
മിലന് ജലീല്‍ നിര്‍മ്മിച്ച് ജോണി ആന്റണി സംവിധാനം ചെയ്തിരിക്കുന്ന ഈ ദിലീപ് ചിത്രത്തിന്റെ തിരക്കഥ സിബി കെ. തോമസ്, ഉദയ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചിരിക്കുന്നു. സി.ഐ.ഡി മൂസ, കൊച്ചി രാജാവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജോണി ആന്റണിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. മാധവന് കുട്ടി (ദിലീപ്) എന്ന പോലീസ് ഓഫീസര്‍, താന്‍ നോട്ടമിടുന്നതെല്ലാം എന്തു വിലകൊടുത്തും റാഞ്ചിയെടുക്കുന്നതില് മിടുക്കനാണ്. അങ്ങിനെയാണത്രേ അദ്ദേഹത്തിന് 'ഗരുഡന്' എന്ന ഇരട്ടപ്പേരു വീണത്. ഇദ്ദേഹം പോലീസില്‍ കയറിയത് പതിനഞ്ച് ലക്ഷം കോഴ കൊടുത്തിട്ടാണ്, എന്നാല്‍ കയറി മൂന്നുമാസത്തിനകം പതിനഞ്ചും അതിന്റെ പലിശയും അയാള്‍ തിരികെയുണ്ടാക്കി. അങ്ങിനെ കേസ് കോഴ മേടിച്ചൊതുക്കുന്നതില് കേമനായ ഗരുഡിനെ കൊച്ചിയിലേക്ക് സ്ഥലം മാറ്റിക്കുന്നു, അവിടുത്തെ പ്രധാന കുറ്റവാളിയായ ചെട്ടിയാര്‍ (വിജയരാഘവന്). ഗരുഡിനു മുന്‍പ് കേസ് അന്വേഷിച്ചിരുന്ന സി.ഐ. രാജന് ജോസഫിനെ (ലാലു അലക്സ്) തന്ത്രപൂര്‍വ്വം കള്ളക്കേസില്‍ കുടുക്കി സസ്പെന്ഷനിലാക്കിയ ശേഷമാണ് ഗരുഡിനെ ഇവിടെയെത്തിക്കുന്നത്.
സബ്ബ്-കളക്ടര്‍ സേതുലക്ഷ്മിയെ(കാവ്യ മാധവന്) ആളറിയാതെ പരസ്യമായി അപമാനിച്ചതിന്റെ പേരില്‍ പൊതുമാപ്പ് പറയേണ്ടി വരുന്നു ഗരുഡിന്. അതിനു പകരമായി സേതുലക്ഷ്മിയെ വിവാഹം കഴിക്കണം എന്ന് ഗരുഡ് നിശ്ചയിക്കുന്നു, മയക്കു മരുന്നു കേസില്‍ പിടിയിലാവുന്ന സേതുലക്ഷ്മിയുടെ സഹോദരനെ ഗരുഡ് അതിനായി കരുവാക്കുന്നു. എന്നാല്‍ സേതുലക്ഷ്മിയെ വിചാരിച്ചതുപോലെ വരുതിയിലാക്കാന്‍ ഗരുഡിന് സാധിക്കുന്നില്ല. ഗരുഡ് ഒതുക്കിത്തീര്‍ത്ത കേസ് പുനരന്വേഷണത്തിനായി സേതുലക്ഷ്മിക്കുതന്നെ ലഭിക്കുന്നു. പൊന്മുട്ടയിടുന്ന താറാവായി ചെട്ടിയാരെക്കാണുന്ന മാധവന് കുട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ചെട്ടിയാര്‍ ഗരുഡിനെ കൊല്ലുവാന്‍ ശ്രമിക്കുന്നു. അങ്ങിനെ ചെട്ടിയാരുടെ ശത്രുവായിത്തീരുന്ന ഗരുഡിന്റെ അവരോടുള്ള പ്രതികാരവും മറ്റുമാണ് തുടര്‍ന്ന്.
കളക്ടറായി ഐശ്വര്യ, കളക്ടറുടെ ഭര്‍ത്താവായ പോലീസ് കമ്മീഷണറായി ഷമ്മി തിലകന്, പോലീസ് കോണ്‍സ്റ്റബിള്‍ രാഘവേട്ടനായി ഇന്നസെന്റ്, ചെട്ടിയാരുടെ ഉപദേഷ്ടാവായി കൊച്ചു പ്രേമന്, സേതുലക്ഷ്മിയുടെ അമ്മാവനായി കൊച്ചിന് ഹനീഫ, സലിം കുമാര്‍, ഹരിശ്രീ അശോകന്, ജഗന്നാഥവര്‍മ്മ, മാച്ചാന് വര്‍ഗീസ്, ഊര്‍മ്മിള ഉണ്ണി, കലാശാല ബാബു, ജനാര്ദ്ദനന്, കുഞ്ചന്‍ എന്നിങ്ങനെ അഭിനേതാക്കളുടെ ഒരു നീണ്ട നിര ഈ ചിത്രത്തിലുണ്ട്. മിക്കവര്‍ക്കും കഥയില്‍ കാര്യമായ സ്വാധീനമില്ല, ചിത്രത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനുമില്ല. അസ്വാഭാവികതകളും അസംഭവ്യതകളും വേണ്ടുവോളമുണ്ട് ചിത്രത്തില്‍. ഗരുഡിന്റെ ചേഷ്ടകളും രീതികളും സി.ഐ.ഡി മൂസയില്‍ നിന്നും ഏറെയൊന്നും വിഭിന്നമല്ല. എന്നിരുന്നാലും പ്രേക്ഷകരെ കുറെയൊക്കെ ചിരിപ്പിക്കുന്നുണ്ട് ഈ ചിത്രം.
എടുത്തുപറയേണ്ട ഒരു കഥാപാത്രമാണ് ഇന്നസെന്റ് അവതരിപ്പിച്ച രാഘവേട്ടന്റേത്. അതുപോലെ പ്രധാന വില്ലന്‍ വേഷത്തിലെത്തുന്ന വിജയരാഘവനും തന്റെ വേഷം ഭംഗിയാക്കി. ദിലീപും കാവ്യയും അവരുടെ സാധാരണ നിലവാരത്തില്‍ തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എടുത്തു പറയത്തക്ക മറ്റു വേഷങ്ങളൊന്നും ചിത്രത്തിലില്ല. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതി അലക്സ് പോള്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ അനാകര്‍ഷകങ്ങളാണ്. ഗരുഡിന്റെ കുടുംബത്തെക്കുറിച്ചോ, മാധവന് കുട്ടിയില്‍ നിന്നും ഗരുഡിലേക്കുള്ള വളര്‍ച്ചയെക്കുറിച്ചോ ഒന്നും ചിത്രത്തില്‍ സംവിധായകന് പ്രതിപാദിക്കുന്നതേയില്ല. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഗൌരവം എടുത്തുകളഞ്ഞ് കോമാളിയാക്കി കാണിച്ചിരിക്കുന്നു ചിത്രത്തില്‍. പ്രേക്ഷകരെ ചിരിപ്പിക്കുമെങ്കിലും ഇത്തരം കോമാളിത്തരങ്ങള്‍ കാണിക്കുന്നവരും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി പോലീസിലുണ്ടോ എന്ന് പ്രേക്ഷകര്‍ ചിന്തിക്കാതെയുമിരിക്കില്ല. കുറച്ചുകൂടിയൊരു ഭംഗിയായ പാത്രസൃഷ്ടി ഗരുഡിന്റെ കാര്യത്തിലെങ്കിലും സംവിധായകന് നടത്തേണ്ടതായിരുന്നു.
ഇങ്ങിനെയൊക്കെയാണെങ്കിലും ദിലീപിന്റെ ആരാധകരെ ചിത്രം നിരാശപ്പെടുത്തില്ല എന്നാണ് എന്റെ വിശ്വാസം. ദിലീപിന്റെ അടുത്തയിടയ്ക്കിറങ്ങിയ ചിത്രങ്ങള്‍ വെച്ചു നോക്കുമ്പോള്‍ (ദി ഡോണ്‍, ചക്കരമുത്ത്) ഇതില്‍ ആശ്വാസത്തിനു വകയുണ്ട്. ചിരിക്കുവാനും ഒരു സായാഹ്നം സിനിമകണ്ടു തീര്ക്കുവാനുമെത്തുന്ന കുടുംബങ്ങള്‍ക്ക് ഇത് ആസ്വാദ്യകരമാവാനാണ് സാധ്യത. ദിലീപിന്റെ ഒരു ആവറേജ് ഫാമിലി എന്റര്‍ടൈനര്‍ എന്ന് ‘ഇന്‍സ്പെക്ടര്‍ ഗരുഡ്’നെ ചുരുക്കിപ്പറയാം.
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
• ഇന്‍സ്പെക്ടര്‍ ഗരുഡ് - സിനിമാനിരൂപണം
• ഇന്‍സ്പെക്ടര്‍ ഗരുഡ് - ഇന്ദുലേഖ
--
ദിലീപ് - ജോണി ആന്റണി കൂട്ടുകെട്ടില്‍ നിന്നും; സി.ഐ.ഡി. മൂസ, കൊച്ചി രാജാവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം; മറ്റൊരു ഫാമിലി എന്റര്‍ടൈനര്‍. പുതിയ ചിത്രമായ ‘ഇന്‍സ്പെക്ടര്‍ ഗരുഡി’നെക്കുറിച്ചുള്ള എന്റെ തോന്നലുകള്‍. ദിലീപിന്റെ അടുത്തയിടയ്ക്കിറങ്ങിയ ചിത്രങ്ങള്‍ വെച്ചു നോക്കുമ്പോള്‍ (ദി ഡോണ്‍, ചക്കരമുത്ത്) ഇതില്‍ ആശ്വാസത്തിനു വകയുണ്ട്. ചിരിക്കുവാനും ഒരു സായാഹ്നം സിനിമകണ്ടു തീര്ക്കുവാനുമെത്തുന്ന കുടുംബങ്ങള്‍ക്ക് ഇത് ആസ്വാദ്യകരമാവാനാണ് സാധ്യത.
ReplyDelete--
മലയാളത്തില്‍ നല്ല സിനിമകളൊന്നും ഈയിടെയായി ഇറങ്ങുന്നില്ല അല്ലേ?
ReplyDeleteഹരിയുടെ നിരൂപണങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു. നന്ദി. ആശംസകള്‍.
ഹരീ, നന്നാവുന്നുണ്ടു്. ഭംങിയായി വിലയിരു-
ReplyDeleteത്തുന്നു, ഓരോ കഥാപാത്രത്തേയും
എഴുത്തുകാരി.
വിശാലമന്സ്കനൊട്,
ReplyDeleteഅങ്ങിനെപറയുവാന് കഴിയുകയില്ല. കയ്യൊപ്പ് ഒരു നല്ല ചലച്ചിത്രമായിരുന്നു. നല്ല ചിത്രങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ, വിജയിക്കപ്പെടാതെ പോവുന്നു എന്നതാണിവിടുത്തെ പ്രശ്നം. കൊമേഴ്സ്യല്‍ ചിത്രമാണെങ്കില്‍, നന്നായി വിജയിക്കും. രാജമാണിക്യം ഒരു ഉദാഹരണം. പക്ഷെ, ഗൌരവമുള്ള പ്രതിപാദ്യമാണെങ്കില് എത്രനല്ലതായാലും, ഏതൊക്കെ സൂപ്പര്‍സ്റ്റാറുകള്‍ അഭിനയിച്ചാലും വിജയിക്കുവാനുള്ള സാധ്യതകള്‍ നന്നേ വിരളം. നിരൂപണങ്ങള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
--
എഴുത്തുകാരിയോട്,
ഇഷ്ടപ്പെട്ടതിലും, ഇവിടെ കമന്റ്റിട്ടതിലും വളരെ സന്തോഷം. ഓ.ടോ: ഈ എഴുത്തുകാരി എന്നതിന്റെ ആംഗലേയം ടൈപ്പിസ്റ്റ് എന്നാണോ?
--
ഹരിയേട്ടാ ചിത്രവിശേഷം നന്നാവുന്നുണ്ട്. ഇ.ഗരുഡിനെക്കുറിച്ച് എഴുതിയത് വളരെ നന്നായിട്ടുണ്ട്. സിനിമ കണ്ട ഒരു പ്രതീതി തോന്നുന്നു.
ReplyDeleteസി.ഐ.ഡി മൂസ പോലെ ഒരു ചിത്രം ആണോ ഹരീ ഇത്? ഒരു പ്രാവശ്യമൊക്കെ കാണാം അല്ലേ?
ReplyDeleteഎന്റെ ശ്രീറാമേ,
ReplyDeleteഞാന്‍ കഥമുഴുവന്‍ വാരിവലിച്ചെഴുതിയിട്ടുണ്ടെന്നാണോ ഉദ്ദേശിച്ചത്. ഞാനൊന്നും വിട്ടു പറഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം. അതോ, സിനിമകഴിഞ്ഞിറങ്ങുമ്പോളുണ്ടാവുന്ന വികാരം, അതിതു വായിച്ചുകഴിഞ്ഞപ്പോള്‍ തോന്നി എന്നാണോ? എങ്കില്‍ എനിക്കു സന്തോഷമായി... :)
--
സു,
തീര്‍ച്ചയായും. ഒരു ദിലീപ് ഫാനാണോ? സി.ഐ.ഡി മൂസയുടേതുപോലെ തന്നെ, കോമാളിയായ കുറ്റാന്വേഷകനായിരുന്നു അതില്‍, ഇവിടെ കോമാളിയായ പോലീസുദ്യോഗസ്ഥന്, അത്രതന്നെ! ഏതായാലും ഒന്നു പോയി കണ്ടു നോക്കൂ...
--
ഹരീ ഈ സിനിമ കണ്ടു.
ReplyDeleteസി ഐ ഡി മൂസ കണ്ട അതേ മനോഭാവത്തില്‍ കണ്ടാല്‍ മതി, വല്യകുഴപ്പമില്ല എന്ന് സര്‍ട്ടിഫൈ ചെയ്യാന്‍.