവ്യൂ കൂടെ കണ്ടപ്പോള്‍ സന്തോഷമായി :)
ReplyDeletenaale ee film kaanikkaam ennu wife nodu promise cheythirunnu!
ReplyDeleteii review vaayicha SEsham ini pONO" ennu chOdichchenkilum... no raksha!
So, I have to go and waste 3-4 hours tomorrow! ;(
വക്കാരിയോട്,
ReplyDeleteനന്ദി :)
സിജുവിനോട്,
കണ്ട സ്വപ്നങ്ങളൊക്കെ ഒന്നു ബ്ലോഗില്‍ കുറിക്കൂന്നേ... ;)
ദീപുവിനോട്,
നന്ദി :)
ഇടിവാളിനോട്,
എന്നിട്ടു കണ്ടോ?
അതെങ്ങിനെയാ, ഓരോരോ തമിഴ് പാട്ടിന്റെയൊക്കെ അര്‍ത്ഥം പറഞ്ഞുകൊടുത്ത ആളല്ലേ, എങ്ങിനെയാ വിശ്വസിക്കുക!
--
ഹരി നന്നായിരിക്കുന്നു താങ്കളുടെ പോസ്റ്റ്. പലപ്പോഴും സമയക്കുറവുകൊണ്ടാണ് കമന്റിടാത്തത്. ക്ഷമിക്കുക.
ReplyDeleteദിലീപിന്റെ ചിത്രങ്ങള്‍ പൊതുവെ നിലവാരം കുറഞ്ഞുവരുന്നുണ്ട്. ഒന്നാമതായി മലയാളത്തില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ പലതും പ്രേക്ഷകനെ കൊഞ്ഞനം കുത്തുന്നതാണ്. കോല്ള്ളാവുന്ന സംവിധായകര്‍ പലരും മൗനം പാലിക്കുന്നു. ജോഷിയേപോലുള്ളവര് ഇത്തരം ചിത്രം എടുക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. പ്രിയദര്‍ശനും ഫാസിലും എല്ലാം ഇന്ന് സിനിമ എടുക്കുവാന്‍ മടിക്കുകയും ചെയ്യുന്നു.സിബി മലയിലിനു എന്തുപറ്റിയോ ആവോ?
ReplyDeleteEvide kozhikkode nirthatheyulla koovalayirunnu...Climax okke ayappol koovalinu shakthi koodi...
ReplyDeleteRomaye veruthey kolam kettichu...
i can giv only 1/10 for this movie.. pazhaya naseer,jayan,tg ravi.. movie pole undu...
ReplyDelete