
രാജമാണക്യത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്, അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രമാണ് ഛോട്ടാ മുംബൈ. സംവിധായകന്റെ തന്നെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് ബെന്നി പി. നായരമ്പലം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മണിയന്‍പിള്ള രാജു. എന്നാല്‍ ഛോട്ടാ മുംബൈയെ രാജമാണിക്യത്തിന്റെ ഏഴയലത്തെത്തിക്കുവാന് സംവിധായകന് കഴിഞ്ഞിട്ടില്ല.
ഛോട്ടാ മുംബൈ കൊച്ചിയിലെ ഒരു കുപ്രസിദ്ധ തെരുവാണ്. വാസ്കോഡ ഗാമ (മോഹന്‍ലാല്‍) എന്ന ‘തല’യുടെ സ്ഥലമാണിത്. വാസ്കോയ്ക്ക് കൂട്ടായി ചന്ദ്രപ്പന് (സിദ്ദിഖ്), ടോമിച്ചന് (ഇന്ദ്രജിത്ത്), സുശീലന് (ബിജുക്കുട്ടന്), സൈനു (മണിക്കുട്ടന്) എന്നിവരുണ്ട്. അല്ലറ ചില്ലറ ക്വൊട്ടേഷന്‍ പരിപാടികളും തട്ടിപ്പുകളുമൊക്കെയായി ദിവസച്ചെലവു കണ്ടെത്തുന്നവരാണിവര്‍. പക്ഷെ ഒന്നുണ്ട്, ന്യായം നോക്കിയേ ഇവര്‍ ക്വൊട്ടേഷന്‍ സ്വീകരിക്കുകയുള്ളൂ! ടോമിച്ചന്, വാസ്കോയുടെ അമ്മായി, റോസിലി (മല്ലിക സുകുമാരന്‍)യുടെ മകനുമാണ്. വാസ്കോയുടെ മറ്റൊരു കൂട്ടാളിയാണ് പടക്കം ബഷീര്‍(ജഗതി ശ്രീകുമാര്‍). വാസ്കോയുടെ അച്ഛന് ഒരു പഴയ ഗുസ്തിക്കാരനാണ്, ഫയല്വാന് മൈക്കിള്‍ (സായി കുമാര്‍) എന്നാണ് അറിയപ്പെടുന്നത്. കൊള്ളരുതായ്മകള്‍ക്ക് വാസ്കോയും സംഘവും അകത്താവുമ്പോള്‍ സഹായഹസ്തവുമായി എത്തുന്ന വക്കിലാണ് മണിയന് പിള്ള രാജു അവതരിപ്പിക്കുന്ന കഥാപാത്രം. പാമ്പ് ചാക്കോച്ചന് (രാജന് പി. ദേവ്) ഫയല്‍വാന്റെ കുട്ടിക്കാലം മുതല്ക്കേയുള്ള ഒരു സുഹൃത്താണ്. ചാക്കോച്ചന്റെ മകള്‍ പറക്കും ലതയെന്ന ലത തോമസുമായി (ഭാവന) വാസ്കോയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയുമാണ്.
കൊച്ചിയില്‍ പുതുതായി ചാര്‍ജ്ജെടുക്കുന്ന സി. ഐ. മോഹന്‍ ദാസ്(വിജയരാഘവന്), പട്ടാപ്പകല്‍ തെരുവില്‍ കുത്തേറ്റ് മരിക്കുന്നു. കൊലയ്ക്കു പിന്നിലുള്ളത്, പോലീസുകാരിലെ ക്രിമിനല്‍, ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള, സി. ഐ. നടേശനും (കലാഭവന്‍ മണി) അനിയനും (വിനായകന്). കൊലയ്ക്ക് വാസ്കോയും അച്ഛനും ദൃക്സാക്ഷികളാവുന്നു. അതോടെ യുദ്ധം വാസ്കോയും നടേശനും തമ്മിലാവുന്നു, അതാവുന്നു ഛോട്ടാ മുംബൈയുടെ കഥയും.
ഒരു വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. കുഞ്ചന്‍, സ്ഫടികം ജോര്‍ജ്ജ്, ഭീമന് രഘു, സുറാജ്, കൊച്ചിന് ഹനീഫ, കൊച്ചു പ്രേമന്, നാരായണന് കുട്ടി, സനൂഷ, ഷക്കീല എന്നിങ്ങനെ പോവുന്നു ആ ലിസ്റ്റ്. സിനിമയില്‍ ആവശ്യമില്ലാത്ത, കഥയുമായി നേരിട്ട് വലിയ ബന്ധമൊന്നുമില്ലാത്ത, ഒട്ടനവധി ഷോട്ടുകളില്‍ മുഖം കാണിച്ചു പോവുന്നവരാണ് ഇവരില്‍ അധികവും. കലാഭവന്‍ മണിയുടെ നടേശനും സായികുമാറിന്റെ ഫയല്വാന് മൈക്കിളും എടുത്തു കാണിക്കാവുന്ന കഥാപാത്രങ്ങളാണ്. വാസ്കോയായി മോഹന്‍ലാല്‍ നന്നായെന്ന് ഞാന്‍ കരുതുന്നില്ല. പറക്കും ലതയെന്ന കഥാപാത്രം ഭാവനയ്ക്ക് ഇണങ്ങുന്നില്ല. സിദ്ദിഖിന്റെ ചന്ദ്രപ്പനും ജഗതിയുടെ പടക്കം റഷീദും തരക്കേടില്ലെന്നു പറയാം. പിന്നെയുള്ളവര്ക്കാര്ക്കും അഭിനയം വിലയിരുത്തുവാനും മാത്രം റോളൊന്നും ചിത്രത്തിലില്ല.
നായകനും നായികയും കണ്ടാല്‍ അച്ഛനേയും മകളേയും പോലെ തോന്നിക്കുമെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവുമെന്നുള്ളവര്ക്കു വേണ്ടി, കണ്ടാല്‍ ചേട്ടനും അനിയത്തിയുമാണെന്ന് തോന്നിക്കുമെന്ന് പറയാം (ചിത്രത്തില്‍ വാസ്കോയുടെ പ്രായം 39 എന്ന് പോലീസ് സ്റ്റേഷനില്‍ എഴുതിയിരിക്കുന്നത് കാണാം, ഭാവനയ്ക്ക് എത്രയാണോ സംവിധായകന് ഉദ്ദേശിച്ചിരിക്കുന്നത്, എന്നിട്ടും അവര്തമ്മില് വിവാഹനിശ്ചയം കഴിഞ്ഞിട്ടേയുള്ളൂ!). ഈ ചിത്രത്തില്‍ നല്ല പാട്ടുകളില്ല, നൃത്തമില്ല, തമാശയില്ല, നല്ല ഫൈറ്റില്ല, കാണാന്‍ കൊള്ളാവുന്ന ചിത്രീകരണമില്ല, നല്ല സംഭാഷണമില്ല, കഥയില്ല, കാമ്പില്ല, സസ്പെന്‍സില്ല, സംവിധാനമികവ് ഇല്ലേയില്ല... പക്ഷെ, ഒന്നുണ്ട്, മോഹന്‍ലാല്‍. സിനിമ കാണുവാന്‍ അതൊരു കാരണമായവര്‍ക്ക്, ക്ഷമ പരീക്ഷിക്കുവാന്‍ കണ്ടിരിക്കാവുന്നതാണ് ഈ ചിത്രം.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• ഛോട്ടാ മുംബൈ - ഇന്ദുലേഖ
• ഛോട്ടാ മുംബൈ - മലയാളം മൂവി റിവ്യൂസ്
• ഛോട്ടാ സാന്റിയാഗോ - സിനിമാനിരൂപണം
Read more:
• Chotta Mumbai - Sify Movies
• Chotta Mumbai - IndiaGlitz
• Chotta Mumbai - NowRunning
--
Keywords: Chotta Mumbai Film Review, Mohanlal, Anwar Rasheed, Bhavana, Kalabhavan Mani, Sai Kumar, Vishu Release, Malayalam Film Reviews, Movies
കൊച്ചിയിലെ ഒരു ചെറു കോളനി, അതാണ് ചിത്രത്തിലെ ഛോട്ടാ മുംബൈ. അവിടെ ന്യായമായ കാര്യങ്ങള്‍ക്ക് മാത്രം ക്വൊട്ടേഷന്‍ സ്വീകരിച്ചു വാഴുന്നയാളാണ് ‘തല’യെന്ന് വിളിപ്പേരുള്ള വസ്കോഡ ഗാമ. ചന്ദ്രപ്പന്, ടോമിച്ചന്, സൈനു, സുശീലന്, പടക്കം റഷീദ് എന്നിവരാണ് കൂട്ടാളികള്‍.
ReplyDeleteരാജമാണിക്യത്തിലൂടെ ശ്രദ്ധേയനായ അന്‍വര്‍ റഷീദും, മോഹന്‍ലാലും ഒന്നിക്കുന്ന ഛോട്ടാ മുംബൈ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
--
വെറുതെ കാശു കളയണ്ടെന്നു സാരം അല്ലേ ഹരീ :)
ReplyDelete"ഈ ചിത്രത്തില്‍ നല്ല പാട്ടുകളില്ല, നൃത്തമില്ല, തമാശയില്ല, നല്ല ഫൈറ്റില്ല, കാണാന്‍ കൊള്ളാവുന്ന ചിത്രീകരണമില്ല, നല്ല സംഭാഷണമില്ല, കഥയില്ല, കാമ്പില്ല, സസ്പെന്‍സില്ല, സംവിധാനമികവ് ഇല്ലേയില്ല... പക്ഷെ, ഒന്നുണ്ട്, മോഹന്‍ലാല്‍. "
ReplyDeletecorrect!
ഇതും ‘വ്യത്യസ്ത‘ ചിത്രമായിരിക്കും അല്ലേ ഹരീ? :-)
ReplyDeleteഈ ജാതി ചീള് സിനിമകളെ ഏ യു ഏ ഇയില്‍ വരൂ. ഇതും വരും. :-(
ഹരീ പൈസ വസൂലായില്ലേ?
ReplyDeleteമമ്മൂക്ക ഈ പടത്തിലേക്ക് ലാലേട്ടനെ നിര്ബന്ധിപ്പിച്ചപ്പോള് എനിക്ക് ചിലതെല്ലാം തോന്നിയതായിരുന്നു. എന്നാലും പാവം ഛോട്ടാ മുംബായ്! പാവം നിര്‍മ്മാതാവ് രാജൂ..!
ഇതില്‍ ഷക്കീല ഓട്ടോ ഡ്രൈവറായി വരുന്ന രംഗം കട്ടായെന്ന് കേട്ടു. സ്ക്രീനില്‍ കൊള്ളുന്നില്ല, ഹാളില്‍ പ്രകമ്പനം, ഭൂമികുലുക്കം എന്നിവയും ഉണ്ടായെന്നും കേട്ടു.
ഹരീ..
ReplyDeleteഈ പടം കണ്ട് കാശു കളയല്ലേ എന്ന് പടം കണ്ട ഒരു സുഹ്രുത്തും എന്നോട് പറഞു...
padam mega hit. lalettan super
ReplyDeleteക്ഷമ പരീക്ഷിക്കാന്‍ കാണാവുന്ന ചിത്രമാണ് ! ...
ReplyDeleteഹഹ..ഹരിയുടെ കമന്റ് വായിച്ച് ചിരിച്ചു പോയി.
അല്ല..ഈ മലയാള സിനിമക്കിതെന്നാ പറ്റ്യേ?
ഇത്രയും പതെറ്റിക് ആയ ഒരു കാലഘട്ടം സിനിമയില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. മിനിമം കോമണ്‍സെന്‍സോ, ആര്‍ട്ടിസ്റ്റിക് സെന്‍സോ, ക്രിയേറ്റിവിറ്റിയോ ഇല്ലാതെ പടച്ചു വിടുന്ന ചിത്രങ്ങള്‍...
ഡയലോഗും ഭാവാഭിനയവും എല്ലാം.....സത്യത്തില്‍ കേരളത്തില്‍ ഇപ്പോളാള്ക്കാര് സംസാരിക്കുന്നത് ഈ വക ഡൈയലോഗുകളാണോ? അത്ഭുതം തോന്നുന്നു.
കഴിഞ്ഞ ദിവസം അശ്വാരൂഡന് എന്ന ചവറ് കണ്ടു..അതിലെ ഒരു ഡയലോഗ് അടിച്ചിട്ട് ബാക്കിയായി “പിച്ച് ബ്ലെന്‍ഡില്‍ നിന്നും റേഡിയം വേര്‍തിരിച്ചപ്പോള്‍ മാഡം ക്യൂറിയുടെ മനസ്സിലുരുത്തിരുഞ്ഞ അതേ വാചകം..” എന്ന് സായികുമാര്‍ കാച്ചുന്നു.
ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു പോയി....അതിനു പിന്നാലെ ഗോപി അണ്ണന്റെ ചറപറ വേറെ. ഭാഗ്യം മാഡം ക്യൂറിയും റേഡിയേഷനും ഒന്നുമില്ല....പിന്നെ ആ സിനിമ....ചവറ് എന്നു വിളീച്ചാല്‍ ചവറ് നാറിപ്പോകും.
ഇതൊക്കെ ആരുടെ ബുദ്ധിയില്‍ വിരിയുന്നതാണ്? ഇതിനൊക്കെ ആരാണ് കൈയ്യടിക്കുന്നത്? വിശ്വസിക്കാന്‍ കഴിയുന്നില്ല.
ബാബാകല്യാണിയിലും തഥൈവ. അപകടകരമായ ചില പ്രവണതകളും അതില്‍ കണ്ടു. എങ്കിലും മോഹന്‍ലാലിനെ കണ്ടിരിക്കാം.
നോട്ടുബുക്കില്‍ എന്താണ് ഇത്ര സ്പെഷ്യല്‍ ആയി ഉള്ളത് എന്ന് തോന്നാം....എങ്കിലും കൂടെയിറങ്ങുന്ന ചവറ് പടങ്ങളുടെ ഇടയില്‍ അല്പം യാഥാര്ത്ഥ്യബോധത്തോടെയെടുക്കുന്ന ഇത്തരം സിനിമകള്‍ വിജയിക്കുന്നതില്‍ അത്ഭുതമൊന്നുമില്ലതാനും.
എന്നെ സംബന്ധിച്ചടത്തോളം ഈ അവസരം മുതലാക്കിയാല്‍ കോടികള്‍ ലാഭമുണ്ടാക്കാം. സിംപിള്‍, സ്റ്റ്രേയിറ്റ് ഫോര്‍വേര്‍ഡ്, അമാനുഷികതയില്ലാത്ത നല്ല പടങ്ങളിറക്കിയാല് നിര്‍മ്മാതാവിന് നല്ല ലാഭമുണ്ടാക്കാം.
മലയാള സിനിമയെന്നാല്‍ ഏതലവലാതിക്കും പടമുണ്ടാക്കാം എന്ന സ്ഥിതി വന്നിരിക്കുന്നു.
നല്ല പഠിപ്പും വിവരവുമുള്ളവര് പടമുണ്ടാക്കാന് ഇറങ്ങണം. അല്ലെങ്കില്‍ മാഡം ക്യൂറിയുടെ ആത്മാവ് പൊറുക്കില്ല. :-)
(സുരേഷ് ഗോപിയെ നാട്ട്കാര് പൂട്ടിയിടണം.)
ആഷയോട്,
ReplyDeleteവളരെ സന്തോഷം :)
ശാലിനിയോട്,
ഇതും സമയം പോലെ കണ്ടിട്ട് അഭിപ്രായം പറയൂട്ടോ... :)
ദില്‍ബാസുരനോട്,
ഇത്രയും വ്യത്യസ്തത വേണ്ടിയിരുന്നില്ല ;)
ഏറനാടനോട്,
തീര്‍ച്ചയായും, ഈ ബ്ലോഗെഴുത്ത് തുടങ്ങിയതില്‍ പിന്നെ, ഏത് പടം കണ്ടാലും എനിക്ക് പൈസ വസൂലാവുന്നുണ്ട്, എന്നുവെച്ചാല്‍ എഴുതുവാനും ബ്ലോഗിലിടുവാനും എന്തെങ്കിലും വേണ്ടേ... (എന്നാലുമെന്റെ ആഡ്സെന്സേ... :() അങ്ങിനെയൊരു രംഗം ചിത്രത്തില്‍ ഞാന്‍ കണ്ടില്ല.
സന്തോഷിനോട്,
:)
മനുവിനോട്,
അങ്ങിനെയാവട്ടെ... :)
അരവിന്ദിനോട്,
ഇത് തീവ്രവാദം... :)
പക്ഷെ, ഒന്നുണ്ട്... ഇതൊക്കെയും കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന പ്രേക്ഷകരും കേരളത്തിലുണ്ട്. അവരെ തൃപ്തിപ്പെടുത്തുന്നത് ഇങ്ങിനെയുള്ള ചിത്രങ്ങളാണെങ്കില്‍, ഇനിയുമിറക്കട്ടെ, എനിക്ക് വിരോധമില്ല.
--
daa hari.. nee mammuni fan anennu ariyam.. poyi C kaneda chekka
ReplyDeleteനായകന്റേയും നായികയുടേയും പ്രായത്തെക്കുറിച്ച് എന്തിനാണ് ഇത്ര വേവലാതി,സദാചാരം? അവരും പ്രേമിക്കട്ടേ മാഷെ :)
ReplyDeleteകഥ തുടങ്ങിയ പാട്ട് പാടി സസ്പെന്സിലവസാനിക്കണം എന്ന പിടിവാശിക്കാരണമായിരിക്കം മട്ടാഞ്ചേരിയുടേയും ഫോര്ട്കൊച്ചിയുടേയും വളരെ വേഗതയുള്ള,വര്‍ണ്ണശബളമായ (പുറമേ മാത്രം?) ജീവിതം ഫ്രേയിമുകളീല് ആവാഹിച്ച ഛായാഗ്രാഹകന്റേയും,കന്നിക്കാരനാനെങ്കിലും അരങ്ങേറ്റം ഗംഭീരമാക്കിയ രാഹുല്‍ രാജിന്റേയും സിനിമ ഇഷ്ടപ്പെടാതെ പോയത്.
ഇനിയിപ്പോ ബിഗ് ബി കാണാന്‍ പോകണോ,അതില്‍ മമ്മുട്ടിയുടെ നായിക മംത എന്നാണ് കേട്ടത് :)
I saw bib b trailer in theatre. Shotting, bombing and usal mamooty walking(thekku vadakku). I dont think film will any impact in theatre. only Crazy mammootty fans will watch this film. Big b become Small b in this Vishu.
ReplyDeleteഅനോണികളോട്,
ReplyDeleteഞാനാരുടേയും ആരാധകനല്ല, ഇനി ആരാധകനെന്നാല് എന്തു കാണിച്ചാലും ഒരു ബോധവുമില്ലാതെ കൈയ്യടിക്കണമെന്നുണ്ടെന്നും ഞാന്‍ കരുതുന്നില്ല.
ബിഗ് ബി അതിന് റിലീസായോ?
--
തുളസിയോട്,
നായകന്റേയും നായികയുടേയും പ്രായത്തെക്കുറിച്ച് എനിക്ക് യാതൊരു വേവലാതിയുമില്ല. അങ്ങിനെ സദാചാരത്തിന്റെ ചട്ടക്കൂടുകളില്‍ നിന്ന് പ്രണയത്തെ കാണുന്നയാളുമല്ല ഞാന്‍, നിശബ്ദിനെക്കുറിച്ച് ഞാനെഴുതിയത് ഇവിടെ വായിക്കാം. പക്ഷെ, ഈ ചിത്രത്തില്‍ നായകനും നായികയും പ്രണയിച്ചല്ല വിവാഹനിശ്ചയത്തിലെത്തുന്നതെന്ന് ഓര്‍ക്കുക.
അങ്ങിനെയൊരു പിടിവാശിയുമെനിക്കില്ല. പക്ഷെ, കഥ തുടങ്ങി, പാട്ട് പാടി സസ്പെന്സിലെത്തിക്കുവാനല്ലേ സംവിധായകന് ശ്രമിച്ചിരിക്കുന്നത്? അത് ഒരു പരാജയമായി എന്നേ ഞാന്‍ പറഞ്ഞുള്ളൂ... തീര്‍ച്ചയായും ഈ സിനിമ ഇഷ്ടപ്പെടുന്നവരുണ്ടാവും, അവരുടെ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു.
മമ്മൂട്ടിക്ക് മോഹന്ലാലിന്റെയത്ര പ്രായം തോന്നിക്കില്ല എന്നാണ് എന്റെ അഭിപ്രായം. നരനില്‍ മോഹന്‍ലാല്‍ - ഭാവന ജോഡി അത്രയ്ക്ക് മോശമായിത്തോന്നിയില്ല, പക്ഷെ ഇതില്‍ എനിക്ക് ഇങ്ങിനെയാണ് തോന്നിയത്, അത്ര തന്നെ.
--
മനുവിനോട്,
ചിത്രം റിലീസായില്ലല്ലോ, അതിനു മുന്‍പേ അതിനെക്കുറിച്ച് ഇത്രയും വാദിക്കണമോ? ഇറങ്ങട്ടേന്നേ... :)
--
hari normally your other reviews are better but specially for the filim chottamumbai 1/5 you put right?
ReplyDeleteif its for detective 2/5?
why so diffrences?
ഹരിയേ ഇത്രയൊക്കെയായ സ്ഥിതിക്ക് നമുക്ക് മറ്റൊരു നബോക്കോവ്-നക്കോബോവ് വിവാദം കൂടിയായാലോ?
ReplyDeleteബെന്നി പി നായരമ്പലമാണോ ബെന്നി പി നാരയമ്പലമാണോ? പണ്ട് മനോരമ സിനിമാ പേജില്‍ ഇതിനെപ്പറ്റി ഒരു കുറിപ്പ് വന്നിരുന്നു. പതിവനുസരിച്ച് ഗൂഗിളില്‍ സേര്‍ച്ചിയപ്പോള്‍ രണ്ടും കാണുന്നുണ്ട്.
:)
അപ്പോ മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും തമ്മിലുള്ള തല്ലിനുള്ള സാധ്യതയുണ്ട്
ReplyDeleteപടമിന്നലെ കാണണമെന്നു കരുതിയെങ്കിലും പറ്റിയില്ല. കേട്ടത് മോശം അഭിപ്രായം ആണ്. ഏതായാലും നേര്‍ച്ച വെച്ചുപോയതു കൊണ്ട് കാണണമെന്നു തന്നെ കരുതുന്നു. :-)
ഹരീ, വക്കാരീ, .. നായരമ്പലം ആണ് ശരി. ഇതു വൈപ്പിനടുത്തുള്ള സ്ഥലമാണ്, ബെന്നിയുടെ വീടും അവിടെ തന്നെ.
നന്ദി സിജൂ.
ReplyDeleteഫാനടി ഇവിടെ കാണാന്‍ പറ്റുമെന്ന് തീരെ പ്രതീക്ഷിച്ചില്ല :)
വെറുതെ ഒരു പ്രാവശ്യം കാണാം അല്ലേ?
ReplyDeleteജിതിനോട്,
ReplyDeleteഎനിക്കങ്ങിനെ തന്നെയാണ് തോന്നുന്നത്. ചിലപ്പോള്‍ പ്രതീക്ഷിച്ച് ചെല്ലുന്നതിന്റെ പ്രശ്നമാവും. ഡിറ്റക്ടീവ് അത്രയ്ക്ക് മോശമായ ഒരു പടമാണെന്ന് എനിക്ക് തോന്നുന്നില്ല. ഇന്റ്റര്‍വെല്‍ വരെ 1.5-2 കൊടുക്കാമെന്നായിരുന്നു. പക്ഷെ മുഴുവന്‍ കഴിഞ്ഞപ്പോള്‍ 1 മതി എന്നാണ് തോന്നിയത്. അത്രമാത്രം. എനിക്ക് പ്രത്യേകിച്ച് ഈ ചിത്രത്തെക്കുറിച്ച് മോശമായി എഴുതണമെന്ന് ഒരു ഉദ്ദേശമോ, അതുകൊണ്ടെന്തെങ്കിലും നേട്ടമോ ഇല്ല എന്നു മാത്രം പറയുന്നു.
വക്കാരിയോട്,
മാഷേ... :) എനിക്ക് രണ്ട് സ്ഥലവും പരിചയമില്ലായിരുന്നു, ദൈവമേ ഇതാവണേ ശരി എന്നു പറഞ്ഞാണ് ഞാന്‍ നാരയമ്പലം എഴുതിയത്. ഫാനടി എന്റെ മേലാവുമോ... :(
സിജൂ,
വളരെ നന്ദി. തിരുത്തിയിട്ടുണ്ട്. :) കാണൂ, കണ്ടിട്ട് നല്ല ചിത്രമാണെങ്കില്‍ തീര്‍ച്ചയായും ഇവിടെ പറയൂ, ചിലപ്പോള്‍ എന്റെ ടേസ്റ്റിന്റെ പ്രശ്നമാവും. സിഫിയും ഇന്ത്യാഗ്ലിറ്റ്സും നല്ല അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്.
സു,
കണ്ടോളൂ... :)
--
hari
ReplyDeleteanyway thanks for the replay here in uae its releases on this thursday. Surely i will go for it.Then i will post the review.I think you shoul change your reviews
Yeah I will say this review is pretty good. The generel opinion of the crowd is same. only fans are making problems.Hari you should say which is good or which is bad. No need of fear. nowadays films sites and magazinespublishing full of flattering reviews. only later we can understand that.So Hari pls continue your good work and ignore fans they are wastes and they are the main problem of the malayalam film industry
ReplyDeleteജിതിനോട്,
ReplyDeleteതീര്‍ച്ചയായും കാണൂ, എന്നിട്ട് അഭിപ്രായം ഇവിടെപ്പറയൂ. പക്ഷെ, എന്റെ റിവ്യൂ(റിവ്യൂകള്‍) മാറ്റില്ല...
വിനുവിനോട്,
നന്ദി... :)
--
Everybody has the right to express his thought. Haree is with his openion, if you want you can accept. With this alone how one can say haree is against mammootty or mohanlal. As far, for me, whatever be the reviews he wrote was almost right.
ReplyDeleteI was planning to watch the movie. But after reading your review, now there is a doubt in my mind to see it or not. I used to read almost all your reviews and articles, Anyway Dear Haree wish you the best.
ok haree
ReplyDeleteഞാന്‍ ഹരിയുടെ പക്ഷത്താ... എന്ത് പടമാ ഇഷ്ട്ടാ.??? എന്റെ കാശ് പോയീ(ഞാന്‍ മാത്രമായിരുന്നേല്‍ കുഴപ്പമില്ലായിരുന്നു.. ഇതു 5 പേരുടെ കാശും പിന്നെ ഇന്റെര്‍വെല്‍ ടൈമിലെ സ്നാക്സും.. എനിക്ക് കരച്ചില് വരുന്നു.. )
ReplyDeleteമലയാള സിനിമ ചത്ത് ജീവിക്കുകയാണു് അല്ലെങ്കിലും. ഇപ്രാവശ്യം ലാലിന്ടെ വലിയ കട്ടൌട്ടുകളും ഉണ്ടുപൊലും. കേരളമൊ അതൊ തമിഴ്നാടൊ എന്ന സംശയമേ ഉള്ളു ബാക്കി. എതു നടനും മഹാനടനും എതു നടിയും മഹനടിയും ആണല്ലൊ. ഈ ഫാന്‍ ശല്ല്യവും മുന്നെ ഇത്ര ഉണ്ടായിരുന്നില്ല. അരവിന്ദനും, അടൂരും, പദ്മരാജനും ഗോപിയും ഒക്കെ കത്തിനിന്നിരുന്നിടത്താണു ഇപ്പൊള്‍ ഈ തമാശക്കാരും ഡബ്ബാംകൂത്തും.. സഹിക്കുക തന്നെ..
ReplyDeleteഅനോണിയോട്,
ReplyDeleteവളരെ നന്ദി. സ്ഥിരമായി എന്റെ റിവ്യൂകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. :)
ആലപ്പുഴക്കാരനോട്,
ഹ ഹ ഹ. ഞാന്‍ ഒറ്റയ്ക്ക് പോയിക്കണ്ട് ഇഷ്ടപ്പെട്ടാലേ വീട്ടുകാരോട് റെക്കമന്റ് ചെയ്യുകയുള്ളൂ, അങ്ങിനെ കാശു ലാഭിക്കാം. ആലപ്പുഴ പങ്കജിലാണോ ഇത് കണ്ടത്? അവിടെ ടിക്കറ്റ് ചാര്‍ജ് 5 രൂപ കൂട്ടുകയും ചെയ്തിരിക്കുന്നു, ഈ ചിത്രത്തിനായി മാത്രം.
മേലേതില്‍,
തിരു.പുരത്ത് പഴവങ്ങാടിയിലും ആറ്റുകാലും ഒക്കെ റീല്‍ പൂജിച്ച ശേഷം ആനപ്പുറത്തെഴുന്നള്ളിച്ചാത്രേ തിയേറ്ററിലെത്തിച്ചത്... :)
--
‘മനു’ എഴുതിയ കമന്റില്‍ റെഡ്ഡിഫിന്റെ റിവ്യൂ പൂര്‍ണ്ണമായി ഉണ്ടായിരുന്നതിനാല്‍ ഞാന്‍ ഡിലീറ്റ് ചെയ്തു.
മനു പറഞ്ഞത്: Read Rediff Riview Allathe ee Hari Parayunathu Arum Viswasikalle.
റിവ്യൂ ഇവിടെ വായിക്കാം.
--
മനുവിനോട്,
ഞാന്‍ ഇന്‍ഡ്യാഗ്ലിറ്റ്സ്, സിഫി, നൌറണ്ണിംഗ് ഇവയുടെ റിവ്യൂ വരുന്ന മുറയ്ക്ക് നല്‍കാറുണ്ട്. മുന്‍പിലൊരു കമന്റില്‍ ഞാന്‍ സൂചിപ്പിക്കുകയും ചെയ്തു, അവയുടേത് എന്റെതില്‍ നിന്നും വ്യത്യസ്തമാണെന്ന്.
--
"മമ്മൂട്ടിക്ക് മോഹന്ലാലിന്റെയത്ര പ്രായം തോന്നിക്കില്ല എന്നാണ് എന്റെ അഭിപ്രായം."
ReplyDeleteഹരീ താങ്കളുടെ ഈ വരി മതി താങ്കള്‍ ഒരു മമ്മൂട്ടി ഫാന്‍ ആണെന്നു തെളിയിക്കാന്‍. ഒരു ആന്റി മോഹന്‍ലാല്‍ ഗാങില്‍ ആണെന്നു തെളിയിക്കാന്‍.
കാരണം ഈ ചിത്രം കണ്ടിട്ടും ആ വരി എഴുതാന്‍ തോന്നിയെങ്കില്‍ ഇതല്ലാതെവേറെ ഒരു കാരണവും തോന്നുന്നില്ല.
ഈ ചിത്രത്തിലെ മോഹന്‍ലാലിനെ കണ്ട് അദ്ദേഹം തന്നെ ഞെട്ടിയിരിക്കണം. അത്ര നന്നായിട്ട് ആ നടനെ സ്റ്റൈല്‍ ചെയ്തിരിക്കുന്നു. വളരെ പ്രായം കുറഞ്ഞ ലുക്ക്. (ഒരു മമ്മൂട്ടി ഫാനിനു അങ്ങനെ തോന്നണം എന്നില്ല. ഞാന്‍ ആരുടെയും ഫാന്‍ അല്ല. വെറും കാഴ്ചക്കാരന്)
ഈ പറയുന്നതിന്റെ അര്‍ത്ഥം ചോട്ടാ മുംബൈ ഒരു നല്ല ചിത്രം എന്നല്ല. ഒരു വെറും ആളുവാരിപ്പടം. കുറേ ജനം കയറും കയ്യടിക്കും കുറച്ചുപേര്‍ ചിരിക്കും കൂകും.
കവിത ഇല് നിന്നും ഈ ചിത്രം കണ്ടിട്ട് ഇറങ്ങിയപ്പോള്‍ ദു:ഖം തോന്നി. പക്ഷെ അവിടെ നൂണ് ഷോ ഓടുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടപ്പോള്‍ സന്തോഷമായി. “മായാവി” ആ കക്ഷിക്കു കഴിഞ്ഞ ആഴ്ചയില്‍ മാറ്റിനിക്കു കാശുകൊണ്ട് നേര്‍ച്ചയിട്ടിരുന്നു. അതോര്‍ക്കുമ്പോള്‍ ഇതെത്ര സന്തോഷം.
വാല്‍ക്കഷണം : ബിഗ് ബീ ല്‍ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കുന്ന പഴയ മിസ് ഇന്ത്യ സ്ത്രീയും മമ്മൂട്ടിയും ഒരുമിച്ചു നില്ക്കുന്ന ചിത്രം കണ്ടിട്ട് കമിതാക്കളെ പോലെ നില്ക്കുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ ഈ “ഫാന്‍“ എത്ര വേഗത്തില്‍ കറങ്ങും എന്നു അറിഞ്ഞാല്‍ കൊള്ളാം എന്നുണ്ട്.
Fans should understand on ething- No fan base or Film Magazine can make a film a hit and no FAN MANIA can make a competitor actor's film to fail at the box office. It purely depends on the word of mouth. Unfortunately only in Kerala you find fans of one actor trying to pull down a movie of another and that is reflected in our cinema, in the media, politics and in our work culture!
ReplyDeleteJust to comment on the looks of our super stars there is no doubt that Mammootty is the most handsome star that our industry has ever seen. Mohanlal is nowhere close to him- he has just any other malayali look!Mammootty definitely looks younger than Lal.
ഈശ്വരാ.. ഇവിടെ എത്ര മനു ഒണ്ട്..പുതിയ പേരു കണ്ടുപിടിക്കെണ്ടിവരുമോ ഈശ്വരാ..
ReplyDeleteഎന്തായാലും ഞാന്‍ ഈ പടം കണ്ടിട്ടില്ല. മലയാളത്തിലെ മെഗാസ്റ്റാറുകള്‍ മൂന്നും തൈക്കിളവന്മരാണെന്നുള്ളതു സത്യം. സുരേഷ് ഗോപിചിത്രങ്ങളില് നായിക മുഖം കാണിക്കുന്നതു ചുരുക്കമായതുകൊണ്ടോ ഇളംനായികമാരെ വേണമെന്നു അങ്ങേര് വാശിപിടിക്കാത്തതുകൊണ്ടോ വൃത്തികേട് തോന്നാറില്ല. ബാക്കി രണ്ടും കണക്കാ...
dear sunand,
ReplyDeleteനിങ്ങള്‍ പറഞ്ഞ ഈ വരികള്‍ ഒരിക്കല്‍ കൂടി ആദ്യം വായിക്കുക, “Just to comment on the looks of our super stars there is no doubt that Mammootty is the most handsome star that our industry has ever seen. Mohanlal is nowhere close to him- he has just any other malayali look!Mammootty definitely looks younger than Lal.“
(ഇതില്‍ നിന്നും നിങ്ങള്‍ ആരുടെ ഫാന്‍ എന്നു മനസിലാവും. പ്രായവും വയസും ഒക്കെ പിടിയില്ലെങ്കില്‍ “ഇവരൊക്കെ ചേര്‍ന്ന് അഭിനയിച്ച “പടയോട്ടം” ഒന്നു കാണുക.) തു വിടൂ നിങ്ങള്‍ തന്നെ പറഞ്ഞ ഈ വരികള്‍ “ It purely depends on the word of mouth. Unfortunately only in Kerala you find fans of one actor trying to pull down a movie of another and that is reflected in our cinema, in the media, politics and in our work culture!“ ഒന്നുകൂടിവായിക്കുക.
നിങ്ങള്‍ ഒക്കെ വിസ്വസിച്ചാലും ആരുടെ ഫാന്‍ ആയാലും റിയാലിറ്റി റിയാലിറ്റി തന്നെ ആണ്. റിയാലിറ്റിക്കു മാത്രം പ്രായം ആകില്ല. ഇനി അല്‍പ്പം തമാശ പറയാന്‍ റിയാലിറ്റി ശ്രമിച്ചാലും.
ഈ sunand എന്ന താങ്കള്‍ ആരെന്നു മനസിലായി. അതുകൊണ്ടു തന്നെ താങ്കള്‍ എഴുതിയ ആദ്യ പാരഗ്രാഫിലെ അവസാന വരി അല്‍പ്പം തിരുത്തി ഒന്നുകൂടി വയ്ക്കുന്നു.
“Unfortunately only in Kerala you find fans of one actor trying to pull down a movie of another and that is reflected in our cinema, in the media, politics and in യുവര്‍ ബ്ലോഗ് culture!
അടുത്ത റിവ്യൂനുവേണ്ടി കാക്കുന്നു. കുറച്ചു പ്രീഫിക്സ്ഡ് മൈന്റോടുകൂടി തന്നെ!
പ്രിയമുള്ള ഹരീ
ReplyDeleteതാങ്കളുടെ ചിത്രവിശേഷങ്ങള്‍ പതിവായി വായിക്കാറുണ്ട് ഞാന്‍. പലതും വളരെ നന്നായിട്ടുണ്ട്. കാഴ്ചപ്പാടുകളില്‍ പലതിനൊടും യോജിപ്പും ഉണ്ട്.
പക്ഷെ ഈ ഒരു ചിത്രത്തിന്റെ വിശകലനത്തിനു ശേഷം നിങ്ങളുടെ വിശകലനങ്ങളെ എനിക്കു സംശയം ആകുന്നു.
അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കും മുന്‍പ് താങ്കള്‍ തന്നെ എഴുതിയ മായാവിയുടെ ഈ ലിങ്ക് ( http://chithravishesham.blogspot.com/2007/02/blog-post_07.html ) ഒന്നുകൂടി വായിക്കുക.
ഞാന്‍ ഈ രണ്ടു ചിത്രങ്ങളും കണ്ട ഒരാള്‍ ആണ്. എനിക്കു ഒരു നടന്മാരോടും ഫാന്‍സ് കോപ്പുകളോടും ബാധ്യതയും താല്‍പ്പര്യവും ഇല്ല.
മായാവി നല്ല ചിത്രവും ഇതു ഒരു മോശം ചിത്രവും ആയി ചിത്രീകരിക്കുന്ന താങ്കളുടെ ഉദ്ദേശ ശുദ്ധിയെ എനിക്ക് സംശയം ഉണ്ട്. താങ്കള്‍ ഒരു മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് പ്രസിഡന്റിന്റെ നിലവാരത്തിലേക്ക് പോകുന്നില്ലേ എന്ന്.
മായാവിയും ചോട്ടാമുംബൈ യും കണ്ടവര്‍ ഇനിയും ഉണ്ടാകും ഈ സമൂഹത്തില്‍. തീരുമാനം അവര്‍ക്കു വിടാം. (അവരുടെ ഇവിടുത്തെ കമന്റിനല്ല, അവരുടെ ഉള്ളിലെ ചിന്തയ്ക്ക്)
പക്ഷെ ഇവിടെ ഇതുവരെ നന്നായി വെള്ളം കോരി എടുത്ത താങ്കള്‍ വെറും ഒരു ഫാന്‍സ് ചേട്ടായിയുടെ നിലവാരത്തില്‍ ഇവിടെ കുടം ഇട്ടു പൊട്ടിച്ചതില്‍ അല്‍പ്പം വിഷമം ഉണ്ട്.
varma you said it
ReplyDeleteകാഴ്ചക്കാരനോട്,
ReplyDeleteമോഹന്‍ലാലിനെ പിന്തുണച്ച് സംസാരിച്ചശേഷം, ഞാനാരുടേയും ഫാനല്ല, വെറും കാഴ്ചക്കാരനാണെന്ന് താങ്കള്‍ക്ക് പറയാമെങ്കില്‍; അതേ രീതിയില്‍, മമ്മൂട്ടി ഫാനല്ലാതെ തന്നെ, മമ്മൂട്ടിയെ അനുകൂലിച്ച് എന്തെങ്കിലും എനിക്ക് പറഞ്ഞുകൂടേ? മോഹന്‍ലാലിന്റെ സിനിമ മോശമാണെന്ന് പറയുന്നവരെല്ലാവരും ആന്റി മോഹന്‍ലാല്‍ ഗാങ്ങിലാണോ? കഷ്ടം!
സുനന്ദിനോട്,
:)
മനുവിനോട്,
മുന്‍പ് പോസ്റ്റ് ചെയ്ത മനുവിന് പ്രൊഫൈലില്ലായിരുന്നു. താങ്കള്‍ക്ക് പ്രൊഫൈലുണ്ടല്ലോ, അതുകൊണ്ട് തെറ്റില്ല.
വേറൊരു കാഴ്ചക്കാരനോട്,
:)
വര്മ്മയല്ലാത്തയാളോട്,
സംശയിച്ചൊളൂ, സംശയം പിന്നീട് മാറുമായിരിക്കും. മായാവിയെക്കുറിച്ച് ഞാന്‍ അന്നെഴുതിയതും, ഛോട്ടായെക്കുറിച്ച് ഇന്നെഴുതിയതും എനിക്ക് തോന്നിയതു മാത്രമാണ്. ചില ചിത്രങ്ങള്‍ക്ക് കൊടുത്ത റേറ്റിംഗ് പിന്നീട്, അത്രയും കൊടുക്കേണ്ടിയിരുന്നില്ല എന്നു തോന്നിയിട്ടുണ്ടെങ്കിലും, ഒരു റേറ്റിംഗും ഇതുവരെ കുറഞ്ഞുപോയി എന്നു തോന്നിയിട്ടില്ല. ഞാന്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ, ഇങ്ങിനെ എഴുതിയതുകൊണ്ട് ഒരു നേട്ടവും എനിക്കില്ല. സംശയിക്കേണ്ടവര്ക്ക് സംശയിക്കാം, എനിക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല.
--
TO VERORRU KAZCHAKARAN,
ReplyDeleteLOOK I JUST MADE A COMMENT ABOUT THE LOOKS OF MAMMOOTTY AND LAL IN RESPONSE TO YOUR OBSERVATIONS. AND I DON'T THINK ANY ONE WHO HAVE SEEN THE TWO ACTORS WOULD OPPOSE THOSE VIEWS!
HAVE YOU SEEN PADAYOTTAM IN THE THETARE WHEN IT RELEASED? I HAVE AND I COUDN'T FIGURE OUT WHAT WAS THE POINT YOU WERE TRYING TO MAKE WITH IT?? AND PLEASE SHOW THE GUTS TO WRITE IN YOUR REAL NAME. ATLEAST I HAVE SHOWN THAT AND I'M FROM TRIVANDRUM.
Dear Hari,
ReplyDeleteMalayala cinema thakarchayude vakkilaanennu ningalum manassilaakki ennu vichaarikkunnu. Athine ippol uyarthi kondu vannirikkunnathu Mohanlal, mammootty thudangiya super stars aanu. Abhipraya swathanthryam ellavarkkum ullathaanenkilum Oru cinemaye oru karyam illathe thakarkkan sramikkunnathu kuttakaramaanu. Maathramalla athinte story pracharippikkunnathum. Vyakthi vairagyam theerkkanulla sthalamaayi internet ine kaanaruthu.
Ningalkku thalparyam illatha karyam, mattullavare kondu ishtappedathakkunnathu oru gentleman behaviour aayi kaanunnilla. You can post a verdict in your website .
Please do not spread false statements through internet.
Thanks and Regards,
Rejeeth,
www.mohanlalfansonline.com
Rejeeth mashe, way to Go. Good response for this typical manunnies. Just read through his review (CM). Athil manapoorvamayi lalettane adichu thazhthanulla shramamanu. He is indeed a blind fan worshiper of mammooty.
ReplyDeleteഎന്റിഷ്ടാ ഈ സിനിമയെ പറ്റി 2 വാക്ക് പറയണം എന്ന് കരുതി ഇരുന്നപ്പോഴാണ് ഹരിടെ blog വായിച്ചത്. പിന്നെ അഭിപ്രായം ഇവിടെ കുറിക്കാന്ന് നിരീച്ചു... എന്നാ പടമാ എന്റ് ഈശോയേ... എനിക്ക് തുടക്കത്തില്‍ കാര്യമായിട്ട് ഒന്നും മനസിലായില്ല്. ശേരിക്കും ഹരിടെ blog വായിച്ചപ്പഴാ കഥ മനസിലായത്. കടുപ്പം തന്നെ...
ReplyDeleteആഹാ വിഷുപ്രമാണിച്ച് ബ്ലോഗ് മോഡിപിടിപ്പിച്ചൂല്ലേ...നന്നായിട്ടുണ്ട്..
ReplyDeleteവിനോദയാത്രയെ തട്ടിയിട്ട് ഛോട്ടാ മുംബൈ കാണാന്‍ പോകാം എന്ന് അനിയന്(കുഞ്ഞമ്മയുടെ മകന്) എന്നെ ബ്രൈയിന്‍ വാഷ് ചെയ്യുകയായിരുന്നു രണ്ട് ദിവസമായി..ഞാന്‍ ഏതാണ്ട് മനസ്സ് മാറിവരികയായിരുന്നു, അപ്പോഴാ ഇതു വായിച്ചത്. ഇനി കളം മാറ്റി ചവിട്ടണില്ലാ...വിനോദയാത്ര തന്നെ....
Saw rejeth's comments. I dont know why you are too much bothered about film industry.We the audience want good movies and not the craps. If the movie is good that will run for sure. so I dont think we need to back film industry by watching craps.We need good films .our ultimate aim is to watch gud cinema.Si I dont think Hari is doing it bad. He said his opinion about the movies .Let him do the job.
ReplyDeleteരെജീത്തിനോട്,
ReplyDeleteചില കാര്യങ്ങള്‍: റിവ്യൂ വഴി ഒരു (നല്ല)സിനിമയും തകരുമെന്ന് ഞാന്‍ കരുതുന്നില്ല, സിനിമയുടെ പൂര്‍ണ്ണമായ ഇതിവൃത്തം റിവ്യൂകളില്‍ ഞാന്‍ പറയുന്നില്ല, എനിക്കാരോടും വ്യക്തിവൈരാഗ്യമില്ല (മോഹന്‍ലാലിനോട് വൈര്യാഗ്യം എന്നാണോ ഉദ്ദേശിച്ചത്, അമ്പമ്പോ!), ഈ അഭിപ്രായം എഴുതിയിരിക്കുന്ന ചിത്രവിശേഷം ബ്ലോഗും എന്റെ വെബ്സൈറ്റ് തന്നെ, ഞാന്‍ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് ഞാന്‍ കരുതുന്നുമില്ല. ഇന്ദുലേഖയില്‍ സമാനമായ ഒരു സംവാദം അടുത്തിടെ നടന്നിരുന്നു. ഇവിടെ കാണാം.
മമ്മദ്-ദി-ഷൈനോട്,
നന്ദി :)
മയൂരയോട്,
മറ്റ് റിവ്യൂകള്‍ ഛോട്ടാ മുംബൈ നല്ലതാണെന്നാണു പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് രണ്ടും കണ്ടോളൂ... :)
വിനുവിനോട്,
ഇതു തന്നെയാണ് എന്റെ അഭിപ്രായവും. നല്ല സിനിമകളും ബോക്സ് ഓഫീസ് വിജയവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെങ്കിലും, നല്ല രീതിയിലെടുത്തിരിക്കുന്ന കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ തീര്‍ച്ചയായും വിജയിക്കും.
:)
--
To Hari
ReplyDeleteAfter reading your review i didnt find any thing different from voice of a hardcore mammooty fan. not because you tried to put down the movie.. just because i read your review of mayavi. Mayavi is worth a watch for you but for chotta, difficult to digest. Just one question i like to ask.. What qualities you find in mayavi that makes it watchable but not chota. the reason what i am inferring is you already mentioned in your review. But a small change..' aa cinemayil onnundu Mammooty - athoru kaaranamayavarkku mayavi rasakaramayi thonnum'.
And you are talking about degradation of malayalam films, sensible films... No one can oppose rating kazcha as good movie and Natturajavu a crap. But problem comes if you rate kazcha good and thanmatra - un bearable. Ivide nalam classum gusthiyum ullavan englishil vidditharam parayunna mayavi kollam. pakshe athe nilavarathail allengil athinekkal bedamayi enikku thonniya chota mumbai valare mosham.
This may be your personal opinion.but as a reader i am feeling nothing more than double standards.
Also see some morons commenting like Mammooty looks better than Lal... so what? is that a criteria for good actor? If yes, then all models are good actors. Mammooty will never come in league of Lal. You cant imagine any other actor protraying a role of sethumadavan as well as CID Dasan with same ease. Whether it be multi faceted jayakrishnan of thoovanathumbikal or a classical singer or underworld don, or romatic hero or slapstic comedian or kathakali actor or rowdy or an alshimers patient.. you will feel the same intensity.. For Mamm.. u can say a balan mash, chandu, pattelar, vidyaderan,achooty.. but a few countable ones that too in same genure.
To Sunand..
''Mammootty is the most handsome star that our industry has ever seen. Mohanlal is nowhere close to him- he has just any other malayali look!''
what does it means.. I am not getting your logic. Mohanlal looks like a malayali.. yes ofcourse b'cse he's a malayali as well his Parents.
Mammooty dont look like a malayalee? are you seriously doubting his inheritence? :D
If you feel these as words of a Lal fan.. Yes I am. and I'm proud to admire him. No hard feelings please.
To Mahendra
ReplyDeleteI only commented on the looks of the 2 actors not about acting! And your sly comments are enough to judge what type of a fanatic you are. May be you are too young! I cannot teach you about acting . But in short there are 2 ways- Methodical acting followed by Mammootty and Natural style followed by Lal. As a result of this Mammootty can mould himself into any character-in looks, in dialogue and in emoting. Whereas Lal's natural style dos not give him such leverage. He is Mohan lal in all his films except - IRUVAR and Vasthuhara.
The National award committee headed by Adoor judged Lal as best actor for 1991 for his performance in Bharatam. Remember that year the Kerala state award committee gave him best actor award for films like Abimnayu!! Consider my way of thinking as that of the National Award committe and your way of thinking as that of the state award committee!!
I came into this blog after hearing about Hari and I read his reveiws for the films last year and this year and i find it a pretty god one. It does not mean I agree with him in all counts and I don't want to start any war of words. Let Hari do his job.
''And your sly comments are enough to judge what type of a fanatic you are.''
ReplyDeleteI agree .. my comments were silly.. b'cse I was replying to another silly comment made by you.
Then..regarding acting, I agree with u. Lal is a natural actor.. Mamm methodical.. But according to me an actor who has an oraganized way of acting.. just acts. But a natural actor reacts to the situation. There the difference comes b/n Lal & Mam. I never agree with you that Mam can be moulded in to any character. Then why he is a big failure in comic scenes. Whether Mam. can mould in to a charector of Vishnu in chitram? or Manikyan in thenmavin kombathu?. His acting feels to be more stiffer and suited to serious kind of roles only. Where lal can excel in any kind of roles with his natural flexbility. Thats why he is widely accepted in critics level as well as by masses. Thats why Maniretnam rated him as best natural actor in India.. And I hope you read what Amitab recently commented about Lal when he was in Munnar.
I dunno on what aspects you are concluding 'Lal is always Lal in his movies except Iruver & Vasthuhara'. First thing I want u to know is Off screen Lal is an entire different person. He's soft spoken, serious and a kinda shy person. He's comfortable with his friends only. Just look upon his interviews. But onscreen he's entirely the charector..watch kireedam you'll feel the pain of sethumadhevan..I recently saw sadayam again in some channel. The scenes where he is in psychic trauma and leading to kill two girls..his expressions, voice modulation.. can you find just a Lal there? And about Iruver I agree ..It is one of his best or you can say his best.. b'cse its a role that moving through periods, from a strugling new comer to a hero then to a supr star then to CM.
Mam.. is a good actor but there is differnce b/n a good actor and a class actor. How ever I also dont want to continue this topic. First time i am vsisting this blog and thought commenting about Hari's review.
മഹേന്ദറിനോട്,
ReplyDeleteതാങ്കള്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. മോഹന്‍ലാല്‍ കഴിവുള്ള ഒരു നടന് തന്നെ, ധാരാളം നല്ല വേഷങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്, പക്ഷെ അതുകൊണ്ട് അദ്ദേഹം അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും നല്ലതാണെന്നോ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം മികച്ചതാണെന്നോ അര്‍ത്ഥമാക്കേണ്ടതില്ല. മായാവിയുടെ ട്രീറ്റ്മെന്റ് മൂലമാവാം, എടുത്തുപറയുവാനും മാത്രം ഒന്നുമില്ലെങ്കിലും, അതെനിക്ക് ആസ്വാദ്യകരമായിത്തോന്നിയത്. പക്ഷെ, ഛോട്ടാ മുംബൈ ആസ്വാദ്യകരമായിത്തോന്നിയില്ല, അത്രതന്നെ. ഒരു മമ്മൂട്ടി ഫാനായ ഞാന്‍ (???) പളുങ്ക് എന്ന ചിത്രം റിവ്യൂ ചെയ്തിരിക്കുന്നത് ഇവിടെ വായിക്കാം.
മോഹന്‍ലാലും മമ്മൂട്ടിയും ഒട്ടനവധി സിനിമകളില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരാള്‍ ചെയ്തു ഭംഗിയാക്കിയത്, അതുപോലെ ഭംഗിയാക്കുവാന്‍ മറ്റൊരാള്‍ക്ക് കഴിയുകയുമില്ല. ബല്‍റാമായും ചന്തുവായും വിധേയനായും മാടയായും മമ്മൂട്ടി അഭിനയിച്ചതുപോലെ ആ വേഷങ്ങളീല് തിളങ്ങുവാന്‍ മോഹന്‍ലാലിനും കഴിയുകയില്ല. മറവത്തൂര്‍ കനവും, രാജമാണിക്യവും മമ്മൂട്ടി കോമഡി ചിത്രങ്ങള്‍ക്കും ഇണങ്ങും എന്ന് തെളിയിക്കുന്നവയാണ്. അതുപോലെ താങ്കള്‍ പറഞ്ഞ മോഹന്‍ലാലിന്റെ ശ്രദ്ധേയമായ വേഷങ്ങള്‍ മമ്മൂട്ടിക്കും അത്രയും ഭംഗിയാക്കുവാന്‍ കഴിയുകയില്ല. ഇവരിരുവരേയും താരതമ്യം ചെയ്യുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. എന്നാല്‍ അവര്‍ ചെയ്ത കഥാപാത്രങ്ങളുടെ തനിമയിലാവരുത് അവരുടെ ഇപ്പോളിറങ്ങുന്ന ചിത്രങ്ങളെ വിലയിരുത്തുവാന്‍.
സുനന്ദിനോട്,
ചിത്രവിശേഷം വായിക്കുന്നതിനും പ്രോത്സാഹനങ്ങള്‍ക്കും വളരെ നന്ദി.
--
ഹരീ ആദ്യം താങ്കള്‍ റിവ്യൂ എഴുതാന്‍ പഠിക്കുക.
ReplyDeleteഒരു സിനിമ കണ്ടിട്ട് അതിന്റെ കഥമുഴുവന്‍ സിനിമാ നോട്ടീസിലെ പോലെ ഒരു റിവ്യൂ എഴുതുന്ന ആരും എഴുതാറില്ല.
റിവ്യൂ എന്നു പറഞ്ഞാല്‍ അതു കാണാന്‍ ഇരിക്കുന്നവരുടെ മുന്നില്‍, കാണും മുന്‍പു കഥ അവതരിപ്പിക്കലല്ല. റിവ്യു ചെയ്യുന്ന ആള് ആ കഥ അങ്ങനെ ഒരു മാധ്യമത്തില്‍ പുറത്തുകൊണ്ടുവന്നാല്‍ അത് പരിഹാസകരമാണ്.
പ്രതിക്ഷേധിക്കേണ്ടതാണ്.
“മഹത്തരം, ഉദാത്തം ഇനിയും എഴുതുക!“
അദാണ്... ആദ്യം പഡി.. അതുകഴിഞ്ഞ് അഡി...
ReplyDeleteഹരി കഥയുടെ സൂചന പറഞ്ഞ് റിവ്യൂ ചെയ്യാതെ ഒന്നുകില്‍ ശ്യൂന്യമായ ഒരു ഫ്രെയ്മില് നിന്നു വിമര്‍ശിക്കാന്‍ ശീലിക്കണം. അദായദ് ;) ഒരു പോസ്റ്റ് മോഡേണ്‍ സെറ്റ് അപ്. അതിനുംവേണ്ടി കഴിവു കുമിഞ്ഞുകൂടീട്ടില്ലെങ്കില് try these options.
1. തിയറ്ററിന്റെ വലിപ്പം, സീറ്റിന്റെ എണ്ണം സിനിമ കാണാന്‍ വരുന്നവരുടെ ഫിസിയോളജി ഇങ്ങനെ കൂടുതല്‍ പ്രസക്തമായ ഡീറ്റെയ് ത്സില്‍ നിന്നു തുടങ്ങുക.
2. അല്ലെങ്കില്‍ സംവിധായകന്, നടീനടന്മാര് ഇവരുടെ ജീവചരിത്രം കുടുംബചരിത്രം എന്നിവയില്‍ നിന്ന് തുടങ്ങുക. (ഇഷ്ടമില്ലാത്ത ഹീറോയാണെങ്കില്‍ അവന്റെ അച്ഛനേം അപ്പൂപ്പനേം അങ്കമാലീലെ വെല്ല്യമ്മാവനേം ഒക്കെ ചീത്ത പറയാം എന്നൊരു അഡ്വാന്റേജും ഒണ്ട്. തകര്‍ക്കും)
എല്ലാ ആശംസകളും..
Hari
ReplyDeleteNjanorikkalum lal abinayicha ella padangalum nallathanennu paranjilla. thangal paranja pole kure nalla kadapatrengal cheythu ennu vechu ella cinemayum nannyikollenamennilla. Pakshe ore nilavaramulla cinemakal review cheythappol thangal pakshapatham kanicha pole thonni.. Rating 3.5/5 & 1/5 ennu paranjal ajagaganthara vatyasamundu padangelkkennartham. Athenthanennu matram pidikittiyilla.
മനു,
ReplyDeleteഅഭിപ്രായസ്വാതന്ത്ര്യം തന്റെ എന്നല്ല ആരുടേയും വീട്ടുപറമ്പില്‍ കെട്ടിയിരിക്കുന്ന പശുവല്ല.
കമന്റെഴുതാന്‍ ഈ പെട്ടി ഹരി തുറന്നു വച്ചിരിക്കുന്നതു കൊണ്ടാണ്, എഴുതിയത്.
അല്ലാതെ എന്റെ കമന്റിനെ ഒരാളുടെ വിവരത്തിന്റെ നിലവാരം വച്ച് കളിയാക്കാനല്ല.
ഹരീ, ക്ഷമിക്കൂ..
Haree, this is one of your worst reviews. Let there be no doubt aboutit. Not because you said Chotta Mumbai is a bad film. But the way you said it. You should have presented your case well instead of superficially targeting a film. Chotta Mumbai is not a bad film. It is an average movie. The first half was good; the film lost track completely in the second half. The problem was the weak script; still Anwar Rasheed made it a decent film. Had the film had a great script and some changes in the storyline, it could have been one of the all-time hits in Malayalam. Chotta Mumbai is better directed than Raja Manickam; but Raja Manickam had a better script. What Haree did not see was the improvement of Anwar Rasheed as a director. As another blog reviewer says the first 10 minutes of the film reminded me of the classic City of God. You never metnioned anything about Azhagappan's brilliant camera and Don Max's sleek editing. You wanted to dump the movie; but it deserves better treatment. You could have written a better review. As some of the respondents pointed out, I DOUBT there is a bias against Mohanlal. Whatever, Chotta Mumbai is not a very bad movie. It is a decent film. And the plus point is not Mohan Lal. The plus point is the discovery of Anwar Rasheed. Take it from me, if he gets a good scrpit, he will be one of the best directors (commercial) in the next 10 years. That is all Haree.
ReplyDeleteവിനോദിനോട്,
ReplyDeleteഅവനവനറിയാവുന്ന രീതിയില്‍ എന്തെങ്കിലും എഴുതുവാനാണല്ലോ ബ്ലോഗ്! സിനിമയുടെ കഥ ഞാന്‍ പൂര്‍ണ്ണമായി പറഞ്ഞിട്ടില്ല, കഥാപാത്രങ്ങളേയും അഭിനേതാക്കളേയും അവതരിപ്പിച്ചുവെന്നു മാത്രം. ഒട്ടുമിക്ക എല്ലാ റിവ്യൂ സൈറ്റുകളിലും ആ രീതി തന്നെയാണുള്ളത്. സിഫി, ഇന്‍ഡ്യാഗ്ലിറ്റ്സ്, നൌറണ്ണിംഗ് എന്നിവയുടേയും ആദ്യ ഭാഗം വായിച്ചാല്‍ ഇത്രയും തന്നെ കഥ അവിടെയുമുണ്ട്. പിന്നെ, ചലച്ചിത്രത്തിന്റെ അവലോകനം(മാതൃഭൂമി, മാധ്യമം ആഴ്ചപ്പതിപ്പുകളില്‍ വരാറുള്ളതുപോലെ), ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ അഭിപ്രായം എനിക്കറിയാവുന്ന രീതിയില്‍ ഇവിടെ കുറിക്കുന്നു, റിവ്യൂവിംങ്ങ്/ബ്ലോഗിംഗ് എന്റെ തൊഴിലല്ല എന്നതും ഓര്‍മ്മിക്കുക. ഇതു വായിക്കുവാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ വായിക്കാതിരിക്കുവാനും സ്വാതന്ത്ര്യമുണ്ടല്ലോ, മഹത്തരവും ഉദാത്തവുമായ എന്റെ റിവ്യൂകള്‍ താങ്കള്‍ വായിക്കാതിരിക്കുക! :)
മനുവിനോട്,
എങ്ങിനെ എഴുതണമെന്ന് ഞാന്‍ തീരുമാനിച്ചുകൊള്ളാം, ആശംസകള്‍ക്ക് നന്ദി.
മഹേന്ദറിനോട്,
അവയ്ക്കു രണ്ടിനും താങ്കള്‍ കരുതുന്നതുപോലെ ഒരേ നിലവാരമാണെന്ന് ഞാന്‍ കരുതുന്നില്ല. മായാവി, മഹത്തായ ചലച്ചിത്ര കാവ്യമൊന്നുമായിരുന്നില്ലെങ്കിലും, മായാവിയെന്ന ഒളിവില്‍ നില്ക്കുന്ന കഥാപാത്രം വ്യത്യസ്തമായിരുന്നു, പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യം നന്നായിത്തന്നെ മായാവി നിറവേറ്റുകയും ചെയ്തു. ഛോട്ടാ മുംബൈ ആ രീതിയിലും ഒരു പരാജയമായാണ് എനിക്കു തോന്നിയത്. (ഓഫ്: അജഗജാന്തര വത്യാസം എന്ന് പറയേണ്ടതില്ല; അജഗജാന്തരമുണ്ട് എന്നു മതി.)
വിളകുടിയോട്,
ഛോട്ടാ മുംബൈ ആവറേജ് ചിത്രം, ആദ്യ പകുതി നന്നായി (രണ്ടാം പകുതിയെ അപേക്ഷിച്ച് ഭേദം എന്നതു സത്യം), അന്‍വര്‍ റഷീദ് മനോഹരമായി സംവിധാനം ചെയ്തു (അദ്ദേഹത്തിന്റെതാണ് കഥ എന്നതും ഓര്‍ക്കുക്കുക), അഴകപ്പന്റെ ഉജ്വലമായ ക്യാമറ (കാണാന്‍ കൊള്ളാവുന്ന ചിത്രീകരണമില്ല എന്നു പറഞ്ഞിരുന്നു, ചിത്രീകരണം നന്നായെന്ന് ഞാന്‍ കരുതുന്നില്ല.), സിനിമയെ മനഃപൂര്‍വ്വം എനിക്ക് തരം താഴ്ത്തേണ്ടതുണ്ടായിരുന്നു, ഛോട്ടാ മുംബൈ ഒരു ഡീസന്റ് ചിത്രം, അന്‍വര്‍ റഷീദ് ചിത്രത്തിന്റെ പ്ലസ് പോയിന്റ് എന്നിവയോടൊന്നും ഞാന്‍ യോജിക്കുന്നില്ല. പലര്‍ക്കും പല അഭിപ്രായമാണല്ലോ, താങ്കളുടെ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു. പക്ഷെ, ചിത്രം മോശമാണ് എന്ന അഭിപ്രായമുള്ള ചിലരും മുകളില്‍ കമന്റിയിട്ടുണ്ട്.(ഓഫ്: ഒരു ബ്ലോഗ് റിവ്യൂവറിന്റെ കാര്യം പറയുന്നുവല്ലോ, ലിങ്ക് ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നു.)
--
എങ്ങനെ ചെയ്യണം എന്നുപഠിച്ചിട്ടു വരൂ എന്ന് എഴുതിത്തുടങ്ങിയിട്ട് മഹനീയം ഉദാത്തം എന്നെഴുതി കമന്റ് അവസാനിപ്പിച്ചതില്‍ ഒരു പരിഹാസച്ചുവ കണ്ടതുകൊണ്ട് അതേ ഗിയറില്‍ പ്രതികരിച്ചു എന്നേയുള്ളു സര്. എനിക്ക് താങ്കളോട് വിരോധം തോന്നാന്‍ കാരണം ഒന്നും ഇല്ലല്ലൊ. ഹരിയെ ഡിഫന്‍ഡ് ചെയ്യണ്ട ആവശ്യവും എനിക്കില്ല.ഹരിക്കും ഒരുഡിഫന്സിന്റെ ആവശ്യം ഇല്ല. പിന്നെ മറുപടി ഇട്ടതെന്താണെന്നുവച്ചാല് -- അഭിപ്രായം , അക്കാര്യത്തില്‍ താങ്കള്‍ പറഞ്ഞ കാഴ്ചപ്പാടു തന്നെയാണെന്റെതും. 100%
ReplyDeleteഹരീ :)
ഹരീ, ഇനി താങ്കളോട് എനിക്കൊന്നും പറയാനില്ല. “എങ്ങിനെ എഴുതണമെന്ന് ഞാന്‍ തീരുമാനിച്ചുകൊള്ളാം“ എന്ന് മറ്റൊരു വായനക്കാരനോട് പറയാന്‍ തോന്നിയ താങ്കളുടെ “എളിമയെ” ഞാന്‍ രസകരമായി നോക്കിക്കാണുന്നു. പ്രത്യേകിച്ചും സിനിമാ നിരൂപണം എഴുതുന്ന ഈ ബ്ലോഗില്‍.
ReplyDeleteപിന്നെയും താങ്കള്‍ പറഞ്ഞു, “മഹത്തരവും ഉദാത്തവുമായ എന്റെ റിവ്യൂകള്‍ താങ്കള്‍ വായിക്കാതിരിക്കുക! :)“
ഇനി വായിക്കുന്നില്ല. എന്നെ പോലെ ചിലരെങ്കിലും ഇതുപോലെ ചിന്തിക്കാതിരിക്കില്ല. അവരോടൊക്കെ ഉള്ള വെല്ലുവിളിയാണോ അനിയാ ഇത് ?
നാലുപടത്തിന്റെ പോസ്റ്റുകളില്‍ ആറുപേര്‍ ഉദാത്തം എന്നു എഴുതിയാല്‍ കണ്ണില്‍ മഞ്ഞ കയറിപോകരുത്. പിന്നെ കാണുന്ന സിനിമകളില്‍ ഒരു ആരാധകന്റെ അഭിനിവേശം മാത്രമല്ല ഈ മഞ്ഞനിറവും ഉണ്ടാകും.
ഇനി വഴി തെറ്റി നിങ്ങളുടെ റിവ്യൂ വായിക്കാന്‍ കയറിയാല്‍ ചില ഫ്രൈമുകള്ക്കുള്ളിലൂടെ വായിച്ചേയ്ക്കാം. വിളകുടിയോട് പറഞ്ഞ ആ സൂചനകള്‍ക്ക് നന്ദി
മനൂ, എനിക്കു നിങ്ങളോട് ഒന്നും പറയാനില്ല. പറമ്പിലെ ‘അഭിപ്രായപശു’വാല് പൊക്കി ഒരു വക ‘100% ചാണകം‘ ഇടുന്നു.
ഈ കമന്റ് മുക്കാം. കമന്റ് മോഡറേഷന്റെ പൂട്ട് കണ്ടു. പക്ഷെ ഇതൊന്നും ഇല്ലാത്തൊരുപാട് വേദികള്‍ ബ്ലോഗില്‍ ഉണ്ട്. അതാണ് ഇതിന്റെ പ്രത്യേകതയും. കാണാം.
ഹരിയുടെ പല നിരൂപണങ്ങളും ഞാന്‍ വായിക്കാറുണ്ട് എന്നാല്‍ ഞാന്‍ കമന്റാറില്ല എന്നാല്‍ ഇതില്‍ കമന്റാതെ പോകുന്നത് വിശപ്പറിഞ്ഞവനോട് ചെയ്യുന്ന ക്രൂരതയായിരിക്കും
ReplyDeleteഎന്റെ അനിയാ ഒരു പടം തകര്‍ക്കാനും വിജയിപ്പിക്കാനും വളരെ കുറഞ്ഞ പേര് വിചാരിച്ചാല്‍ ഇന്ന് സാദ്ധ്യമാണ് വിവരം കെട്ട ഫാന്‍സികള്‍ (അതേത് നടന്റേതായാലും) നല്ലതോ ചീത്തയോ ആയ പടത്തില്‍ ആദ്യത്തെ ഷോക്ക് പോയി കൂക്ക് വിളിയും കൈയ്യടിയും .. പടം കണ്ട് ഇറങ്ങിവരുന്നവരോട് ചങ്ങാതി കാശ് പോയി .. ഉഗ്രന്‍ എന്നൊക്കെ പറയുമ്പോള്‍ ആ പടം എട്ടുനില തകരുകയും 12 നില ഉയരുകയും സ്വാഭാവികമാണ് ഒരു പടം വിജയിച്ചാല്‍ അത് സംവിധായകനോ നിര്‍മ്മാതാവിനെയോ മാത്രമല്ല ബാധിക്കുക ചുമരില്‍ പോസ്റ്റൊട്ടിക്കുന്നവനു പോലും ബാധകമാണ് അതേപോലെ പരാജയപ്പെട്ടാലും അങ്ങനെ തന്നെ ഒരു പടത്തെ ആശ്രയിക്കുന്നവര്‍ ലക്ഷങ്ങള്‍ വരുമെന്നത് ഹരി മറയ്ക്കുന്നു ഒരു കാര്യം ഉറപ്പ് ഈയൊരു പോസ്റ്റ് വഴി ഹരി ഒത്തിരി പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണിട്ടു എന്നത് നഗ്നമായ സത്യമാണ് ഒരു ബ്ലോഗര്‍ ഇതുവായിച്ചാല്‍ ചുരുങ്ങിയത് 100 പേരെയെങ്കിലും തിയറ്ററിന്റെ പരിസരത്തേക്ക് അടുപ്പിക്കില്ല എന്നുറപ്പാണ് ഇത്ര ദൂരവ്യാപകമായ പ്രത്യാഘാതം ഒരു പക്ഷെ ഹരി അലോചിചുണ്ടാവില്ല ഹരി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആത്മാര്‍ത്ഥതയോടെ തന്നെയാണിതൊക്കെ എഴുതിയത് പക്ഷെ ഹരി അറിയാതെ വലിയ തെറ്റ് ചെയ്തു എന്നു ഞാന്‍ പറയുന്നു (ഇതെല്ലാം പറയാന്‍ വിചാരത്തിനെന്തവകാശം എന്നൊക്കെ ആരെങ്കിലും ചോദിച്ചേക്കാം അവരോട് എനിക്ക് ഉത്തരമില്ല)
വ്യക്തികളുടെ കാഴ്ച്ചപ്പാടുകള്‍ തികച്ചും വ്യത്യസ്ഥമാണ് ചിന്തയും സമാന്തര നിസിമകള് ഇഷ്ടപ്പെടുന്നവര്‍ കച്ചവട സിനിമകള്‍ അത്ര ഇഷ്ടപ്പെടുന്നവരല്ല അതേപോലെ കച്ചവട സിനിമകളില്‍ കോമഡി ഇഷ്ടപ്പെടുന്നവര്‍ സീരിയസ് ഇഷ്ടപ്പെടുന്നവരല്ല എന്നാല്‍ 100% പ്രേഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമകള്‍ തുലോം കുറവാണ്
മോഹന്‍ലാലും മമ്മുട്ടി വ്യത്യസ്ഥ റേഞ്ചുള്ള നടന്മാരാണ് അവരിപ്പോഴും അവരുടെ പേരമക്കളുടെ പ്രായമുള്ളവരുമായി മരം ചുറ്റിപ്രേമിക്കുന്നത് കാണുമ്പോള്‍ വല്ലാത്ത അരോചകം തോന്നാറുണ്ട് എന്നാല്‍ അവരുടെ പ്രായത്തിലും അതെല്ലാം ചെയ്യാനാവുന്നു എന്നതും അതിശയോക്തിപരമായി ഞാന്‍ വീക്ഷിക്കുന്നു
ഞാന്‍ രണ്ട് ദിവസം മുന്‍പൊരു തമിഴ് സിനിമ കണ്ടു പേര് എനിക്കോര്‍മ്മയില്ല പ്രിഥ്യുരാജും പ്രാകാശരാജും ഒരു സംഗീത സംവിധായകരായി അഭിനയിച്ച പടം ജ്യോതിക ഒരു മൂകയും ബധിരയുമായി വേഷം കെട്ടിയ സിനിമ എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ആ സിനിമ എന്റെ ക്യാപിലെ പലരോടും അത് നല്ല പടം എന്നു പറഞ്ഞപ്പോ എന്നെ തുറിച്ചൊരു നോട്ടം കണ്ടവര്‍ പറയുന്നു മുഴുവന്‍ കണ്ടുകഴിയുമ്പോഴേക്കും ഭ്രാന്ത് പുടിക്കുമെന്ന് ഇതാണ് പ്രേഷകരുടെ വീക്ഷണം എന്തുകൊണ്ട് ആ സിനിമ ചിലര്‍ക്ക് ഇഷ്ടപ്പെടാതെ പോയി ചില കാരണങ്ങല്‍ ഞാന്‍ മനസ്സിലാക്കി ഒന്ന് പ്രകാശ്രാജ് അതില്‍ വളരെ വ്യത്യസ്ഥമായ ക്യാരക്റ്ററിനെയാണ് വിഭാവനം ചെയ്യുന്നത് തികച്ചും രസികനായ ഒരു തമാശക്കാരന്‍ അദ്ദേഹത്തിനെ ഓരോ വാക്കിലും തമാശ നിറഞ്ഞിരിക്കുന്നു എന്നാല്‍ പ്രേഷകന് ഇതിഷ്ടപ്പെട്ടില്ല അദ്ദേഹത്തില്‍ പ്രേഷകന് കാണാന്‍ ആഗ്രഹിച്ചത് തമാശയല്ല മറിച്ച് ഗൌരവതരവും അല്ലെങ്കില്‍ വില്ലന്‍ സ്വഭാവവുമായ ഒരു കഥാപാത്രത്തെയാണ് പ്രേഷകന്റെ മുന്‍വിധി അതാണ് ഒരു പടം ഇഷ്ടപ്പെടാത്തതിന്റെ ഒരു കാരണം , തിയറ്ററിലേക്ക് പോകുമ്പോള്‍ ഇന്ന നടന് ഇന്നതായിരിക്കണം അഭിനയിക്കേണ്ടത് എന്ന ധാരണ മാറ്റണം അത് സംധായകന്റെ കഴിവിനും കാഴ്ച്ചപ്പാടിനും വിടുക നമ്മള് പ്രേഷകര്‍ അതിന്റെ ഇതിവൃത്തം വന്നു പോകുന്ന കഥാപാത്രങ്ങളുടെ സ്വഭാവം കഥയില്‍ അവര്‍ക്കുള്ള സ്ഥാനം എന്നിവയിലായിരിക്കണം ശ്രദ്ധ , ഹരി ഇതില്‍ എഴുതിയിക്കുന്നത് പല നടന്മാരും ആവശ്യമില്ലാത്തവരാണന്നാണ് ഈ കാഴ്ച്ചപ്പാടിനോട് എനിക്ക് യോജിക്കാനാവുന്നില്ല ഹരി നമ്മുടെ ജീവിതത്തില്‍ ഒര്ത്തിരി പേര് കടന്നുവരുന്നുണ്ട് എന്നാല്‍ അവരൊയൊക്കെ നമ്മള് നമ്മുടെ മനസ്സിന്റെ ആഴത്തട്ടില്‍ സൂക്ഷിക്കുന്നുണ്ട് പരോക്ഷമായി അവരൊന്നും നമ്മുടെ ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ലായിരിക്കാം പക്ഷെ അവര്‍ നിസ്സാരമായ കഥാപാത്രങ്ങളല്ല അവര്‍ക്കും അതിലൊരു സ്ഥാനമുണ്ട് സൂക്ഷമമായ നിരീക്ഷണത്തിലൂടെ മാത്രമേ അവരുടെ പ്രാധാന്യം നമ്മള്‍ക്ക് ഗ്രഹിക്കാനാവൂ
ഞാന്‍ പറഞ്ഞ ആ തമിഴ് സിനിമയില്‍ ആവശ്യമില്ലാത്തൊരു കഥാപാത്രമുണ്ട് 1984 ല്‍ മകന്റെ ആകസ്മികമായ അപകടമരണത്തോട് ഓര്‍മ്മ അവിടെ നിശ്ചലമാകുന്നൊരു കഥാപാത്രം ആരെ കണ്ടാലും 1984 ലെ കാര്യങ്ങള്‍ മാത്രം പറയുന്നൊരു കഥാപാത്രം ഏവരും പരിഹാസ്യരാക്കി മാറ്റി നിര്‍ത്തുന്ന ആ കഥാപാത്രത്തെ നായകന് (പ്രിഥ്യുരാജ്) സഹാനുഭൂതിയോടെ കാണുന്നു പെരുമാറുന്നു അവസാനം വികാരതീവ്രമായ ഒരു രംഗത്തോടെ അദ്ദേഹത്തെ ജീവിതത്തിലേക്ക് നയിക്കുന്നു ഇതൊരു പക്ഷെ ആ സിനിമയില്‍ ആവശ്യമില്ലാത്ത ഘടകമായിരിക്കാം പക്ഷെ ഇതും ആ പടത്തിന്റെ സമൂഹത്തിന്റെ അനിവാര്യതയാണ്
ഒരു സിനിമ കേവലം വിനോദത്തോടെ മാത്രമല്ല വികാരത്തോടെയും അത് സമൂഹത്തില്‍ എന്ത് സ്വാധീനം ചെലുത്തുന്നു എന്നും പ്രേഷകരും അത് നിര്‍മ്മിക്കുന്നവരും മനസ്സിലാക്കണം
ഹരി..,
ReplyDeleteചിത്രവിശേഷം പലപ്പോഴും ഞാന്‍ വായിക്കാറുണ്ട്. പലപ്പോഴും സിനിമ കാണുവാനോ അല്ലെങ്കില്‍ കാണാതിരിക്കുവാനോ താങ്കള്‍ പ്രേരിപ്പിക്കാറുമുണ്ട്.
അപ്പോഴൊക്കെ ചില സംശയങ്ങള്‍ വരാറുണ്ട്. ചിത്രത്തെക്കുറിച്ചല്ല. താങ്കള്‍ ഈ ചിത്ര വിശേഷം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന്.
ഉത്തരവും ഞാന്‍ കണ്ടെത്തി. നാനാ പോലുള്ള സിനിമ വാരികകളിലേതു പോലെ ചിത്രത്തെ പരിചയപ്പെടുത്തുകായാണ് താങ്കള്‍ ചെയ്യുന്നതെന്ന്. അതു കൊണ്ടുതന്നെ പലപ്പോഴും ഒരു പത്രത്തിലെ സിനിമാ വിശേഷങ്ങള്‍ വായിക്കുന്ന ലാഘവം മാത്രമേ നല്‍കാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ പതിവിന് വിരുദ്ധമായി പലരും ‘ഫാന്‍സ്’ അസോസിയേഷനുകളും നടന് റെ അഭിനയ ചാതുരിയെപ്പറ്റിയും വാചാലമാകുന്നതു കണ്ടപ്പോള്‍ താങ്കള്‍ ചിത്രം പരിചയപ്പെടുത്തുക മാത്രമല്ല ഇതൊരു ‘സിനിമാ നിരൂപണ’മാണെന്ന് ഞാന്‍ ധരിക്കുന്നു. (തെറ്റാണെങ്കില്‍ തിരുത്തി ത്തരുമല്ലൊ).
അങ്ങിനെയെങ്കില്‍ മലയാളത്തിലെ വാണിജ്യസിനിമകളെ കാണുന്ന കണ്ണടയും എഴുത്തും എങ്ങിനെ, എന്താണ് താങ്കള്‍ ഇതു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.
(പിണക്കം തോന്നേരുത് ഹരീ)
haree we are regular readers of this blog.....oru review vayichu ennu karuthi arum padam kanathirikkilla.onno rando per angane cheythalum pinneyum und lakshakanakkinu malayali preshakar...
ReplyDeletepreyapetta fansugalodu.....oru nalla vimarshanathe athinte spiritodukudi kanuka..allathe mohanlal abhinayichu mammotty abhinayichu ennu paranju nalla filmukale mulyam kuranjathai chithrikarikathirukuka....
പ്രിയപ്പെട്ട വിനോദ്
ReplyDeleteഅഭിപ്രായപ്പശുവിനു വയറിളക്കം പീടിക്കാതിരിക്കട്ടെ. ഹരി എന്നോട് പറഞ്ഞത് വച്ച് അദ്ദേഹത്തിന്റെ എളിമ അളക്കണമെന്നില്ല. അത്രമാത്രം. ഹരിയുടെ ഗസ്റ്റ് ആയ താങ്കളെ ഞാന്‍ കയറി ആക്രമിച്ചതിനുള്ള മറുപടിയായേ ഞാന്‍ അതിനെ കാണുന്നുള്ളു. കൊടുക്കുന്നത് അതേ നാണയത്തില്‍ പ്രതീക്ഷിക്കുന്ന ആളാണ് ഞാന്‍. ഹരീ.. ഇക്കാര്യത്തില്‍ ഇനി മറുപടിയീടില്ല ഞാന്‍. ഇതുപറയണം എന്നു തോന്നി. ക്ഷമിക്കുക.
Yes. I respect your comments Haree. But I stick to the point that this time you stooped down to a level which you have not gone before while reviewing Chotta Mumbai. Some of the MohanLal fans are justified when they allege that you are a Mammooty fan. Otherwise, you should not have commented about who is fair or beautiful? Mammooty or Lal? There is nothing harm in being a Mammooty fan. Like you mentioned, I completely agree with you, it is a blog and one can write whatever he wants. You could have written that you like Mammooty. No one can question that. That is the freedom a blog has. But you should not stoop down. Pardon me, Haree, if am harsh.
ReplyDeleteHere is the link you asked: www.cinemaniroopanam.blogspot.com.
ഇതെന്താ ഇവിടെ നടക്കുന്നത്?
ReplyDeleteഈ ഹരീ എഴുതുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ വായിക്കാതിരുന്നാല് പോരേ. ഒരു സിനിമ അതു കാണുന്നവന്റെ മനോധര്‍മ്മം അനുസരിച്ചല്ലേ ഇഷ്ടപ്പെടുന്നത്. മറ്റുള്ളവര്‍ പറയുന്നതുപോലെ ഇഷ്ടപെടണമെന്ന് പറയുന്നത് കഷ്ടമല്ലേ. ഇതുപോലെ കുറേ പേര് ചേര്‍ന്ന് വിമര്‍ശിച്ചും അങ്ങോട്ടുമിങ്ങോട്ടും തല്ലുണ്ടാക്കിയുമാണ് ഇന്ന് പല നല്ല ബ്ലോഗുകളും ഇല്ലാതായത്. ഏതെങ്കിലും ഒരു ബ്ലോഗ് നന്നായി പോകുന്നുണ്ടെങ്കില്‍ ഉടനെ തുടങ്ങും, അങ്ങനെ എഴുതരുത്, ഇങ്ങനെ എഴുതണം.... ഇനി ഈ പറയുന്നവര്‍ ഒരു സിനിമാനിരൂപണബ്ലോഗ് തുടങ്ങി ശരിയായ ചട്ടങ്ങള്‍ വച്ച് എഴുതൂ, അതല്ലേ നല്ലത്. മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് സ്വയം തീരുമാനമെടുക്കാതെ, നിങ്ങള്‍ പോയി കാശ് മുടക്കി സിനിമ കണ്ട്, നിങ്ങളുടെ ബ്ലോഗില്‍ എഴുതൂ.
ഹരീ ഈ പറയുന്നത് കേട്ട് ഇതു പൂട്ടി പോകരുത്. ഇനിയും എഴുതണം.
അതു ശരി ഇങ്ങനെ ഒരു പെരുന്നാള്‍ ഇവിടെ നടക്കുന്നുണ്ടായോ.......
ReplyDeleteആരടാ മമ്മൂട്ടിയെ ചീത്ത പറഞ്ഞത്......ആരും പറഞ്ഞില്ലേ...എങ്കില്‍ ആരടാ ലാലിനെ ചീത്ത പറഞ്ഞത്.......
[ഹരീ.....ദുപ്പ ശരിയാക്കി തരാട്ടാ.....]
haree
ReplyDeletedont stop writing
its nise blog comparing to others
arengilum enthellum paranjotte
ok good wishes
jithin
Nalla rasamanallo karyngal.....
ReplyDeleteAppam njan oru sathyam parayam,oru lal fan thanne paranja karyam anu.......
pulli mayaviyum pinne chottamumbaiyum kandu......
Ayal paranjathu mayavi thanneyanu better appol chottayude karyam parayathe ariyamallo.....
hari chetten paranjathu 100 %right anu..........
This is not fair........ simply criticizing Lalettan. Why you people are like this?? First of all learn how to enjoy good COMEDY....
ReplyDeletei think, your comedy sence has gone bad because of the Mammooty films like Pothan Bava, Mayavi etc.
Sajeesh...I read ur comment..If i am telling..u first learn how to enjoy good comedy..Mone vamanapurathileyum,hariharanpillayileyum,kilichundanileyum,..mattum comedy engane njangal enjoy cheyyum...Njangalku athinulla kazhivilla..athu mammoottyude comedi kandathu kondanengil angane...njangalkku oru kuzhappavumilla...please select any good comedy scene from mohanlalfilms after 1998-2000...
ReplyDeleteI had seen this movie few months back. One of the most pathetic movies I had ever seen.
ReplyDeleteSurprised to find that these kind of movies also has supporters.
Kalikaalam, allathenthu ...