
പൃഥ്വിരാജ് - എം. പദ്മകുമാര്‍ ടീമിന്റെ ‘വര്‍ഗ്ഗ’ത്തിനു ശേഷമുള്ള ചിത്രമാണ് ‘വാസ്തവം’. തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെപോയെങ്കിലും വ്യത്യസ്തതയുള്ള ഒരു പോലീസ് ചിത്രമായിരുന്നു ‘വര്‍ഗ്ഗം’. ‘വാസ്തവ’വും അതേ ജനുസ്സില്‍ പെടുത്താവുന്ന ഒരു സിനിമയാണ്. ബാലചന്ദ്രന് എന്ന സാധാരണക്കാരനായ ഒരു ഗുമസ്തന്റെ കഥയാണിത്. എങ്ങിനെയയാള് സെക്രട്ടറിയേറ്റിലെ ക്ലാര്‍ക്ക് പദവിയില്‍ നിന്നും വളരെപ്പെട്ടെന്ന് മിനിസ്റ്ററുടെ പേഴ്സണല്‍ സ്റ്റാഫിലെ പ്രധാനിയായെന്ന് വളരെ നല്ലരീതിയില്‍ സിനിമ കാട്ടിത്തരുന്നു. ഒടുവില്‍ അവിടെനിന്നുമുള്ള അയാളുടെ പതനവും പശ്ചാത്താപവും വഎഗ്ഗത്തിലെ പോലീസുകാരന്റെ അതേ രീതിയില്‍ തന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു.
നെഗറ്റീവ് സ്വഭാവമുള്ള ഹീറോയുടെ റോളുകളില്‍ താന്‍ ശോഭിക്കുമെന്ന് പൃഥ്വിരാജ് വീണ്ടും തെളിയിച്ചിരിക്കുന്നു. ബാലചന്ദ്രന് അടികള്‍, ബാലചന്ദ്രന്, ബാലുസാര്‍ എന്നിങ്ങനെ കഥാപാത്രത്തിന്റെ വിവിധ ഘട്ടങ്ങളെ വളരെ തന്മയിത്തത്തോടുകൂടിത്തന്നെ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നു. സുമിത്രയെന്ന കഥാപാത്രത്തെ കാവ്യയും നന്നായി ചെയ്തിരിക്കുന്നു. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ഉണ്ണിത്താനാണ്. സെക്രട്ടറിയേറ്റിലെ പ്യൂണായ അദ്ദേഹം പലരേയും സെക്രട്ടറിയേറ്റിന്റെ ഉയരങ്ങളിലെത്തുവാന്‍ മാര്‍ഗദര്‍ശിയായ ഒരാളാണ്. ബാലുവിനും അദ്ദേഹം കൈക്കൂലിയുടേയും, കുതികാല് വെട്ടിന്റെയും മറ്റും ഹരിശ്രീ പറഞ്ഞു കൊടുക്കുന്നു. വളരെ ഭംഗിയായിത്തന്നെ ജഗതി ഈ കഥാപാത്രം ചെയ്തിട്ടുണ്ട്. മറ്റു കഥാപാത്രങ്ങള്‍ക്ക് എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നും തന്നെയില്ല. മുരളി, സംവൃത സുനില്‍, ശ്രീരാമന് തുടങ്ങിയവരെ വേണ്ടവിധത്തില്‍ ഉപയോഗിച്ചിട്ടുമില്ല ചിത്രത്തില്‍.
ചിത്രത്തില്‍ ഗാനങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ല. ഗാനങ്ങള്‍ കേള്‍ക്കുവാന്‍ ഇമ്പമുള്ളതാണ്, എന്നാല്‍ ഹിറ്റാകുവാന്‍ മാത്രം മികവുണ്ടെന്നും തോന്നുന്നില്ല. ഗിരീഷ് പുത്തഞ്ചേരി എഴുതി, അലക്സ് പോള്‍ സംഗീതം നല്കിയിരിക്കുന്നു.
സെക്രട്ടറിയേറ്റിലെ അഴിമതിയെ വളരെ വ്യക്തമായി വെളിവാക്കുന്ന ഈ ചിത്രം, രാഷ്ട്രീയക്കാരേക്കാള്‍ അഴിമതി നിറഞ്ഞതാണ് ബ്യൂറോക്രസി എന്ന് അടിവരയിടുന്നു. ഒരു പക്ഷെ രാഷ്ട്രീയക്കാരേയും ഈ രീതിയില്‍ അഴിമതിയിലാക്കുന്നത് ബ്യൂറോക്കസിയാണ് എന്നും ഈ സിനിമയില്‍ വായിച്ചെടുക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്ലൊരു സന്ദേശമാവും ഈ ചിത്രം. വാസ്തവമായും മുഷിപ്പില്ലാതെ കാണുവാന്‍ സാധിക്കുന്ന, വ്യത്യസ്തമായ പ്രമേയമുള്ള ഒരു നല്ല ചിത്രമാണ് ‘വാസ്തവം’.
--
താങ്കള്‍ തന്നെയല്ലേ ഫ്ലാഷിനെസംബന്ധിച്ച് ഇന്‍ഫോകൈരളിയില്‍ ലേഘനങ്ങള് ചെയ്ത ആള്? അങ്ങനെയെങ്കില്‍ അത്തരം ലേഘനങ്ങള് ബ്ലോഗിലും ചെയ്തെങ്കില്‍ എന്നാശിക്കുന്നു.
ReplyDeleteതീര്‍ച്ചയായും. സാങ്കേതിക ലേഖനങ്ങള്‍ക്കായി ഒരു ബ്ലോഗ് തുടങ്ങുവാനെനിക്കും ഉത്സാഹമുണ്ട്. സമയം ലഭിക്കുമ്പോള്‍ അതിലേക്കും കടക്കണം.
ReplyDelete--
ഹരീ വാസ്തവം കണ്ടു.
ReplyDeleteനല്ല സിനിമ. സെക്രട്ടറിയേറ്റിലെ അഴിമതികളെകുറിച്ച് അറിയാം. ആവശ്യമില്ലാത്ത പാട്ടുകള്‍ ഒഴിവാക്കാമായിരുന്നു എന്നു തോന്നി. എനിക്കേറ്റവും ഇഷ്ടമായത് ജഗതിയുടെ കഥാപാത്രമാണ്, ജഗതി നന്നായി അഭിനയിച്ചിരിക്കുന്നു. സലിംകുമാറും നന്നായിട്ടുണ്ട്. കാവ്യയേക്കാളും മനസില്‍ തങ്ങിയത് സംവ്യിതയാണ്. എല്ലാവരും നന്നായി അഭിനയിച്ച സിനിമ. അവാര്‍ഡ് കൊടുക്കേണ്ട അഭിനയമൊന്നും പൃഥ്വിരാജ് കാഴ്ചവെച്ചതായി തോന്നിയില്ല..
ശാലിനിയോട്,
ReplyDeleteകണ്ട്ശേഷം തിരിച്ചെത്തുന്നതിനും കമന്റുന്നതിനും വളരെ നന്ദി... :)
--
qw_er_ty
നന്ദി വേണ്ട ഹരീ. ഹരീ നല്ല ഒരു കാര്യമാണ് ചെയ്യുനന്ത്. അത് ആസ്വദിക്കുന്ന എനിക്ക് സിനിമ കണ്ടുകഴിഞ്ഞ് വന്ന് കമന്റിടാതിരിക്കാനാവില്ല.
ReplyDeleteവർഗം ഇന്നാണ് കണ്ടത്.. ഡയലോഗടക്കം ദേവാസുരം തന്നെ. ഇത് കണ്ട് നോക്കാം :)
ReplyDelete