
കൊച്ചി-മുംബൈ-അധോലോകം ഇവയെക്കോര്ത്തിണക്കിയ ഒരു കഥയാണ് ബിഗ് ബി-യിലൂടെ നവാഗത സംവിധായകന് അമല്‍ നീരദ് പറയുന്നത്. അമല്‍ നീരദിന്റെ തന്നെയാണ് കഥയും തിരക്കഥയും. മമ്മൂട്ടി നായകനാവുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷാഹുല്‍ ഹമീദ്, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്. ചില ബോളിവുഡ് ചിത്രങ്ങളുടെ കെട്ടും മട്ടുമൊക്കെ ഈ ചിത്രത്തിന് ഉണ്ടെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.
മേരി ടീച്ചര്‍ (നഫീസ അലി) ഒരു പൊതുപ്രവര്‍ത്തകയാണ്. ഒരു അനാഥാലയവും അവര്‍ നടത്തിവരുന്നു. അനാഥക്കുട്ടികളില്‍ സ്വന്തം മക്കളെന്നു കരുതി വളര്‍ത്തി വലുതാക്കിയവരാണ് ബിലാല്‍ (മമ്മൂട്ടി), എഡ്ഡി (മനോജ് കെ. ജെയന്‍), മുരുകന് (ബാല), ബിജോയ് (സുമിത് നവാല്‍) എന്നിവര്‍. ഒരു രാത്രിയില്‍ മേരി ടീച്ചര്‍ കൊല്ലപ്പെടുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ, ഒരു കുത്തുകേസിലും പ്രതിയായി ബിലാല്‍, മുംബൈയിലേക്ക് തട്ടകം മാറ്റിയിരുന്നു. അവിടെ മാര്വാഡികളുടേയും സിനിമാക്കാരുടേയും അംഗരക്ഷകനായിരുന്ന ബിലാല്‍ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലെത്തുന്നു.
എഡ്ഡി വിവാഹം കഴിച്ചിരിക്കുന്നത് സെലീനയെ (ലെന), രണ്ട് കുട്ടികളുമുണ്ട്. സിനിമയില്‍ സ്റ്റണ്ട് മാസ്റ്ററായ മുരുകന്, കാമുകിയായ റിമി (മംമ്ത) യെ വിവാഹത്തിനു രണ്ടു നാള് മുന്‍പ് ഇറക്കിക്കൊണ്ടുവരുന്നു. റിമിയുടെ ഏതു നേരവും വെള്ളമടിച്ച് ബോധമില്ലാതെ നടക്കുന്ന അച്ഛന് തോമിച്ചനായി ഇന്നസെന്റുമെത്തുന്നു. കൂട്ടത്തിലിളയവനായ ബിജോയ് ഗുജറാത്തിയാണ്, ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഡി.സി.പി. ബാലാജി (പശുപതി) എന്ന സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനാണ് മേരി ടീച്ചറുടെ കൊലപാതകം അന്വേഷിക്കുന്നത്, കൂട്ടിന് വളഞ്ഞവഴിയില്‍ ചിന്തിക്കുന്ന എസ്.ഐ. ജോര്‍ജ്ജു(വിജയരാഘവന്) മുണ്ട്. പോലീസിന്റെ അന്വേഷണം എങ്ങുമെങ്ങുമെത്തുന്നില്ല. തുടര്‍ന്ന്, സ്വന്തം നിലയ്ക്ക് കൊലയ്ക്കുപിന്നിലുള്ളവരെ കണ്ടെത്തി ശിക്ഷ നടപ്പാക്കുന്ന ബിലാലിന്റെ യാത്രയാണ് സിനിമയുടെ ഇതിവൃത്തം.
മണിയന് പിള്ള രാജു, വിനായകന്, ഷെര്‍വീര്‍ വകീല്‍, അനൂപ് ചന്ദ്രന് തുടങ്ങി ഒരു പിടി അഭിനേതാക്കള്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ഗാനങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ല ചിത്രത്തില്‍. കാമുകനും കാമുകിയും ചേര്‍ന്നുള്ള ഒരു പാട്ടില്ലെങ്കില്‍ എന്തോ കുഴപ്പമുണ്ടെന്ന വിശ്വാസത്തിലെന്നപോലെ ചേര്‍ത്തിരിക്കുന്ന ഒരു പാട്ടുണ്ട്, അത് ഗജിനിയിലെ ‘സുട്രും വിഴി’ എന്ന ഗാനത്തെ ഓര്‍മ്മപ്പെടുത്തുന്നു. ചില രംഗങ്ങള്ക്കെങ്കിലും കുറച്ചു കൂടി വേഗത നല്കാമായിരുന്നെന്നു തോന്നുന്നു. ചിത്രത്തില്‍ നര്‍മ്മം പേരിനേയുള്ളൂവെങ്കിലും, അവ പ്രേക്ഷകരെ ചിരിപ്പിക്കുന്നവയാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് ആകാംക്ഷാജനകമെങ്കിലും, കഴിയുമ്പോള്‍ ‘ഓ, ഇത്രയുമേയുള്ളോ’ എന്ന ഭാവമാണ് പ്രേക്ഷകനിലുണര്‍ത്തുക.
നെടുങ്കന്‍ ഡയലോഗുകള്‍ പറയാത്ത, മിതമായും കാര്യമാത്രപ്രസക്തമായും സംസാരിക്കുന്ന ബിലാലെന്ന കഥാപാത്രത്തെ മമ്മൂട്ടി വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങള്‍, രംഗങ്ങളോട് യോജിച്ച വിധത്തില്‍, തയ്യാറാക്കിയ ആര്. ഉണ്ണിയും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. എഡ്ഡിയായി മനോജ് കെ. ജയന്, മുരുകനായി ബാല, ബിജോയായി സുജിത് നവാല്‍, ടോണി സായിപ്പ് എന്ന വില്ലന്‍ കഥാപാത്രമായെത്തുന്ന ഷെര്‍വീര്‍ വകീല്‍ എന്നിവരൊക്കെയും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തുന്നു. ഇന്നസെന്റിന്റെ വേഷം ആവശ്യമുള്ളതായിത്തോന്നിയില്ല. ഇന്‍ഷുറന്‍സ് ഏജന്റായെത്തുന്ന അനൂപ് ചന്ദ്രന്റെ വേഷവും, വിജയരാഘവന്റെ പോലീസും ചിരിയുണര്‍ത്തും.
മലയാളിക്ക് ഇതുവരെ അപരിചിതമായിരുന്ന ചിത്രീകരണശൈലിയും സംവിധാനവുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. വളരെ മനോഹരമായ ഛായാഗ്രഹണവും (സമീര്‍ താഹിര്‍), ചിത്രസംയോജനവും (വിവേക് ഹര്ഷന്) ഈ ശൈലിയുടെ മാറ്റ് കൂട്ടുന്നുമുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്കും വെടിവെയ്പ് രംഗങ്ങള്‍ക്കും, മലയാള സിനിമകളില്‍ സാധാരണ കാണാത്തത്രയും സ്വാഭാവികത നല്കുവാന് സംവിധായകന് ശ്രദ്ധിച്ചിട്ടുണ്ട്. കുറച്ചുകൂടി ആഴം തിരക്കഥയ്ക്ക് നല്കുവാന് ശ്രമിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികച്ചതാക്കാമായിരുന്നു ഈ ചിത്രം. സിനിമയുടെ പുതുശൈലികള്‍ ആസ്വദിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കഴിയുന്നവര്‍ക്കും, ഒരു നല്ല അനുഭവമാവും ഈ ചിത്രം എന്നതില്‍ തര്‍ക്കമില്ല.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• ബിഗ് B - മലയാളം മൂവി റിവ്യൂസ്
• ബിഗ് ബി - ഇന്ദുലേഖ
Read more:
• Big B - Sify Movies
• Big B - IndiaGlitz
• Big B - NowRunning
--
Big B, Mammootty, Manoj K. Jayan, Amal Neerad, Vishu Release, Malayalam Film Reviews, Nafeesa Ali, Mamtha, Cinema, Movie
കൊച്ചി വിട്ട് മുംബൈയിലെത്തി, മാര്വാഡികളുടേയും സിനിമാക്കാരുടേയും വിശ്വസ്തനായ അംഗരക്ഷകനായി മാറിയ ബിലാല്‍, അമ്മ മരിച്ചതറിഞ്ഞ് തിരിച്ചെത്തുന്നു. എന്നാല്‍ ബിലാലിന്റെ ഓര്‍മ്മകളിലുള്ള കൊച്ചിയായിരുന്നില്ല ബിലാലിനെ വരവേറ്റത്. ബിഗ് ബി-യുടെ കഥ അവിടെത്തുടങ്ങുന്നു.
ReplyDeleteനവാഗത സംവിധായകന് അമല്‍ നീരദിന്റെ ബിഗ് ബി എന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--
ചാത്തനേറ്: ഫസ്റ്റ് ഡേ ലാസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് സംഘടിപ്പിച്ച് അകത്തു കയറുമ്പോള്ല് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. പടം കഴിഞ്ഞു എന്നറിഞ്ഞപ്പോള്‍ കാണികള്‍ മൊത്തം എഴുന്നേറ്റ് കൂവുക മാത്രം ചെയ്തത് ചാത്തന് പടം കണ്ട് ടാക്കീസില്‍ ടിക്കറ്റ് ചാര്‍ജ് വെറും 19 രൂപ മാത്രമായതോണ്ടായിരുന്നു.
ReplyDeleteചാത്തന്റെ അഭിപ്രായം ഒരു ബോളിവുഡ് പടം ഡബ്ബ് ചെയ്തത് കാണുന്ന മാതിരി ഉണ്ട്...
Good Review!!!
ReplyDeleteഹരീ
ReplyDeleteബിഗ് ബിയെക്കുറിച്ച്
വളരെ നേരത്തെ തന്നെ
ഒരു പോസ്റ്റ് ഇട്ടതിന് നന്ദി.
അപ്പോ അമലിന്റെ അരങ്ങേറ്റം മോശമായില്ല അല്ലേ?
Big-B superb...
ReplyDeleteHari,
Your reviews was excellent......
One of the best I think as compared to other blogs and sites which gives rating and reviews...
But HARI, even u give a superb review why you rate it with 2.5..?
You should give atleast 3.5 as this film should be promoted.. this film is really exceptional in quality and trendsetter.
Binu Joseph
ശരിക്കും ഇതു " ഫോര്‍ ബ്രദേഴ്സ്" എന്ന ഹോളിവുഡ് ചിത്രത്തിന്ടെ റീമെയ്ക്കാണു്. ഇന്നലെ അതിന്ടെ തിരക്കഥാകൃത്ത് റ്റിവിയില്‍ ഇതൊന്നും പറയുന്നത് കേട്ടില്ല. അല്ലേലും ഇവരു മിണ്ടുമോ ? :) . പിന്നെ ബോളിവുഡ് - അവന്മാരുടെ രീതിയില്‍ എടുത്തെന്നു പറഞ്ഞാല്‍ മലയാള സിനിമയെ ദൈവം രക്ഷിക്കട്ടെ.ഇത്രയും തലക്കു വെളിവില്ലാത്ത സിനിമ വേറെവിടെയും കിട്ടില്ല.
ReplyDeleteI have not seen Big B. It can't be a bad film. A new crop of confident smart directors is coming up in Kerala. That is a positive sign. Amal Neerad is not the first, and he will not be the last in that breed. If Big B turns out to be a big success, a big share of that success goes to Mammooty. He has been providing such support to new filmmakers. That is a big gesture from Mammooty which not many people have given credit. Blessy told me that it was Mammooty that made him a scriptwriter. In fact, he never wanted to write the script. But Mammooty insisted for Kazcha. Yesterday, Amal Neerad was heard on TV saying Mammooty would stand by all the newcomers. Let us wait for more Anwar Rasheeds and Amal Neerads.
ReplyDeletebig b is big bore.
ReplyDeleteകുട്ടിച്ചാത്തനോട്,
ReplyDelete:) പക്ഷെ, ഞാന്‍ കണ്ട തിയ്യേറ്ററില്‍ (അതും 35 രൂപയ്ക്ക്) സിനിമ കഴിഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു. വെറുതെ പറയുകയല്ല.
ജിന്‍ഡോ, പതാലി,
നന്ദി :)
ബിനുവിനോട്,
കുറച്ചുകൂടി നല്ല തിരക്കഥയും, പുതുമയുള്ളൊരു ക്ലൈമാക്സും ഉണ്ടായിരുന്നെങ്കില്‍ ഇത് ഒരു 3.5 കൊടുക്കാവുന്ന സിനിമയാക്കാമായിരുന്നു. :)
മേലേതിലിനോട്,
അത് രഹസ്യമാണോ? എല്ലാവര്ക്കും അറിയാവുന്നതാവുമെന്നു കരുതിയാണ് റിവ്യൂവില്‍ ഞാന്‍ പറയാതിരുന്നത്. ബോളിവുഡ് എന്നാല്‍ അത്രയ്ക്ക് മോശമാണോ?
വിളകുടിയോട്,
നന്ദി... :)
സഫീറിനോട്,
എനിക്കങ്ങിനെയല്ലാട്ടോ തോന്നിയത് :)
--
ബിഗ് ബി പടത്തിനെതിരെ സാക്ഷാല്‍ ബിഗ് B ക്യേസ് കൊടുക്കാമോണെന്ന് ബീബീസീല് കേട്ടത് നേരാണോ ഹരീ?
ReplyDeletejohn singleton 2006 ലോ മറ്റോ സംവിധാനം ചെയ്തിറക്കിയ “four brothers“ എന്ന ചിത്രത്തിന്റെ വികലമായ അനുകരണം.
ReplyDeletefour brothers ഒരു ബോളിവുഡ് സ്റ്റൈല്‍ ബോറന് അനുകരണം.
പ്രിയദര്‍ശന്റെ കാലാപാനിയിലെ ചില അഭയാര്‍ത്ഥി ക്യാമ്പ് ഷോട്ടുകള്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ഷിന്ലേര്സ് ലിസ്റ്റ് എന്ന സിനിമയുടെ തനി കോപ്പിയാണ്. പക്ഷെ നമുക്കത് രസിച്ചു. അല്ലെങ്കില്‍ മനസിലായില്ല. പക്ഷെ ഒരു കഥയും അതിലെ കഥാപാത്രങ്ങളും അതുപോലെ കോപ്പി ചെയ്യുക എന്നു പറഞ്ഞാല്‍ അതിത്തിരി കടുപ്പം.
അതിലും കടുപ്പമായിപോയി മമ്മൂട്ടി ചെയ്ത ബിലാല്‍ എന്ന കഥാപാത്രത്തിനു വേണ്ടി മമ്മൂട്ടി കളിച്ച മസില്പിടിച്ചഭിനയ അഭ്യാസം. എന്റെ ചേട്ടാ മമ്മൂട്ടി ‘ബോബി മെര്‍ക്കര്‍’ ആയിട്ടു ഫോര്‍ ബ്രദേര്‍സില്‍‘ അഭിനയിച്ച മാര്‍ക്ക് വാംബര്ഗ് ഇതെങ്ങാനും കണ്ടാല്‍ തൂങ്ങി ചാകും.
എനിക്കു മനസിലാകുന്നില്ല ആ മഹാനായ നടനെ ഈ ‘മഹാനായ നടന്’ എന്തിനു അനുകരിക്കണം എന്നു. (സുരാജ് വെഞ്ഞാറമൂട് എന്ന ഒരു കൊച്ചു ചെക്കനെ കൊപ്പി ചെയ്തു ഒരു കഥാപാത്രത്തെ ഉണ്ടാക്കിയാല്‍ മനസിലാകും.)
എഡി എന്ന റോള്‍ ഈ സിനിമയില്‍ ചെയ്ത മനോജ് കെ ജയന് തന്റെ കഴിവുറ്റ അഭിനയത്തില്‍ മുന്നില്‍ നില്ക്കുന്നു. അദ്ദേഹം ആന്ദ്രേ എന്ന ബ്ലാക്കിന്റെ അഭിനയം കണ്ടിട്ടുണ്ടാവില്ല. ഭാഗ്യം.
എനിക്കറിയില്ല മലയാള സിനിമ എങ്ങോട്ടാണ് എന്ന്. (നിങ്ങളെ ഒക്കെ പോലെ തന്നെ)
പക്ഷെ ഇതു അങ്ങനെയല്ല,
ഇതു സ്റ്റാര്‍ മൂവിസിലും എച് ബി ഓ യിലും ജനം കാണുന ചിത്രം ആണെന്നു ഇവന്മാര്ക്ക് ആര്‍ക്കും അറിയില്ലേ? ( ഇനി ആ രംഗം ഒന്നും കാണാതെയാണ് ഞാന്‍ അഭിനയിച്ചു തകര്‍ത്തത് എന്നങ്ങു കാച്ചാനും അതു തൊണ്ടതൊടാതെ വിഴുങ്ങി ഇവിടെ മാര്‍ക്കിടാനും ആണ് ശ്രമം എങ്കില്‍ അത് മഹത്തരം)
അമല്‍ നീരജ് എന്ന ചലചിത്രകാരനെ പ്രതീക്ഷയോടെ കാത്തിരിക്കാം. അയാളുടെ കഴിവു തിളങ്ങേണ്ടത് നല്ലൊരു തിരക്കഥയില്‍ ആണ്. മോഷ്ടിച്ച കഥയായാലും തിരക്കഥയ്ക്കു പുതുമയുണ്ടെങ്കില്‍ ഈ ചിത്രം തകര്‍ത്തേനെ. (കഥ സംവിധായകന്റെ വക എന്നാണ് ടൈറ്റിലില്‍ :)
മലയാള സിനിമയ്ക്ക് ഒരു പുതുമയുള്ള സംവിധായകനെ കിട്ടി എന്നു പറയാതിരിക്കാന്‍ ആകില്ല. ചില ഷോട്ടുകള്‍ അതാണു തെളിയിക്കുന്നത്.
പക്ഷേ മലയാള സിനിമ എങ്ങോട്ട് എന്ന ചോദ്യമാണ് ആകെ കണ്ഫ്യൂഷന് ഉണ്ടാക്കുന്നത്. കാരണം ഞാന്‍ ബിഗ് പോലെ തന്നെ ”ചോട്ടാ” യും കണ്ടേ!. മടുത്തേ.
Valla, kathayum undo ee cinemakku??
ReplyDeleteharee,
ReplyDeleteBigB yude review vayichu..valare mikachathanu..ithu vayicha arum hari oru mammootty 'Fan' anennu parayilla.Endhayalum padam kanam.English padathinte katha copy adikkunnathu athra mosam karyamonnumalla..ithu ivide sthiramayu ulla erppadanu..
hari e padam chennayil release undo?distributers njangale maranno avo???????
Ithu Athra nalla chithramanithennu nan parayilla...engilum E padathinu parayathakka kuzhappamonnum njan kanunnilla,Chottamumbai ekkal enthukondum nallathanu....Cinemotographi yilum editingilum ulla mikav eduthu parayendathu thanne..Pinne ithinde kadha moshanamanennu kettu...Athu potte..Moshanam innum innaleyum thodangiyathyalla..yodhayum nirnnayavum,udhayananutharathinde climaxum mattum ellavarum kandathanallo...Chottamumbaikkum bigb kumm hari ezhuthiya review palarkkum dhahikkunilla...athanu enikku chila review kandappol manasilayath....Pinne ethu theaterl anu 19rs ticket charge ullathennu arinjal kollam...lowclassl undakam...
ReplyDeleteMammootty deserves pat on the back for daring to bring in a new team of telented professionals led by Amal Neerad. Amidst the yawning endless melodrama flicks, that have come to be the hallmark of mallu filmdom, BigB indeed is a big relief!
ReplyDeleteit has been inspired obviously by too many genres and films. but we need not blame it as lack of originality as there are exmples in world cinema with directors like Quentin Tarantino (Kill Bill films).(this sudden concern about originality, if applied in retrospective effect, what about the nuemrous priyadarshan films?!)
people say it follows the RGV factory norms - i feel that is much better and sensible considering the feudal mindset of malyalam films. two warring tharavadus; their heads; then a set of comedy actors; set of low-level goons; and tons of melodrama. this has become the undeclared official format of the malayalam cinema.
amal neerad film will be noted for its bold approach in investing cretivity in every single aspect of film making right from designing a modern title type corresponding to the film's character.
only some harcore fans who were expecting renji panciker-ranjith type films were depressed by complete absence of long winding dialogues.
finally, the movie will remain a REMNDER to mallus that CINEMA IS PRIMARILY THE MEDIUM OF VISUALS!!
ഏറനാടനോട്,
ReplyDeleteചുമ്മാ കൊടുക്കട്ടേന്നേ... :)
സത്യനോട്,
ഫോര്‍ ബ്രദേഴ്സ് ഞാന്‍ കണ്ടു. പക്ഷെ, അതുമൊരു മികച്ച സിനിമ എന്ന് പറയുവാനൊന്നുമില്ല. സാധാരണ വെസ്റ്റേണ്‍ ചിത്രങ്ങളുടെ ഒരു സ്റ്റൈലും രീതിയുമൊക്കെത്തന്നെ. പക്ഷെ, അന്‍വര്‍ നീരദ് അത് മലയാളത്തിലവതരിപ്പിച്ചിരിക്കുന്നത്, അദ്ദേഹത്തിന്റേതായ രീതിയില്‍ തന്നെയാണ്. മലയാളത്തില്‍ വ്യത്യസ്തത കൊണ്ടുവരുവാന്‍ അമലിന് കഴിഞ്ഞിരിക്കുന്നു. കഥയും, തിരക്കഥയും, ഷോട്ടുകള്‍ പോലും അതേപടി പകര്ത്തിയിട്ടുണ്ടെങ്കിലുമ്ം , അമല്‍ അത് മോശമാവാത്ത രീതിയില്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടി ഫോര്‍ ബ്രദേഴ്സിലെ ബോബിയെ അനുകരിച്ച് അഭിനയിച്ചതായി എനിക്ക് തോന്നിയില്ല. രണ്ടുപേരുടേയും പ്രകടനം വ്യത്യസ്ത രീതികളിലുള്ളവയായാണ് എനിക്ക് അനുഭവപ്പെട്ടത്. മാര്‍ക് വാംബര്ഗ് തൂങ്ങിച്ചാവാനും മാത്രം മമ്മൂട്ടി, കഥാപാത്രത്തെ മോശമാക്കിയെന്നും ഞാന്‍ കരുതുന്നില്ല.
കൃഷ്ണചന്ദ്രനോട്,
വായിച്ചതിനും കമന്റിയതിനും നന്ദി :)
ഷജീറിനോട്,
നന്ദി :)
അരുണിനോട്,
കഥ അവിടെനിന്നും എടുത്തുകൊള്ളട്ടെ, പക്ഷെ അത് തുറന്നു പറയുന്നതും, കഥ - അമല്‍ നീരദ് എന്ന് എഴുതിക്കാണിക്കാതിരിക്കുകയും ചെയ്യുന്നതായിരുന്നു മാന്യത. ഫോര്‍ ബ്രദേഴ്സ് എന്ന ചിത്രം തന്നെ ‘ദി സണ്‍സ് ഓഫ് കാത്തി എല്‍ഡര്‍’ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ്. പിന്നെ എല്ലാവരേയും സന്തോഷിപ്പിക്കുന്ന രീതിയില്‍ ഇതെഴുതുവാന്‍ കഴിയില്ലല്ലോ! :)
രാജേഷിനോട്,
താങ്കളുടെ കമന്റിന് വളരെ നന്ദി... :)
--
ഹോളീവുഡ്/ബോളീവുഡ് മാതൃക തല്ലയ്ക്ക് പിടിച്ച് സിനിമ പിടിച്ചാല്‍ നാം എവിടേയും എത്തുകയില്ല. കാരണം, അതിനുള്ള സമ്പത്ത് ഇറക്കാനിവിടെയില്ല; അഥവാ ഇറക്കിയാല്‍ തിരിച്ചു പിടിക്കാനും കഴിയില്ല. ഹോളീവുഡ് ചിത്രങ്ങളെ അംഗീകരിച്ചിരുന്ന സാക്ഷാല്‍ സത്യജിത് റായി പോലും ആ വഴിക്ക് നീങ്ങിയില്ല.
ReplyDeleteപിന്നെ, ഡയലോഗുകളുടെ പ്രളയത്തില്‍ നിന്ന് മലയാള സിനിമയെ രക്ഷപ്പെടുത്താനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അഭിനന്ദനം അര്‍ഹിക്കുന്നു.
കഥയെന്ന് പറയാന്‍ കാര്യമായി ഒന്നുമില്ലെങ്കിലും കാണാന്‍ ഒരുപാടുള്ള ഒരു സിനിമയായി ബിഗ് ബീയെ കാണാം. മലയാളസിനിമയില്‍ ഇന്നോളം കാണാത്ത സ്റ്റൈലാണ് ഈ പടം.. ഇവിടെ ആരോ പറഞ്ഞ പോലെ അമല്‍ നീരദോ മമ്മൂട്ടിയോ ഒന്നും സിനിമയ്ക്ക് മോശമാവുന്ന എന്തെങ്കിലും ചെയ്തെന്ന് എനിക്ക് തോന്നിയില്ല.
ReplyDeleteപിന്നെ കഥ കോപ്പിയടി.. മലയാളികള്‍ കോപ്പിയടിച്ചാല്‍ കുറ്റം, പിന്നെ ഈ ഹിന്ദിക്കാരൊക്കെ ചെയ്യുന്നത് എന്തോന്നാ?? വന്ന് വന്ന് പഴേ ഹിന്ദിപടം റീമേക്ക് എന്ന ഓമനപ്പേരിട്ട് കോപ്പിയടിക്കുന്നൊന്നുമില്ലല്ലോ മലയാളത്തില്‍..?
haree
ReplyDeletelast weak nattil poyappol BigB kandu. padam kollam.sadarana kanunna malayalam padathil ninnum oru change undu. pinne ellarum nannayi perform cheythittundu. pinne background music kalakki.pinne njettikkunna oru sathyam ithinte pinnil pravarthichavar ellam yuvakkal anu polum..ithinte editor 24 vayassulla oru payyan anathre.. avanu editers associationil membership illathathu kondu filmil peru kanichilla enuu director interviewl parayunnathu kettu.puthiya pillare viswasichu padathil abinayikkan Mammootty kanikkunna thantedam kollam.angeru mathrame angane cheyyarullu. lal jose,blessy,anwar rashid,pramod pappan,ippol amal neeradum..
wonderful review !!!I was thinking of writting a review about BigB ..But all what i wanted to say ,well said in this review.
ReplyDelete"Valla, kathayum undo ee cinemakku??" This is the question of an average ,malayalee spectator.....first we nee to change this atitude..., All other language films are getting market even outside india,(It was not like that so far) .Cinema is not just telling some story..Its a visual art ..we can not close our eyes towards the facts..malayalam movies lost their quality generally, so if anybody doing something differnet than the usual masalas , why should we reject it. Big B is not a bad movie..a new style of story telling with aid of good technichal background ...Ennum ambalangalil ulsavam nadathunna cinemakal mathiyo namukku" We had quality themes and film makers earlier (80's and 90's) ,but at that time we didn't have strong technichal side.Now that we have techinlogy ,but no good film makers or quality themes . Remake and copying is differnt .eg; bigB is a remake of Four brothers in all apsects..but in kaalapani is not a remake but copied 70% of visuals form "Schindler's list " and "king solomon's mines" .this is called copying .
ReplyDelete