ഡൈ ഹാര്‍ഡ് 4.0

Published on: 7/03/2007 09:43:00 PM
Die Hard 4, Live Free or Die Hard, Diehard, John Mc.Clane, Bruce Willis, Film Review, Cinema, Movie, June Release, Sequel, Malayalam Review
1988-ല്‍ റിലീസ് ചെയ്ത ഡൈ ഹാര്‍ഡ് എന്ന സിനിമയുടെ പിന്തുടര്ച്ചയാണ് ലീവ് ഫ്രീ ഓര്‍ ഡൈ ഹാര്‍ഡ്/ഡൈ ഹാര്‍ഡ് 4.0 എന്ന ഈ സിനിമ. ഡൈ ഹാര്‍ഡ് ഒന്നിന്റെ വിജയത്തിനു ശേഷം 1990, 1995 വര്‍ഷങ്ങളിലായി ഇതിന്റെ രണ്ടും മൂന്നും ഭാഗങ്ങളും പുറത്തിറങ്ങി. നാലാം ഭാഗത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ലെന്‍ വൈസ്‌മാന്‍. മാര്‍ക്ക് ബോംബാക്കിന്റേതാണ് തിരക്കഥ. ഒന്ന്, മൂന്ന് ഭാഗങ്ങള്‍ സംവിധാനം ചെയ്ത ജോണ്‍ മക്.ടെര്‍നാനാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

NYPD-യുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഡിറ്റക്ടീവാണ് ജോണ്‍ മക്.ക്ലേന്‍ (ബ്രൂസ് വില്ലിസ്). ജോലിയില്‍ അതിസമര്‍ത്ഥനും തന്ത്രപരമായി കുറ്റവാളികളെ തകര്‍ക്കുന്നതില്‍ നിപുണനുമാണ് ജോണ്‍. എന്നാല്‍ കുടുംബ ജീവിതം അത്ര സ്വസ്ഥവുമല്ല. ആദ്യ കാ‍ലങ്ങളില്‍‍ ഭാര്യയുടെ ഭാഗത്തു നിന്നുമയിരുന്നു എതിര്‍പ്പും അവഗണനയുമെങ്കില്‍ ഇപ്പോള്‍ അത് മകളുടെ ഭാഗത്തു നിന്നുമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുപ്പക്കാരായ കമ്പ്യൂട്ടര്‍ വിദഗ്ദ്ധരെ മത്സരത്തിന്റെ പേരില്‍, വലിയ സമ്മാനത്തുക കാട്ടി പ്രലോഭിപ്പിച്ച്, അവരുടെ കഴിവുകളുപയോഗിച്ച്, വില്ലന്‍ തോമസ് ഗബ്രിയേല്‍ (തിമോത്തി ഒലിഫന്റ്) രാജ്യത്തിന്റെ സുരക്ഷാശൃംഘലയില്‍ കടന്നു കയറുന്നു. മൂന്നു സ്റ്റേജുകളിലായി രാജ്യത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണം തന്റെ കൈയില്‍ വരുന്ന രീതിയിലാണ് ഈ വെര്‍ച്വല്‍ ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നത്. ചെറുപ്പക്കാരായ ഹാക്കേഴ്സിനെ അവരെ ഉപയോഗപ്പെടുത്തിയതിനു ശേഷം കൊന്നു കളയുകയും ചെയ്യുന്നു.

ഇതേത്തുടര്‍ന്ന് അന്വേഷണം ആരംഭിക്കുന്ന ജോണ്‍, അവശേഷിക്കുന്ന ഒരേയൊരു ഹാക്കറായ മാറ്റ് ഫാരലി(ജസ്റ്റിന്‍ ലോംഗ്)നെ രക്ഷിക്കുന്നു. തോമസ് ഗബ്രിയേലിന്റെ പദ്ധതികള്‍ തകര്‍ത്ത് രാജ്യത്തെ രക്ഷിക്കുക എന്നത് ഇരുവരുടേയും ദൌത്യമാവുന്നു. ഇതിനിടയില്‍ ജോണിന്റെ മകളായ ലൂസി മക്.ക്ലേന്‍ (മേരി എലിസബത്ത്) തോമസിന്റെ പിടിയിലാവുന്നു. മകളെ രക്ഷിക്കുക എന്ന അച്ഛന്റെ കടമയും ജോണിന് നിര്‍വ്വഹിക്കേണ്ടതുണ്ട്.

ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ സീനുകളാല്‍ സമ്പന്നമാണ്. ഒട്ടും സമയം കളയാതെ, ടൈറ്റില്‍ എഴുതിക്കാണിക്കുമ്പോള്‍ മുതല്‍ കഥ തുടങ്ങുകയായി. പത്തു പതിനഞ്ചു മിനിറ്റിനുള്ളില്‍ ജോണ്‍ മക്.ക്ലേനിന്റെ സാഹസിക രംഗങ്ങളും ആരംഭിക്കുന്നു. വളരെ വേഗതയില്‍ പറഞ്ഞു പോകുന്ന കഥ ഒട്ടും തന്നെ ബോറടിപ്പിക്കുന്നുമില്ല. മികവുറ്റ ആ‍ക്ഷന്‍ രംഗങ്ങളും സ്പെഷ്യല്‍ ഇഫക്ടുകളും ചിത്രത്തെ ആകര്‍ഷകമാക്കുന്നു. കഥ അസ്വാഭാവികമാക്കിയിട്ടില്ല എന്നതും എടുത്തു പറയേണ്ട കാര്യം തന്നെ. വെര്‍ച്വല്‍ ടെററിസത്തെ എതിര്‍ക്കുവാന്‍ ഒരു കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്റെ സഹായം ജോണ്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്. അതായത് ചിത്രം ഒരു വണ്‍-മാന്‍ ഷോയല്ല.

ഡൈ ഹാര്‍ഡ് ചിത്രപരമ്പരയിലെ മറ്റു ചിത്രങ്ങളില്‍ ജോണിന്റെ വികാരങ്ങള്‍ക്ക് കുറച്ചു കൂടി പ്രാ‍ധാന്യം നല്‍കിയിരുന്നു. ഡൈ ഹാര്‍ഡ് ചിത്രങ്ങളുടെ വിജയങ്ങളില്‍ ബ്രൂസ് വില്ലിസിന്റെ വൈകാരികമായ അഭിനയത്തിനും പ്രാധാന്യമുണ്ട്. എന്നാല്‍ ഇതില്‍ നായകനോടോ വില്ലനോടോ പ്രത്യേകിച്ചൊരു അനുകമ്പയോ ദേഷ്യമോ പ്രേക്ഷകനു തോന്നുന്നില്ല. അതുപോലെ ഫെഡറല്‍ സംവിധാനം മുഴുവന്‍ നോക്കുകുത്തിയായീരിക്കുമ്പോള്‍, ഒരു വിദ്യാര്‍ത്ഥിയായ ചെറുപ്പക്കാരന് കമ്പ്യൂട്ടര്‍ സംവിധാനം വഴി വില്ലന്മാരുടെ പദ്ധതികള്‍ പാളിക്കുവാന്‍ കഴിയുന്നു എന്നതില്‍ ചെറിയൊരു വിശ്വാസ്യതക്കുറവ് അനുഭവപ്പെട്ടു. ഭാര്യയെ/മകളെ ഗണ്‍പോയിന്റില്‍ നിര്‍ത്തുന്നതും തുടര്‍ന്നുള്ള രംഗങ്ങളും എത്രയോ സിനിമകളില്‍ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അതുപോലെ ആദ്യം നായകന്‍ തെറ്റിദ്ധരിക്കപ്പെടുന്നതും പിന്നീട് എല്ലാവരും നായകനെ അംഗീകരിക്കുന്നതും. അവയിലൊന്നും ഒരു പുതുമയും ഡൈ ഹാര്‍ഡ് 4.0-ന് അവകാശപ്പെടുവാനില്ല.

ഡൈ ഹാര്‍ഡ് ഗണത്തില്‍ പെടുന്ന ഇംഗ്ലീഷ് ചിത്രങ്ങള്‍, കഥയ്ക്കോ കഥയുടെ പിന്നിലെ ചിന്തകള്‍ക്കോ വലിയ പ്രാധാന്യമൊന്നും നല്‍കാറില്ല. ഈ ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്കും അങ്ങിനെയൊരു ആവശ്യമില്ല്ല. ധാരാളം സ്പെഷ്യല്‍ ഇഫക്ടുകള്‍, ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍, രണ്ടേകാല്‍ മണിക്കൂര്‍ കടന്നു പോവുന്നതറിയാത്തത്ര വേഗതയിലുള്ള കഥാഗതി, വെര്‍ച്വല്‍ ടെററിസം എന്ന പുതിയ തീം - ഇത്രയൊക്കെ തന്നെ ധാരാളമാണ് ഡൈ ഹാര്‍ഡ് 4.0-ന്റെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാന്‍, അത് ഈ ചിത്രം ഭംഗിയായി ചെയ്യുകയും ചെയ്യുന്നു.
--

Read More:
Die Hard
Die Hard 2: Die Harder
Die Hard with a Vengeance
Live Free or Die Hard
Keywords: Die Hard 4, Live Free or Die Hard, Diehard, John Mc.Clane, Bruce Willis, Film Review, Cinema, Movie, June Release, Sequel, Malayalam Review
--

7 comments :

 1. 1988-ല്‍ പുറത്തിറങ്ങിയ ഡൈ-ഹാര്‍ഡ് എന്ന ഇംഗ്ലീഷ് ചലച്ചിത്തിന്റെ നാലാം ഭാഗം, പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം 2007-ല്‍, റിലീസ് ചെയ്തിരിക്കുന്നു. ഡൈ ഹാര്‍ഡ് 4.0 അല്ലെങ്കില്‍ ലീവ് ഫ്രീ ഓര്‍ ഡൈ ഹാര്‍ഡ് എന്നറിയപ്പെടുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. ഇതു പോലെ ഒരു ഇംഗ്ലീഷ് ചിത്രം കണ്ടിട്ട് കുറച്ചു നാളായി. തുടക്കം മുതല്‍ ഒടുക്കം വരെ ആക്ഷന്‍ തന്നെ ആക്ഷന്‍ :) തകര്പ്പന്‍ എന്നു പറയാതെ വയ്യ..

  ഗ്രാഫിക്സും വളരെ നല്ലതു തന്നെ.. എങ്കിലും ഛായാഗ്രഹണത്തെക്കുറിച്ച് പറയാതെ വയ്യ.. ചിത്രത്തിലുടനീളം ഒരു മങ്ങിയ ഓറന്ച് ഷേഡ് നല്കിയിട്ടുണ്ട്. അത് ഒരു പ്രത്യേക മൂഡ് ഉണ്ടാക്കുന്നു. അധികം ചിത്രങ്ങളിലൊന്നും കാണാത്ത ഒരു പ്രത്യേകത.

  പ്രായത്തെ വെല്ലുന്ന അനായസതയോടെ ബ്രൂസ് വില്ലിസ് നായക വേഷം ഗംഭീരമാക്കിയിട്ടുണ്ട്..

  ഏതായാലും കാശും സമയവും നഷ്ടമില്ല.. :)

  ReplyDelete
 3. ആക്ഷന്‍ ചിത്രമെന്നാല്‍ ഇങ്ങനെ വേണം..!

  രണ്ടേകാല്‍ മണിക്കൂര്‍ ഉണ്ടായിരുന്നു അല്ലേ?? സമയം പോയതറിഞ്ഞില്ല.. :)

  ReplyDelete
 4. നന്നായി എഴുതിയിരിക്കുന്നു ഹരീ..എന്തായാലും ഇതിനു ടോറന്റൊന്നു തപ്പാം അല്ലേ :)

  കൂടുതല്‍ ഇംഗ്ലീഷ് ചിത്രങ്ങള്‍ ഇങ്ങനെ റിവ്യൂ‍ ചെയ്യാന്‍ നമുക്കാളില്ലെന്നോര്‍ത്ത് ഒരു സൈഡീന്നിങ്ങു പോരട്ട്..:)

  ReplyDelete
 5. “ഹായ്” യെ ക്കുറിച്ചെഴുതു.. പറയാന്‍ ഒത്തിരി ഉണ്ട്.......

  ReplyDelete
 6. നന്ദനോട്,
  മെട്രിക്സില്‍ ഇതേ രീതി ഉപയോഗിച്ചിട്ടുണ്ട്. പച്ച ഷേഡാണെന്നു മാത്രം. പറയാന്‍ വിട്ടതാണത്, ബ്രൂസ് വില്ലിസ് പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവെച്ചതെന്നത്.

  ബാലുവിനോട്,
  :)

  കിരണ്‍സിനോട്,
  :) ഇവിടെ വരുന്ന ഇംഗ്ലീഷ് ചിത്രങ്ങളൊക്കെ ഇങ്ങിനെ ആക്ഷന്‍-അഡ്വഞ്ചര്‍ ഒക്കെയാവും. അതേയുള്ളൂ ഒരു സങ്കടം.

  അനൂപിനോട്,
  ‘ഹലോ’ആണോ ഉദ്ദേശിച്ചത്. ഉടന്‍ പ്രതീക്ഷിക്കുക. ;)
  --

  ReplyDelete
 7. filim is good. the all part contain action scenes. i like the filim and your review.

  ReplyDelete